മുകേഷ് അംബാനിയ്ക്ക് ഈ വർഷവും ശമ്പള വർദ്ധനവില്ല; പഴയ ശമ്പളം തന്നെ ധാരാളം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയ്ക്ക് തുടർച്ചയായ 11-ാം വർഷവും ഓരേ ശമ്പളം. മുകേഷ് അംബാനിയ്ക്ക് തന്റെ ഫ്ലാമുൻനിര കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് ലഭിക്കുന്ന വാർഷിക ശമ്പളത്തിലാണ് ഇത്തവണയും മാറ്റമില്ലാതെ തുടരുന്നത്. പതിനൊന്നാം വർഷവും 15 കോടി രൂപയാണ് അംബാനിയുടെ ശമ്പളം. എന്നാൽ 2019 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ബന്ധുക്കളും കമ്പനിയുടെ മുഴുവൻ സമയ ഡയറക്ടർമാരുമായ നിഖിൽ, ഹിറ്റൽ മെസ്വാനി എന്നിവരുടെയുൾപ്പെടെ ശമ്പളം കുത്തനെ ഉയർത്തിയിരുന്നു.

 

മിതത്വം പാലിക്കുന്ന മേധാവി

മിതത്വം പാലിക്കുന്ന മേധാവി

പ്രതിഫലത്തിൽ മിതത്വം പാലിക്കുന്ന രീതിയാണ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി അംബാനി ഇത്തവണയും സ്വീകരിച്ചിരിക്കുന്നതെന്നാണ് കമ്പനി പുറത്തിറിക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.
മിതത്വം പാലിക്കുന്നതിന് വ്യക്തിപരമായ മാതൃക തുടരാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം പ്രതിഫലിപ്പിക്കുന്ന യുടെ നഷ്ടപരിഹാരം 15 കോടി രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

2009 മുതൽ ഓരേ ശമ്പളം

2009 മുതൽ ഓരേ ശമ്പളം

2018-19 ലെ അദ്ദേഹത്തിന്റെ പ്രതിഫലത്തിൽ ശമ്പളവും അലവൻസും ഉൾപ്പെടെ ലഭിക്കുന്നത് 4.45 കോടി രൂപയാണ്. 2017-18 സാമ്പത്തിക വർഷത്തിൽ ലഭിച്ചിരുന്നത് 4.49 കോടിയായിരുന്നു. 71 ലക്ഷം രൂപയാണ് വിരമിക്കൽ ആനുകൂല്യങ്ങൾ. സി‌ഇ‌ഒമാരുടെ ശമ്പളം കുതിച്ചുയരുന്നത് ഉൾപ്പെടെയുള്ള ചർച്ചകൾക്കിടെ 2009 ഒക്ടോബറിലാണ് അംബാനി സ്വമേധയാ 15 കോടി രൂപ ശമ്പളമായി നിശ്ചയിക്കുന്നത്. മറ്റെല്ലാ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെയും ശമ്പളം വർദ്ധിക്കുന്നത് കണ്ടിട്ടും മുകേഷ് അംബാനി ഒരേ ശമ്പളത്തിൽ തന്നെ തുടർന്നു. മുകേഷ് അംബാനിക്കും പണി കിട്ടി തുടങ്ങിയോ? ജിയോ ഓഹരി വില കുത്തനെ ഇടിയുന്നു

ബന്ധുക്കളുടെ ശമ്പളം

ബന്ധുക്കളുടെ ശമ്പളം

അംബാനിയുടെ ബന്ധുക്കളായ നിഖിൽ ആർ മെസ്വാനി, ഹിറ്റൽ ആർ മെസ്വാനി എന്നിവരുടെ ശമ്പളം 20.57 കോടി രൂപ വീതമാണ് ഉയർന്നിരിക്കുന്നത്. 2017-18ൽ 19.99 കോടി രൂപയും 2016-17ൽ 16.58 കോടി രൂപ വീതവുമായിരുന്നു ഇവരുടെ ശമ്പളം. 2015-16 ൽ നിഖിൽ 14.42 കോടി രൂപയും ഹിറ്റൽ 14.41 കോടി രൂപയും നേടി. 2014-15ൽ 12.03 കോടി രൂപ വീതമായിരുന്നു ശമ്പളം. ചന്ദനത്തടി വാങ്ങാൻ ബദ്രിനാഥ് ക്ഷേത്രത്തിന് മുകേഷ് അംബാനി വക സംഭാവന, തുക കേട്ടാൽ ഞെട്ടും

ജീവനക്കാരുടെ ശമ്പളം

ജീവനക്കാരുടെ ശമ്പളം

കമ്പനിയുടെ പ്രധാന എക്സിക്യൂട്ടീവുകളിലൊരാളായ എക്സിക്യൂട്ടീവ് ഡയറക്ടർ പിഎംഎസ് പ്രസാദിന്റെ പ്രതിഫലം കഴിഞ്ഞ വർഷത്തെ 8.99 കോടിയിൽ നിന്ന് 10.01 കോടി രൂപയായി ഉയർന്നു. ഇദ്ദേഹത്തിന്റെ പ്രതിഫലവും ക്രമാനുഗതമായി ഉയർന്നു കൊണ്ടിരിക്കുകയാണ്. 2014-15ൽ 6.03 കോടിയിൽ നിന്ന് അടുത്ത സാമ്പത്തിക വർഷത്തിൽ 7.23 കോടി രൂപയായും 2016-17ൽ 7.87 കോടി രൂപയായും ശമ്പളം ഉയർന്നിരുന്നു. റിഫൈനറി മേധാവി പവൻ കുമാർ കപിലിന്റെ ശമ്പലം 3.47 കോടിയിൽ നിന്ന് 4.17 കോടി രൂപയായി ഉയർന്നു. ‌കഴിഞ്ഞ സാമ്പത്തിക വർഷം അദ്ദേഹത്തിന്റെ പ്രതിഫലം 2.94 ഡോളറിൽ നിന്ന് 2.54 കോടി രൂപയായി കുറഞ്ഞിരുന്നു. മുകേഷ് അംബാനിയ്ക്ക് 62-ാം പിറന്നാൾ; ഇന്ത്യയിലെ ഈ കോടീശ്വരനെക്കുറിച്ച് നിങ്ങൾക്കറിയാത്ത രഹസ്യങ്ങൾ

നിതാ അംബാനിയുടെ ശമ്പളം

നിതാ അംബാനിയുടെ ശമ്പളം

റിലയൻസിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ നിത അംബാനി ഉൾപ്പെടെയുള്ളവർക്ക് 1.65 കോടി രൂപ വീതമാണ് കമ്മീഷനായി ലഭിച്ചത്. 2017-18ൽ 1.5 കോടി രൂപയും മുൻവർഷം 1.3 കോടി രൂപയുമായിരുന്നു നിതാ അംബാനിയുടെ കമ്മീഷൻ. റിലയൻസിൽ നിയമിതയായ മുൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ചെയർമാൻ അരുന്ധതി ഭട്ടാചാര്യയ്ക്ക് കമ്മീഷനായി 75 ലക്ഷം രൂപയും ലഭിച്ചു.

malayalam.goodreturns.in

English summary

മുകേഷ് അംബാനിയ്ക്ക് ശമ്പള വർദ്ധനവില്ല; പഴയ ശമ്പളം തന്നെ ധാരാളം

Mukesh Ambani's annual salary from Reliance Industries has remained unchanged. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X