റിലയൻസ് ജിയോയുടെ പ്രധാന ലക്ഷ്യം ഇനി താരിഫ് വർദ്ധനവല്ല, വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കലാണെന്ന് കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. റിലയൻസ് ജിയോയുടെ കടന്നു വരവോടെ വരുമാനവും ലാഭവും കുത്തനെ ഇടിഞ്ഞ എതിരാളികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികളെ കൂടുതൽ സമ്മർദ്ദത്തിലാക്കാനാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻഗണന ഉപഭോക്താക്കൾക്ക്
ആദ്യം മുതൽ ജിയോ മുൻഗണന നൽകുന്നത് ഉപഭോക്താക്കൾക്കാണെന്ന് ത്രൈമാസ ഫല പ്രഖ്യാപനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ജിയോയുടെ നയതന്ത്ര വിഭാഗം മേധാവി അൻഷുമാൻ താക്കൂർ പറഞ്ഞു. 2016 സെപ്റ്റംബറിൽ ആരംഭിച്ചത് മുതൽ ഡേറ്റാ പ്ലാനുകളുടെ താരിഫ് കുറച്ചും, സൗജന്യ വോയിസ് കോളുകൾ വാഗ്ദാനം ചെയ്തും, സൗജന്യ സംഗീതം, മൂവികൾ എന്നിവ നൽകിയും ജിയോ 331.3 ദശലക്ഷം വരിക്കാരെയാണ് ചേർത്തത്.
ടെലികോം മേഖലയിലെ കൊടുങ്കാറ്റ്
ജിയോയുടെ വരവ് ഇന്ത്യൻ ടെലികോം മേഖലയിൽ ഒരു വിപ്ലവം തന്നെയായിരുന്നു. ചെറുകിട ടെലികോം കമ്പനികൾ അടച്ചു പൂട്ടേണ്ടി വരികയും, ഐഡിയയും വോഡഫോണും പോലെയുള്ള കമ്പനികൾക്ക് ലയനത്തിലൂടെ മാത്രം പിടിച്ചു നിൽക്കേണ്ടിയും വന്നു. ജിയോയുമായുള്ള മത്സരം ഓരോ ഉപഭോക്താവിന്റെയും ശരാശരി വരുമാനത്തിൽ (ARPU) വൻ കുറവുണ്ടാക്കി. ജൂൺ 30 വരെയുള്ള മൂന്ന് മാസത്തെ ജിയോയുടെ ഫലങ്ങൾ അനുസരിച്ച് ടെലികോം കമ്പനികളുടെ പ്രധാന മെട്രിക് ആയ ARPU 122 രൂപയാണ് ഒരു വർഷം മുമ്പത്തെ അപേക്ഷിച്ച് 9.3% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അംബാനിയുടെ അടുത്ത പണി ഡിടിഎച്ച് മേഖലയ്ക്ക്; ജിഗാ ടിവിയും ജിഗാഫൈബറും പണി കൊടുക്കുന്നത് ഇങ്ങനെ
എയർടെല്ലിനെ തോൽപ്പിച്ചു
വോഡഫോൺ ഐഡിയയ്ക്ക് പിന്നിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററെന്ന നേട്ടം ജിയോ അടുത്തിടെ കൈവരിച്ചു. ഭാരതി എയർടെല്ലിനെ പിന്നിലാക്കിയാണ് ജിയോ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമ്പോൾ ജിയോ താരിഫ് ഉയർത്താൻ തുടങ്ങുമെന്ന് വിശകലന വിദഗ്ധർ പ്രവചിച്ചിരുന്നു. എന്നാൽ ഇതുവരെ ജിയോ നിരക്കുകൾ കുത്തനെ ഉയർത്തിയിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. വരിക്കാരെ വീഴ്ത്താൻ ജിയോ വീണ്ടും കളി തുടങ്ങി; ജിയോ ജിഗാഫൈബർ നിരക്ക് കുത്തനെ കുറച്ചു
ഉപഭോക്താക്കളുടെ എണ്ണം
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മെയ് മാസത്തില്‍ റിലയന്‍സ് ജിയോ 8.2 മില്യണ്‍ ഉപഭോക്താക്തക്കളെയാണ് പുതുതായി ചേര്‍ത്തത്. ആകെ ഉപഭോക്താക്കളുടെ എണ്ണം 323 മില്യണാണ്. അതേസമയം എയർടെല്ലിന്റെ വിരിക്കാരുടെ എണ്ണം ആകെ രേഖപ്പെടുത്തിയത് 320.38 മില്യാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എയര്‍ടെല്ലിനെ പിന്തള്ളി ജിയോ വന്‍ നേട്ടമാണ് ഉപഭോക്താക്കളുടെ എണ്ണത്തിൽ നേടിയിരിക്കുന്നത്. റിലയൻസ് ജിയോ 5000 ജീവനക്കാരെ പിരിച്ചുവിടുന്നു; കമ്പനിയ്ക്ക് ഇതെന്തു പറ്റി?
വരുമാനം ഉയർന്നു
റിലയന്‍സ് ജിയോ വരുമാനത്തിലും വന്‍ നേട്ടം കൈവരിച്ചു കഴിഞ്ഞു. മാര്‍ച്ച് പാദത്തില്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ആകെ വരുമാനത്തില്‍ വന്‍ നേട്ടമാണ് നേടിയിട്ടുള്ളത്. ഏകദേശം 9,838.91 കോടി രൂപയുടെ അധിക വരുമാനമാണ് റിലയന്‍സ് ജിയോ നേടിയിട്ടുള്ളതെന്നും കണക്കുകളിലൂടെ വ്യക്തമാക്കുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് റിലയന്‍സസ് ജിയോയുടെ വരുമാനത്തില്‍ വന്‍ നേട്ടമുണ്ടായിട്ടുള്ളത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
