എസ്ബിഐ എടിഎം കാശെടുക്കാനും ബാലൻസ് അറിയാനും മാത്രമുള്ളതല്ല; നിങ്ങൾക്കറിയാത്ത മറ്റ് ചില സേവനങ്ങൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) എടിഎമ്മുകളിൽ ഏത് ബാങ്കിന്റെയും എടിഎം കാർഡ് ഉപയോ​ഗിച്ച് ഇടപാടുകൾ നടത്താം. കാശെടുക്കാനും ബാലൻസ് അറിയാനും മാത്രമല്ല, നിങ്ങൾക്കറിയാത്ത എടിഎമ്മുകളുടെ മറ്റ് ചില സേവനങ്ങൾ താഴെ പറയുന്നവയാണ്. റിസർവ് ബാങ്കിന്റെ മാർഗ നിർദേശങ്ങൾ പ്രകാരം ഒരു വ്യക്തിക്ക് മാസത്തിൽ 5 സൗജന്യ ഇടപാടുകൾ മാത്രമാണ് അനുവ​ദിച്ചിട്ടുള്ളത്.

 

പണം പിൻവലിക്കൽ

പണം പിൻവലിക്കൽ

എസ്ബിഐ എടിഎമ്മിൽ നിന്ന് ഒരു ദിവസം 40000 രൂപ വരെയാണ് പിൻവലിക്കാനാകുന്നത്. ഉയർന്ന മൂല്യമുള്ള കാർഡുകൾ വഴി പ്രതിദിനം ഒരു ലക്ഷം രൂപ വരെ പിൻവലിക്കാം. അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കാനും എല്ലാവർക്കും അറിയുന്നതു പോലെ എസ്ബിഐ എടിഎം ഉപയോ​ഗിക്കാവുന്നതാണ്. കൂടാതെ ഇടപാടുകൾ പരിശോധിക്കുന്നതിനുള്ള മിനി സ്റ്റേറ്റ്മെന്റും എടിഎമ്മിൽ നിന്ന് ലഭിക്കും.

പിൻ നമ്പർ മാറ്റാം

പിൻ നമ്പർ മാറ്റാം

എടിഎം പിൻ നമ്പറുകൾ മാറ്റാനും എടിഎമ്മിൽ തന്നെയാണ് പോകേണ്ടത്. എല്ലാ എസ്ബിഐ എടിഎമ്മുകളിൽ നിന്നും ഐഎംപിഎസ് സേവനങ്ങൾക്കായും ഒരു വ്യക്തിക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടാതെ രജിസ്റ്റർ ചെയ്ത ഐപി എസ്എസ് നമ്പർ വഴി മറ്റേതെങ്കിലും വ്യക്തികൾക്ക് പണം കൈമാറുകയും ചെയ്യാം.

കാർഡ് ടു കാർഡ് ട്രാൻസാക്ഷൻ

കാർഡ് ടു കാർഡ് ട്രാൻസാക്ഷൻ

ഒരു വ്യക്തിക്ക് ഒരു എസ്‌ബി‌ഐ ഡെബിറ്റ് കാർഡിൽ നിന്ന് മറ്റൊരു എസ്‌ബി‌ഐ ഡെബിറ്റ് കാർഡിലേക്ക് ഒരു ദിവസം പരമാവധി 40,000 രൂപ വരെ ഫണ്ട് കൈമാറാൻ കഴിയും. എത്ര തവണ വേണമെങ്കിലും ട്രാൻസാക്ഷൻ നടത്താവുന്നതാണ്. പണം സ്വീകരിക്കേണ്ട ആളുടെ അക്കൗണ്ട് നമ്പർ മാത്രം നൽകിയാൽ തുക അയയ്ക്കാവുന്നതാണ്.

ക്രെഡിറ്റ് കാർഡ് പേയ്മെന്റ് മുതൽ മൊബൈൽ റീചാർജ് വരെ

ക്രെഡിറ്റ് കാർഡ് പേയ്മെന്റ് മുതൽ മൊബൈൽ റീചാർജ് വരെ

എസ്ബിഐ എടിഎമ്മുകളുടെ സഹായത്തോടെ എസ്ബിഐ വിസ ക്രെഡിറ്റ് കാർഡിന്റെ ബില്ലുകൾ അടയ്ക്കാൻ കഴിയും. കൂടാതെ എസ്ബിഐ ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങൾ എടിഎം വഴി അടയ്ക്കാനും സാധിക്കും. ഉപഭോക്താക്കൾക്ക് എസ്ബിഐ എടിഎമ്മുകൾ വഴി ഡെബിറ്റ് കാർഡ് ഉപയോ​ഗിച്ച് മൊബൈൽ ഫോൺ റീച്ചാർജും ചെയ്യാം.

യൂട്ടിലിറ്റി ബിൽ/ സംഭാവന

യൂട്ടിലിറ്റി ബിൽ/ സംഭാവന

എസ്ബിഐയുടെ കണക്ക് പ്രകാരം ബാംഗ്ലൂർ / ഹുബ്ലി / ചാമുണ്ഡേശ്വരി വൈദ്യുതി വിതരണ കമ്പനികളുടെ ബില്ലുകൾ എസ്ബിഐ എടിഎം വഴി അടയ്ക്കാവുന്നതാണ്. വൈഷ്ണോ ദേവി, ഷിർദ്ദി സായിബാബ, ഗുരുദ്വാര തക്ത് സാഹെബ്, തിരുപ്പതി, ശ്രീ ജഗന്നാഥ ക്ഷേത്രം, രാമകൃഷ്ണ മിഷൻ, കാശി വിശ്വനാഥ്, മഹാലക്ഷ്മി, മുംബൈ തുടങ്ങിയ ചാരിട്ടി സംഘടനകളിലേയ്ക്ക് സംഭാവനകളും എസ്ബിഐ വഴി അയയ്ക്കാം.

malayalam.goodreturns.in

English summary

SBI ATM Services

These are some unknown services of abi atm.
Story first published: Friday, June 14, 2019, 14:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X