റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാത്തതിന് ആർബിഐ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 7 കോടി രൂപ പിഴ ചുമത്തി. എസ്‌ബിഐ അസറ്റ് ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങൾ, കറൻറ് അക്കൗണ്ടുകൾ തുറക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള പെരുമാറ്റച്ചട്ടം, വലിയ ക്രെഡിറ്റുകളെക്കുറിച്ചുള്ള സെൻട്രൽ റിപോസിറ്ററി ഓഫ് ഇൻഫർമേഷനിൽ ഡേറ്റാ റിപ്പോർട്ട് എന്നിവ ലംഘിച്ചതായാണ് ആർബിഐ കണ്ടെത്തിയിരിക്കുന്നത്.
തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തില്ല
എസ്ബിഐയിൽ നടക്കുന്ന തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിലും ബാങ്ക് വീഴ്ച്ച വരുത്തിയതായും റിസർവ് ബാങ്ക് കണ്ടെത്തി. ഇക്കാര്യത്തിൽ റിസർവ് ബാങ്കിന്റെ നിർദേശങ്ങൾ എസ്‌ബിഐ ലംഘിച്ചതായാണ് വിവരം. ബാങ്ക് റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വരുത്തിയ അപാകതകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നടപടിയെന്നും ഉപഭോക്താക്കളുമായി ബാങ്ക് ഏർപ്പെടുത്തിയ ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ അടിസ്ഥാനത്തിലല്ല നടപടിയെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
യൂണിയൻ ബാങ്കിനും പിഴ
സൈബർ സുരക്ഷ ചട്ടക്കൂടിലെ നിർദേശങ്ങൾ പാലിക്കാത്തതിന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ആർബിഐ പിഴ ചുമത്തി. 10 ലക്ഷം രൂപയാണ് യൂണിയൻ ബാങ്കിന് പിഴ അടയ്ക്കേണ്ടത്. 2019 ജൂലൈ 9 നാണ് ബാങ്കിന് പിഴ ചുമത്തിയതെന്നും "ഈ നടപടി (പിഴ ചുമത്തുന്നത്) നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ അപാകതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ബാങ്ക് ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ അടിസ്ഥാനത്തിലല്ലെന്നും റിസർവ് ബാങ്ക് അറിയിച്ചു. ഫിക്സഡ് ഡിപ്പോസിറ്റ് ഏറ്റവും കൂടുതൽ പലിശ ഏത് ബാങ്കിൽ? എസ്ബിഐയിലോ എച്ച്ഡിഎഫ്സി ബാങ്കിലോ?
തട്ടിപ്പ് നടന്നത് ഇങ്ങനെ
2016 ൽ യൂണിയൻ ബാങ്കിന്റെ സ്വിഫ്റ്റ് സമ്പ്രദായത്തിലൂടെ മൊത്തം 171 മില്യൺ യുഎസ് ഡോളർ മൂല്യമുള്ള ഏഴ് തട്ടിപ്പുകളാണ് ബാങ്കിൽ നടന്നിട്ടുള്ളതെന്നും വ്യാജ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നും ആർബിഐ അറിയിച്ചു. ഇതിനെ തുടർന്ന് ബാങ്കിന്റെ സൈബർ സുരക്ഷ ചട്ടക്കൂടുകൾ പരിശോധിച്ചെന്നും ഇത് വേണ്ടത്ര സുരക്ഷിതമല്ലെന്നും ആർബിഐ പറഞ്ഞു. എസ്ബിഐയുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ പ്രത്യേക ബാലന്‍സ് നിലനിര്‍ത്താന്‍ നിങ്ങള്‍ അറിയേണ്ട 10 കാര്യങ്ങള്‍ ഇതാ
ബാങ്കിന് കത്ത് നൽകി
മുകളിൽ പറഞ്ഞ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, യൂണിയൻ ബാങ്കിന് റിസർവ് ബാങ്ക് നോട്ടീസ് നൽകിയിരുന്നു. നിലവിലുള്ള നിർദ്ദേശങ്ങൾ എന്തുകൊണ്ട് പാലിച്ചില്ല എന്നാണ് ബാങ്ക് റിസർവ് ബാങ്കിന് മുന്നിൽ യൂണിയൻ ബാങ്ക് മറുപടി നൽകേണ്ടിയിരുന്നത്. ബാങ്കിൽ നിന്ന് ലഭിച്ച മറുപടികളും വ്യക്തിഗത ഹിയറിംഗിനിടെ സമർപ്പിച്ച വിവരണങ്ങളും പരിഗണിച്ച ശേഷമാണ് പിഴ ചുമത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചതെന്നും അധികൃതർ അറിയിച്ചു. എസ്ബിഐ എടിഎം കാശെടുക്കാനും ബാലൻസ് അറിയാനും മാത്രമുള്ളതല്ല; നിങ്ങൾക്കറിയാത്ത മറ്റ് ചില സേവനങ്ങൾ ഇതാ
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
