പഠനത്തിനായി വിദേശത്തേക്ക് പറക്കുന്നോ; ഈ അഞ്ചുകാര്യങ്ങള്‍ മനസ്സില്‍ വച്ചോളൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാട്ടില്‍ പഠിച്ച് വിദേശത്തെ ജോലി സ്വപ്‌നം കണ്ടിരുന്നവരായിരുന്നു കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പുവരെ നമ്മുടെ യുവതലമുറ. എന്നാലിന്ന് വിദേശത്ത് പഠിച്ച് അവിടെത്തന്നെ ജോലി നേടണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതല്‍. അതുകൊണ്ടുതന്നെ ഉന്നതവിദ്യാഭ്യാസത്തിന് വിദേശരാജ്യങ്ങള്‍ തെരഞ്ഞെടുക്കുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ചു. എന്നാല്‍ വിദേശത്തേക്ക് പറക്കാന്‍ ഒരുങ്ങുമ്പോള്‍ മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ ഒരുപാടുണ്ട്. അത്തരം ചില കാര്യങ്ങളിലേക്ക്...

ചന്ദ്രയാന്‍ 2 ചെലവ് 978 കോടി ; അവഞ്ചേഴ്‌സിന് ചെലവ് 2443 കോടി ചന്ദ്രയാന്‍ 2 ചെലവ് 978 കോടി ; അവഞ്ചേഴ്‌സിന് ചെലവ് 2443 കോടി

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കണം

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കണം

വിദേശപഠനമെന്ന മോഹം മനസ്സിലുണ്ടെങ്കില്‍ അഡ്മിഷനുളള ആദ്യപടിയായി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കണം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശപഠനത്തിന് അവസരമൊരുക്കുന്ന നിരവധി സ്‌കോളര്‍ഷിപ്പുകള്‍ നിലവിലുണ്ട്. ഇന്‍ലാക്‌സ് വിദേശ പഠന സ്‌കോളര്‍ഷിപ്പുകള്‍, സ്റ്റാന്‍ഫോര്‍ഡ് റിലയന്‍സ് ധീരുബായ് ഫെലോഷിപ്പ്, റോട്ടറി ഫൗണ്ടേഷന്‍ അംബാസഡോറിയല്‍ സ്‌കോളര്‍ഷിപ്പ്, അമേരിക്കന്‍ യൂണിവേഴ്‌സിറ്റി എമര്‍ജിങ് ഗ്ലോബല്‍ ലീഡര്‍ സ്‌കോളര്‍ഷിപ്പ്, ജെ.എന്‍. ടാറ്റ എന്‍ഡോവ്‌മെന്റ് എന്നിവ അവയില്‍ ചിലതാണ്. വിവിധ യൂണിവേഴ്‌സിറ്റികളും ട്രസ്റ്റുകളും വാഗ്ദാനം ചെയ്യുന്ന സ്‌കോളര്‍ഷിപ്പുകള്‍ ദൈനംദിന ചെലവുകള്‍ക്കും ട്യൂഷന്‍ ഫീസിനുമുളള സാമ്പത്തിക സഹായം എന്ന നിലയിലായിരിക്കും ലഭിക്കുക. ഒര ലക്ഷം മുതല്‍ 10 ലക്ഷം വരെയായിരിക്കും തുകയുടെ പരിധി. ലഭിച്ച പണം പഠനശേഷം തിരികെ അടയ്‌ക്കേണ്ടതില്ല.

ഇന്ത്യന്‍ പൗരത്വമുളള ഏതൊരു വിദ്യാര്‍ത്ഥിയും സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിരിക്കും. ബോര്‍ഡ് പരീക്ഷ പാസാകണമെന്നു മാത്രം. ഏതെങ്കിലും ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള ബിരുദം, അവസാനമെഴുതിയ അക്കാദമിക പരീക്ഷയില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയരുത് തുടങ്ങിയ നിബന്ധനകളുണ്ട്. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫെലോഷിപ്പ് നേടുകയാണെങ്കില്‍ പഠനത്തോടൊപ്പം ഒന്നോ അതിലധികം വര്‍ഷമോ ഇന്റേണ്‍ഷിപ്പിനുളള അവസരവും യൂണിവേഴ്‌സിറ്റി ഒരുക്കും.

 

ഫോറിന്‍ എക്‌സ്‌ചേഞ്ച്

ഫോറിന്‍ എക്‌സ്‌ചേഞ്ച്

വിദേശ സര്‍വ്വകലാശാലകളില്‍ പഠനത്തിനായി പണം മുടക്കുന്നതിന് മുമ്പ് അംഗീകൃത ഫോറിന്‍ എക്‌സ്‌ചേഞ്ച് ഡീലര്‍മാരില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്കായുളള പ്രത്യേക സ്‌കീമുകളെക്കുറിച്ച് മനസ്സിലാക്കണം. ബുക്ക് മൈ ഫോറെക്‌സിന്റെ ഫോറെക്‌സ് കാര്‍ഡ് വഴി യൂണിവേഴ്‌സിറ്റികളില്‍ ട്യൂഷന്‍ ഫീസടക്കാനായി പണം മുടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് ബാക്കായി 2,500 രൂപ നല്‍കും. മണി ട്രാന്‍സ്ഫര്‍ സംവിധാനത്തിലൂടെ രക്ഷിതാക്കള്‍ക്കും വിദേശത്ത് പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാം. സെമസ്റ്റര്‍ ഫീസ്, ദൈനംദിന ചെലവുകള്‍, ഹോസ്റ്റല്‍ ഫീസ് എന്നിവയ്ക്ക് ഇതുപയോഗിക്കാം.

വിദേശത്തേക്ക് പഠനത്തിനായി പോകുന്നതിന് മുമ്പ് ഇന്ത്യയില്‍ നിന്നുതന്നെ വിദേശ കറന്‍സി വാങ്ങുന്നതാണ് നല്ലത്. വിദേശത്തെ ബാങ്കുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ വഴിയുളള കറന്‍സി മാറ്റം ഒഴിവാക്കാം. ഇതുവഴി കറന്‍സി മാറ്റത്തിന് ചെലവാകുന്ന തുക ലാഭിക്കാം. മികച്ച ഫോറിന്‍ എക്‌സ്‌ചേഞ്ച് മൂല്യം അറിയാനായി ഓണ്‍ലൈന്‍ ഫോറെക്‌സ് വിപണിയെ ആശ്രയിക്കാം.

 

വിദ്യാര്‍ത്ഥികള്‍ക്കുളള ബാങ്ക് അക്കൗണ്ട്

വിദ്യാര്‍ത്ഥികള്‍ക്കുളള ബാങ്ക് അക്കൗണ്ട്

കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരു വര്‍ഷമോ അതിലധികമോ ആണെങ്കില്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും സുരക്ഷിതം വിദേശ ബാങ്ക് അക്കൗണ്ട് തന്നെയാണ്. സെമസ്റ്റര്‍ ഫീസടക്കാനും പാര്‍ട് ടൈം ജോലിയിലൂടെ നേടിയ പേ ചെക്കുകള്‍ നിക്ഷേപിക്കാനും ഇതാണ് സൗകര്യപ്രദം. യൂണിവേഴ്‌സിറ്റി വഴി തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ സൗകര്യമുണ്ടായിരിക്കും. ആവശ്യമായ രേഖകള്‍ ഹാജരാക്കണമെന്നു മാത്രം. യൂണിവേഴ്‌സിറ്റികളില്‍ കോഴ്‌സ് തുടങ്ങുന്നതിന് മുമ്പു തന്നെ അക്കൗണ്ട് തുടങ്ങാനായാല്‍ തുടര്‍ന്നുളള കാലതാമസം ഒഴിവാക്കാം. അനുയോജ്യമായ ബാങ്ക് തെരഞ്ഞെടുക്കാനായാല്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം.

 

 

ട്രാവല്‍ ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കാം

ട്രാവല്‍ ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കാം

അമേരിക്ക പോലുളള സ്ഥലങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ ഇതര രാജ്യങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമാണ്. വിദേശത്ത് പഠനത്തിന് പോകുന്നതിന് മുമ്പ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത് നല്ലതായിരിക്കും. വിദേശത്തെ ചികിത്സാ ചെലവുകള്‍ കൂടുതലായതിനാല്‍ പിന്നീട് ഇത് ഗുണം ചെയ്‌തേക്കാം. യൂണിവേഴ്‌സിറ്റിയുമായി ബന്ധിപ്പിച്ചിട്ടുളള ഇന്‍ഷുറന്‍സ് പ്ലാന്‍ തെരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. വിദ്യാര്‍ത്ഥികള്‍ക്കുളള യാത്രാ ഇന്‍ഷുറന്‍സും ഏറെ ശ്രദ്ധയോടെ തെരഞ്ഞെടുക്കണം.

പ്രീപെയ്ഡ് ഫോറെക്‌സ് കാര്‍ഡ്

പ്രീപെയ്ഡ് ഫോറെക്‌സ് കാര്‍ഡ്

ദൈനംദിന ഉപയോഗത്തിനായി ഡെബിറ്റ് -ക്രെഡിറ്റ് കാര്‍ഡുകളെക്കാള്‍ വിദ്യാര്‍ത്ഥികള്‍ ഗുണം ചെയ്യുക വിദേശത്തെ പ്രീപെയ്ഡ് ഫോറെക്‌സ് കാര്‍ഡുകളാണ്. ഡെബിറ്റ് -ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ബാങ്കുകള്‍ വിദേശ കറന്‍സി മാറുന്നതിനുളള ചാര്‍ജ്, ഈടാക്കും. എന്നാല്‍ പ്രീപെയ്ഡ് ഫോറെക്‌സ് കാര്‍ഡുകള്‍ക്ക് ഇതൊന്നും ബാധകമല്ല. ഇവ ഇത്തരം ചാര്‍ജുകളൊന്നും ഈടാക്കുന്നില്ല. കാരണം നിങ്ങള്‍ ഇന്ത്യ വിടുന്നതിന് മുമ്പ് തന്നെ കറന്‍സി മാറ്റം നടന്നിരിക്കും. ഇത്തരം കാര്‍ഡുകള്‍ ടോപ് അപ് ചെയ്യാനും സൗകര്യമുണ്ടായിരിക്കും. സെക്യൂരിറ്റി പിന്‍ ഉളളതിനാല്‍ സുരക്ഷിതവുമായിരിക്കും.prepaid

English summary

പഠനത്തിനായി വിദേശത്തേക്ക് പറക്കുന്നോ; ഈ അഞ്ചുകാര്യങ്ങള്‍ മനസ്സില്‍ വച്ചോളൂ

Remember these five points before you fly to study abroad
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X