ബാങ്കിങ് -ധനകാര്യ സേവനരംഗങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ക്കും പരിഷ്ക്കാരങ്ങള്‍ക്കും തുടക്കം കുറിക്കുകയാണ് ജൂലായ് ഒന്ന്. നിങ്ങളുടെ മാസാന്ത്യ കുടുംബ ബജറ്റിനെപ്പോലും അടിമുടി മാറ്റിമറിച്ചേക്കാവുന്ന ചില സുപ്രധാന പരിഷ്ക്കാരങ്ങളിലേക്ക്...
പാചകവാതക വില നൂറ് രൂപ കുറയും
രാജ്യാന്തര വിപണിയില്‍ നിരക്കുകള്‍ കുറഞ്ഞതിന്റെ ഭാഗമായി സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില 100 രൂപ കുറയും. സബ്സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് 737 രൂപ 50 പൈസയായിരുു വില. ഇ്ന്ന് മുതല്‍ ഇത് 637 രൂപയായി കുറയും. സബ്സിഡിയുളള സിലിണ്ടറുകളുടെ വില 495.35 രൂപയായി കുറയും. സബ്സിഡി തുകയായ 142 രൂപ 65 പൈസ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കേന്ദ്രസര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ ചെയ്യും.
എസ്ബിഐയുടെ റിപ്പോ ലിങ്ക്ഡ് ഭവന വായ്പ
എസ്ബിഐയുടെ റിപ്പോ ലിങ്ക്ഡ് ഭവന വായ്പ ഇന്ന് മുതല്‍ ലഭ്യമാകും. റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കുമായി റിപ്പോ ലിങ്ക്ഡ് ഭവന വായ്പയുടെ പലിശനിരക്കിനെ നേരിട്ട് ബന്ധിപ്പിക്കും. അതുകൊണ്ടു തന്നെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കിലെ മാറ്റങ്ങള്‍ ഭവനവായ്പയുടെ പലിശയിലും പ്രതിഫലിക്കും.
ആര്‍ടിജിഎസ്, നെഫ്റ്റ് ഇടപാടുകള്‍
ആര്‍ടിജിഎസ്, നെഫ്റ്റ് ഇടപാടുകള്‍ക്ക് ബാങ്കുകളില്‍ നിന്ന് ഈടാക്കിയിരുന്ന അധിക ചാര്‍ജ് ആര്‍ബിഐ എടുത്തുകളഞ്ഞിരുന്നു. ഈ തീരുമാനം ഇന്ന് മുതല്‍ നടപ്പാകും. പകരം ഉപഭോക്താക്കളില്‍ നിന്ന് ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഈടാക്കുന്ന ഫീസ് ബാങ്കുകള്‍ കുറയ്ക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുതിന്റെ ഭാഗമായാണ് ഈ പരിഷ്ക്കാരം.
വിമാനയാത്രയ്ക്ക് ചെലവേറും
വിമാനയാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന ഏവിയേഷന്‍ സെക്യൂരിറ്റി ഫീസ് ഇന്ന് മുതല്‍ കൂടും. ഇത് 130 രൂപയില്‍ നിന്ന് 150 രൂപയാണ് വര്‍ധിക്കുക. അതുകൊണ്ടുതന്നെ യാത്രാച്ചെലവ് കൂടും. അന്താരാഷ്ട്ര വിമാനയാത്രകള്‍ക്ക് അടുത്ത മാസം മുതലാണ് വര്‍ധനവ് പ്രാബല്യത്തില്‍ വരിക.
പേടിഎം സേവനങ്ങള്‍ക്ക് ഇന്ന് മുതല്‍ ചെലവേറും
മെര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റുകള്‍ (എംഡിആര്‍) ഉപഭോക്താക്കള്‍ നേരിട്ട് വഹിക്കേണ്ടിവരുന്നതോടെ ഡിജിറ്റല്‍ പണമിടപാട് കമ്പനിയായ പേടിഎമ്മിന്റെ സേവനങ്ങള്‍ക്ക് ഇന്ന് മുതല്‍ ചെലവേറും. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ബാങ്കുകളും കാര്‍ഡ് കമ്പനികളും ഈടാക്കുന്ന തുകയാണ് എംഡിആര്‍. ഇതുവരെ പേടിഎം ഉപഭോക്താക്കളില്‍ നിന്നും ഈ തുക ഈടാക്കിയിരുന്നില്ല.
ചെറുകിട സമ്പാദ്യപദ്ധതികളുടെ വരുമാനം കുറയും
പിപിഎഫ്, എന്എസ്സി ഉള്‍പ്പെടെയുളള ചെറുകിട സമ്പാദ്യപദ്ധതികളുടെ പലിശനിരക്കില്‍ സര്‍ക്കാര്‍ 0.1 ശതമാനത്തിന്റെ കുറവ് വരുത്തി. ഈ സാമ്പത്തികവര്‍ഷം ജൂലൈ -സെപ്തംബര്‍ പാദത്തിലെ പലിശനിരക്കിലാണ് കുറവ് വരുത്തിയിരിക്കു്ന്നത്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications