മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഈജിഎ) എക്കാലത്തും തുടരാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ബുധനാഴ്ച പാര്‍ലമെന്‍റില്‍ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലുറപ്പ് പദ്ധതി എല്ലാ കാലവും തുടരാന്‍ കേന്ദ്ര സര്‍ക്കാറിന് താല്‍പര്യമില്ലെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയത്. ഗ്രാമീണ മേഖലയിൽ കോടിക്കണക്കിനാളുകൾക്ക‌് വരുമാനം ഉറപ്പു വരുത്തിയിരുന്ന പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.
ബജറ്റിലും തഴഞ്ഞു
ഇത്തവണത്തെ കേന്ദ്ര ബജറ്റിലും തൊഴിലുറപ്പ് പദ്ധതിയുടെ കേന്ദ്ര വിഹിതം കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ‌് പദ്ധതി തന്നെ ഇല്ലാതാക്കുമെന്ന വെളിപ്പെടുത്തല്‍. മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ കർഷകർക്കുള്ള സബ്സിഡി വിതരണമല്ലാതെ, മറ്റ് വകയിരുത്തലുകളൊന്നും ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. ഗ്രാമീണ മേഖലയെ തീർത്തും അവഗണിച്ച ബജറ്റാണ് ഇത്തവണത്തേതെന്ന് സാമ്പത്തിക നിരീക്ഷകരടക്കം വിലയിരുത്തിയിരുന്നു.
മോദിയുടെ ലക്ഷ്യം
മോദി സർക്കാരിന്റെ ലക്ഷ്യം ദാരിദ്ര്യ നിർമാർജനമാണെന്നും അതിനാൽ തൊഴിലുറപ്പ് പദ്ധതി തുടരാനാകില്ലെന്നുമാണ് നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത മിക്ക എംപിമാരും തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റില്‍ തുക വെട്ടിക്കുറച്ചതിനെതിരെ പരാതി ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രി സര്‍ക്കാറിന്‍റെ നയം വ്യക്തമാക്കിയത്.
ബജറ്റ് വിഹിതം
തൊഴിലുറപ്പ് പദ്ധതിക്കായി ബജറ്റില്‍ 5000 കോടി രൂപ അധികം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2018-19ല്‍ 55000 കോടിയാണ് അനുവദിച്ചതെങ്കില്‍ 2019-20ല്‍ 60000 കോടിയാക്കി ഉയര്‍ത്തി. കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ പരിഗണിക്കാമെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ 99 ശതമാനം തൊഴിലാളികൾക്കും ബാങ്ക‌് അക്കൗണ്ടുകളിലേക്ക‌് നേരിട്ടാണ‌് വേതനം ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നരേന്ദ്രമോദി നിസാരക്കാരനല്ല; സാധാരണക്കാർക്ക് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പ്രധാന പദ്ധതികൾ
യുപിഎ സർക്കാരിന്റെ പദ്ധതി
ഒന്നാം യുപിഎ സര്‍ക്കാറിന്‍റെ അഭിമാന പദ്ധതിയായിരുന്നു മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി. ഗ്രാമീണമേഖലയിലുള്ളവര്‍ക്ക് വര്‍ഷത്തില്‍ 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്നതിനായിരുന്നു പദ്ധതി ആവിഷ്കരിച്ചത്. 2014 ൽ അധികാരത്തിലേറിയപ്പോൾ തന്നെ തൊഴിലുറപ്പു പദ്ധതിക്കെതിരായ നിലപാട‌് മോദി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 60 വർഷക്കാലയളവിൽ കോൺഗ്രസിനുണ്ടായ പരാജയത്തിന്റെ ജീവിക്കുന്ന സ‌്മാരകമാണ‌് തൊഴിലുറപ്പു പദ്ധതിയെന്നാണ‌് അന്ന് മോദി പദ്ധതിയെ വിശേഷിപ്പിച്ചത‌്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം ചായ കുടിക്കാൻ അവസരം; ചെയ്യേണ്ടത് എന്ത്?
തൊഴിലുറപ്പ് പദ്ധതി
ഒരു കുടുംബത്തിന് ഒരു സാമ്പത്തിക വർഷം 100 തൊഴിൽ ദിനങ്ങൾ സ്വന്തം നാട്ടിൽ ഉറപ്പു നൽകുന്ന പദ്ധതിയാണിത്. ഉത്പാദന വർദ്ധനവ്, സ്ഥിര ആസ്തി സൃഷ്ടിക്കുക, പരിസ്ഥിതി സംരക്ഷണം, ജീവിത നിലവാരം ഉയർത്തുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ. തൊഴിൽ സ്ഥലങ്ങളിൽ കുട്ടികളെ പരിചരിക്കുന്നതിന് സൗകര്യം, കുടിവെള്ളം, പ്രാഥമിക ചികിത്സക്കായുള്ള മരുന്നുകളുടെ സജ്ജീകരണം എന്നിവ ലഭിക്കും. ജോലിയുടെ മോണിറ്ററിംഗ്, മൂല്യനിർണ്ണയം എന്നിവ സംസ്ഥാനത്തിന്റെ ചുമതലകളിൽ പെടുന്നവയാണ്. ചെറുകിട കച്ചവടക്കാർക്ക് മോദിയുടെ 3000 രൂപ പ്രതിമാസ പെൻഷൻ; അറിയേണ്ട കാര്യങ്ങൾ ഇതാ
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
