വരിക്കാരെ വീഴ്ത്താൻ ജിയോ വീണ്ടും കളി തുടങ്ങി; ജിയോ ജി​ഗാഫൈബർ നിരക്ക് കുത്തനെ കുറച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുറത്ത് ഇറക്കുന്നതിന് മുമ്പ് തന്നെ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് ജിയോയുടെ ഏറ്റവും പുതിയ ജി​ഗാഫൈബർ. ബ്രോഡ്ബാൻഡ്, ലാൻഡ് ഫോൺ, ടിവി റീച്ചാർജ് തുടങ്ങി എല്ലാത്തിനെയും ഒരു കുടക്കീഴിൽ എത്തിക്കുന്ന ജിയോ ജി​ഗാഫൈബർ ഉടൻ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ജി​ഗാഫൈബറിന്റെ വിലയാണ് ഇപ്പോൾ ടെലികോം മേഖലയിലെ ചർച്ച. ആദ്യം വെളുപ്പെടുത്തിയിരുന്നതിനേക്കാൾ നിരക്കുകൾ കുത്തനെ കുറച്ചു എന്നാണ് നിലവിലെ റിപ്പോർട്ട്.

ആദ്യം പ്രഖ്യാപിച്ച നിരക്ക്

ആദ്യം പ്രഖ്യാപിച്ച നിരക്ക്

പ്രതിമാസം വെറും 600 രൂപ മുടക്കിയാൽ ബ്രോഡ്ബാൻഡ്, ലാൻഡ് ലൈൻ, ടി.വി കോംമ്പോ ഓഫറുകൾ ഒരുമിച്ച് ലഭിക്കുന്ന സംവിധാനമാണ് ജിയോ ജിഗാ ഫൈബറിലൂടെ ലഭിക്കുക. എന്നാൽ 4500 രൂപയുടെ ഒരു വൺ ടൈം ഡിപ്പോസിറ്റിലൂടെ റൂട്ടർ സ്വന്തമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ നിരക്കിലാണ് ഇപ്പോൾ കുറവ് വരുത്തിയിരിക്കുന്നത്.

നിരക്ക് കുറച്ചത് ഇങ്ങനെ

നിരക്ക് കുറച്ചത് ഇങ്ങനെ

ആദ്യം പ്രഖ്യാപിച്ചതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ജിയോ ജി​ഗാഫൈബർ കണക്ഷനുകൾ വാഗ്ദാനം ചെയ്യുമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതായത് 4500 രൂപയുടെ വൺ ടൈം ഡിപ്പോസിറ്റിന് പകരം 2500 രൂപ നൽകിയും കണക്ഷനെടുക്കാമെന്നാണ് റിപ്പോർട്ട്. ആദ്യത്തെ വിലയുടെ പകുതി മാത്രമേയുള്ളൂ ഇപ്പോഴത്തെ നിരക്ക്. ഇതുവഴി കൂടുതൽ ആളുകൾക്ക് ജിയോ ജി​ഗാഫൈബർ സ്വന്തമാക്കാം.

കമ്പനി പ്രതികരിച്ചില്ല

കമ്പനി പ്രതികരിച്ചില്ല

എന്നാൽ കമ്പനി ജി​ഗാഫൈബറിന്റെ വിലയെക്കുറിച്ച് ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. ജി​ഗൈഫൈബർ വിപണിയിലെത്തിച്ചു കഴിഞ്ഞാൽ മൂന്നു സേവനങ്ങളും ആദ്യത്തെ ഒരു വർഷം സൗജന്യമായി ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് മുമ്പ് കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു.

വില കുറയുമ്പോൾ സ്പീഡും കുറയും

വില കുറയുമ്പോൾ സ്പീഡും കുറയും

2500 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നത് സിം​ഗിൾ ബാൻഡ് റൂട്ടറാണ്. എന്നാൽ 4,500 രൂപയുടെ പ്ലാൻ അനുസരിച്ച് ഡ്യൂവൽ ബാൻഡ് റൂട്ടറാണ് ലഭിക്കുക. അതായത് വില കുറയുമ്പോൾ ഇന്റർനെറ്റിന്റെ വേ​ഗതയിലും കുറവുണ്ടാകും. എങ്കിലും വില കുറഞ്ഞ പ്ലാനിലും ഉപഭോക്താക്കൾക്ക് വോയ്സ് കോൾ സർവീസും ലഭിക്കുന്നതാണ്. അതായത് ബ്രോഡ്ബാൻഡ് സേവനത്തിലൂടെ തന്നെ ഉപഭോക്താക്കൾ കോളുകളും ചെയ്യാം.

ട്രിപ്പിൾ പ്ലാൻ ഓഫർ

ട്രിപ്പിൾ പ്ലാൻ ഓഫർ

ജിഗാ ഫൈബറിന്റെ ട്രിപ്പിൾ പ്ലാൻ ഓഫറിനെക്കുറിച്ച് നേരത്തേ തന്നെ വാർത്തകൾ വന്നിരുന്നു. പ്രതിമാസം വെറും 600 രൂപ മുടക്കിയാൽ ബ്രോഡ്ബാൻഡ്, ലാൻഡ് ലൈൻ, ടി.വി കോംമ്പോ ഓഫറുകൾ ഒരുമിച്ച് ലഭിക്കുന്ന സംവിധാനമാണിത്. ഇതുവഴി ലാൻഡ് ലൈനുകൾ അൺലിമിറ്റഡ് കോൾ സൗകര്യത്തോടെയാകും ലഭിക്കുക. ഇന്റർനെറ്റിനൊപ്പം ടെലിവിഷൻ ചാനലുകളും ഉപഭോക്താക്കൾക്ക് ലഭ്യമാകും.

പൈലറ്റ് ടെസ്റ്റിം​ഗ്

പൈലറ്റ് ടെസ്റ്റിം​ഗ്

നിലവിൽ ജി​ഗാ ഫൈബറിന്റെ പൈലറ്റ് ടെസ്റ്റിം​ഗ് നടന്നു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണ് പൈലറ്റ് ടെസ്റ്റിംഗ് നടക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജിഗാഫൈബർ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നെങ്കിലും ഉപയോക്താക്കളിലേക്ക് വാണിജ്യാടിസ്ഥാനത്തിൽ എത്തിയിരുന്നില്ല. ടെസ്റ്റിംഗ് പൂർത്തിയാക്കിയാൽ രാജ്യത്തെ 1600 നഗരങ്ങളിൽ സേവനം ലഭ്യമാക്കും.

malayalam.goodreturns.in

English summary

Jio GigaFiber New Pricing And Offers

Jio gigafiber rates have dropped sharply over the first time.
Story first published: Saturday, June 8, 2019, 8:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X