ദില്ലി: ഇന്ത്യയെ 5 ട്രില്യണ്‍ സാമ്പത്തിക വ്യവസ്ഥയാക്കി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന് കണ്ടുവച്ചിരിക്കുന്നത് ടെലകോം സേവന രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന 5ജി സേവനങ്ങള്‍.
5 ജി സേവനങ്ങള്‍ 2020ഓടെ
2020ഓടെ 5 ജി സേവനങ്ങള്‍ ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കുമെന്നാണ് രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റിനു മുന്നോടിയായി ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇത് രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായകമാവുമെന്നും സര്‍വേ അഭിപ്രായപ്പെടുന്നു.
ടെലകോം രംഗത്ത് വന്‍ മുന്നേറ്റം
അടുത്തകാലത്തായി രാജ്യത്തെ ടെലകോം മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായതെന്ന് സാമ്പത്തിക സര്‍വേ വിലയിരുത്തുന്നു. 2019 മാര്‍ച്ചു വരെയുള്ള കണക്കുകള്‍ വച്ചുനോക്കുമ്പോള്‍ ടെലഫോണ്‍ കണക്ഷനുകളുടെ കാര്യത്തില്‍ 26.84 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം വയര്‍ലെസ് കണക്ഷനുകളെ ജനങ്ങള്‍ വന്‍ തോതില്‍ ഉപയോഗിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ടെലഫോണ്‍ കണക്ഷനില്‍ വര്‍ധന
2013-14 സാമ്പത്തിക വര്‍ഷത്തില്‍ 93.30 കോടി ടെലഫോണ്‍ കണക്ഷനുകളായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്. എന്നാല്‍ ആസ്ഥാനത്ത് 2018-19 ആകുമ്പോഴേക്കും കണക്ഷനുകളുടെ എണ്ണം 118.34 കോടിയായി വര്‍ധിച്ചതായും സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. കഴിഞ്ഞ 12 മാസത്തെ സാമ്പത്തികനില പരിശോധിച്ച് മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന് തയ്യാറാക്കിയതാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തെ സാമ്പത്തികസ്ഥിതിയുടെ വിശദമായ അവലോകനമാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ടെലഫോണ്‍ സാന്ദ്രത 90.10 ശതമാനം
ടെലഫോണ്‍ കണക്ഷനുകളുടെ കാര്യത്തില്‍ രാജ്യത്തെ നഗരങ്ങള്‍ ബഹുദൂരം മുന്നിലാണെന്നും സര്‍വേ വ്യക്തമാക്കുന്നു. നഗരങ്ങളില്‍ മാത്രം 66.91 കോടി കണക്ഷനുകളുണ്ടെന്നാണ് കണക്ക്. അതേസമയം ഗ്രാമീണ മേഖലയിലെ ടെലഫോണ്‍ കണക്ഷന് സാന്ദ്രത അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്. മാര്‍ച്ച് 2019ലെ കണക്കുകള്‍ പ്രകാരം 51.42 കോടി ഗ്രാമവാസികള്‍ ടെലഫോണ്‍ കണക്ഷനുകള്‍ എടുത്തതായി റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തെ മൊത്തത്തിലുള്ള ടെലഫോണ്‍ സാന്ദ്രത 90.10 ശതമാനമാണ്.
5ജിയുടെ വരവ് ഡിജിറ്റല്‍ ഇന്ത്യയ്ക്ക് കരുത്തേകും
രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്ത ഡിജിറ്റല്‍ ഇന്ത്യ ആശയത്തിന് അത് കൂടുതല്‍ കരുത്തുപകരുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് കണക്കുകൂട്ടുന്നുണ്ട്. ഇത് രാജ്യത്തിന്റെ മൊത്തം സാമ്പത്തിക വളര്‍ച്ചയ്ക്ക് പുതിയ ഗതിവേഗം നല്‍കും. അടുത്ത 100 ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് 5ജി ട്രയല്‍ ഉപയോഗം ആരംഭിക്കുമെന്ന് കേന്ദ്ര ടെലകോം മന്ത്രി രവിശങ്കര്‍ പ്രസാദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications