റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനുമായ മുകേഷ് അംബാനിയിക്ക് ഇന്നലെ 62 വയസ്സ് തികഞ്ഞു. ഇന്ത്യയിലെ ഏറ്റവും ധനികനായ ഈ മനുഷ്യൻ എപ്പോഴും എല്ലാവർക്കും പ്രചോദനമാണ്. ഏപ്രിൽ ആദ്യം ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തുന്ന 100 പേരുടെ ലിസ്റ്റിൽ അംബാനിയും ഇടം നേടിയിരുന്നു.
ധീരുഭായ് അംബാനിയുടെ മൂത്തമകൻ
ധീരുഭായ് അംബാനിയുടെ നാല് മക്കളിൽ മൂത്തമകനാണ് മുകേഷ് അംബാനി. ധീരുഭായ് അംബാനി യെമനിലെ ഒരു ഗ്യാസ് സ്റ്റേഷനിലെ അറ്റൻഡർ ആയിരുന്ന സമയത്തായിരുന്നു മുകേഷ് അംബാനിയുടെ ജനനം. മുകേഷിന് 7 വയസ്സുള്ളപ്പോളാണ് അവർ തിരിച്ച് മുംബൈയിലേയ്ക്ക് താമസം മാറിയത്. ഇക്കാലത്താണ് ധീരുഭായ് അംബാനി റിലയൻസ് ആരംഭിക്കുന്നതും പിന്നീട് അംബാനി കുടുംബത്തിന്റെ ജീവിതം തന്നെ മാറിമറിഞ്ഞതും.
ഓരേ ശമ്പളം
മുകേഷ് അംബാനിയ്ക്ക് കഴിഞ്ഞ 10 വർഷമായി ഓരേ ശമ്പളമാണ്. 15 കോടി രൂപയാണ് കഴിഞ്ഞ 10 വർഷമായി മുകേഷ് അംബാനിയുടെ വാർഷിക ശമ്പളം. എന്നാൽ ബന്ധുക്കളുള്‍പ്പെടെയുള്ള കമ്പനിയിലെ മറ്റ് ജീവനക്കാര്‍ക്കെല്ലാം എല്ലാ വര്‍ഷവും ശമ്പളവര്‍ധനവ് നല്‍കാറുണ്ട്.
കുടുംബ സ്നേഹം
കുടുംബ ബന്ധങ്ങൾക്ക് വളരെയേറെ വില കൊടുക്കുന്നയാളാണ് മുകേഷ് അംബാനി. എത്രമാത്രം തിരക്കുണ്ടെങ്കിലും ഞായറാഴ്ച ദിവസം അമ്മയോടും ഭാര്യയോടും കുട്ടികളോടുമൊപ്പമാകും മുകേഷ് അംബാനി ചെലവഴിക്കുക. അടുത്തിടെ സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണ് നൽകേണ്ട 462 കോടി രൂപ നല്‍കി സഹോദരൻ അനിൽ അംബാനിയെ ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തിയതും മുകേഷ് അംബാനിയാണ്.
പിറന്നാൾ ആഘോഷം
സ്വന്തം പിറന്നാൾ ആഘോഷിക്കാൻ താത്പര്യമില്ലാത്ത വ്യക്തിയാണ് മുകേഷ് അംബാനി. 50-ാം പിറന്നാൾ മാത്രമാണ് കുറച്ചെങ്കിലും ആർഭാടത്തോടെ ആഘോഷിച്ചിട്ടുള്ളത്. എന്നാൽ മറ്റ് കുടുംബാംഗങ്ങളുടെ പിറന്നാൾ ആർഭാട പൂർവ്വം ആഘോഷിക്കുകയും ചെയ്യും. ഒരിക്കൽ ഭാര്യയുടെ പിറന്നാളിന് 62 മില്യൺ ഡോളർ വില മതിക്കുന്ന വിമാനമാണ് മുകേഷ് അംബാനി സമ്മാനമായി നൽകിയത്.
വെജിറ്റേറിയൻ
സസ്യാഹാരം മാത്രം കഴിക്കുന്ന വ്യക്തിയാണ് മുകേഷ് അംബാനി. മുംബൈയിലെ മൈസൂർ കഫേയാണ് മുകേഷ് അംബാനിയുടെ ഇഷ്ട ഭക്ഷണശാല.
ഈശ്വര വിശ്വാസി
ഈശ്വര വിശ്വാസിയായ മുകേഷ് അംബാനി ഒരിയ്ക്കലും പ്രാർത്ഥന കൈവിട്ടിട്ടില്ല. ആരാധനാലയങ്ങൾ സന്ദർശിക്കുകയും, വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ദിവസവും പ്രാർത്ഥിക്കുന്നതും പതിവാണ്.
ലോകത്തിലെ ഏറ്റവും ചെലവേറിയ വീട്
അംബാനിയുടെ പുതിയ വീടിന്റെ പേര് ആൻറിലിയ എന്നാണ്. ലോകത്തിലെ ഏറ്റവും ചെലവേറിയ വീടാണിത്. ഒരു ബില്ല്യൺ ഡോളറിനും മുകളിലാണ് വീടിന്റെ ചെലവ്. മുംബൈ നഗരത്തിലാണ് വീട് സ്ഥിതി ചെയ്യുന്നത്.
കുടുംബം
ഭാര്യ നിത, മക്കളായ ആകാശ്, ഇഷ, അനന്ദ് എന്നിവർ അടങ്ങുന്നതാണ് മുകേഷ് അംബാനിയുടെ കുടുംബം. നിരവധി സാമൂഹ്യ പ്രവർത്തനങ്ങളിലും ചാരിറ്റി പദ്ധതികളിലും ഏർപ്പെടുന്ന വ്യക്തിയാണ് നിതാ അംബാനി. മുകേഷ് അംബാനിയുടെ മൂത്ത മക്കളാണ് ഇരട്ടകളായ ഇഷ അംബാനിയും ആകാശ് അംബാനിയും. ഇരുവരുടെയും വിവാഹം കഴിഞ്ഞു. മുകേഷ് അംബാനിയുടെ ഇളയ മകനാണ് ആനന്ദ് അംബാനി.
പുതിയ പങ്കാളി
ലോകത്തെ ഏറ്റവും ലാഭകരമായ എണ്ണ കമ്പനിയായ സൗദി അരാംകോ റിലയന്‍സ് സ്വന്തമാക്കാന്‍ നീക്കം നടത്തുന്നുവെന്നാണ് പുതിയ വിവരം. റിലയന്‍സിന്റെ ഓഹരികള്‍ ഘട്ടങ്ങളായി അരാംകോ വാങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ കോര്‍പറേറ്റ് ലോകത്തെ മെഗാ ഡീലിനാണ് സാധ്യതകള്‍ ഒരുങ്ങുന്നത്. റിലയന്‍സിന്റെ 25 ശതമാനം ഓഹരി വാങ്ങാനാണ് സൗദി അരാംകോയുടെ നീക്കം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications