ലോകത്തിലെ തന്നെ പ്രമുഖ ഷൂ ബ്രാൻഡായ നൈക്കിന്റെ ആദ്യകാല റണ്ണിംഗ് ഷൂസിന്റെ ഇപ്പോഴത്തെ വില കേട്ടാൽ നിങ്ങൾ ഞെട്ടും. 1972ൽ നൈക്ക് നിർമ്മിച്ച ആദ്യ ജോഡികളിലൊന്നായ ഈ ഷൂസ് കഴിഞ്ഞ ദിവസം പൊതു ലേലത്തിൽ വച്ചിരുന്നു. 437,500 ഡോളർ അഥവാ 3 കോടി രൂപയ്ക്കാണ് ഈ ഷൂ ലേലത്തിൽ വിറ്റത്.
നൈക്ക് മൂൺ ഷൂ
1972 ലെ ഒളിമ്പിക്സ് ട്രയൽസ് റണ്ണേഴ്സിനായി നൈക്ക് സഹസ്ഥാപകനും ട്രാക്ക് കോച്ചുമായ ബിൽ ബോവർമാൻ രൂപകൽപ്പന ചെയ്തതാണ് ഈ ഷൂസ്. നൈക്ക് "മൂൺ ഷൂ" എന്നാണ് ഇത് അറിയപ്പെടുന്നത്. ലോകത്തിൽ തന്നെ ആദ്യമായാണ് ഇത്രയും വലിയ ലേല തുകയിൽ ഒരു ഷൂവിന്റെ വിൽപ്പന നടക്കുന്നത്. ന്യൂയോർക്കിലെ സോതെബൈസ് ലേലശാലയിലാണ് ഈ ലേലം നടന നീക്കറുകൾക്കായി സമർപ്പിച്ച ആദ്യ ലേലത്തിലെ ഏറ്റവും മികച്ചത്.
റെക്കോർഡ് തകർത്തു
സ്‌നീക്കറുകൾക്കായുള്ള പൊതു ലേലത്തിലെ റെക്കോർഡ് തകർത്തിരിക്കുകയാണ് മൂൺ ഷൂ. 2017 ൽ കാലിഫോർണിയയിൽ വച്ച് വിൽപ്പന നടന്ന 190,373 ഡോളറിന്റെ അഥവാ 1.3 കോടി രൂപയുടെ ഷൂവിന്റേതായിരുന്നു ഇതുവരെ ഉണ്ടായിരുന്നതിലെ ഏറ്റവും വില കൂടിയ ലേല തുക. 1984 ലെ ഒളിമ്പിക് ബാസ്കറ്റ്ബോൾ ഫൈനലിൽ മൈക്കൽ ജോർദാൻ ധരിച്ചിരുന്ന ഒരു ജോഡി ഒപ്പിട്ട കൺവേർസ് ഷൂസായിരുന്നു ഇത്. കേരളത്തിൽ ചിക്കന് വെറും 55 രൂപ മാത്രം, ഇറച്ചിക്കോഴി വില കുത്തനെ ഇടിഞ്ഞു
സോതെബൈസ്
ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന കലാസൃഷ്ടികളും അപൂർവ്വ വസ്തുക്കളും ലേലത്തിൽ വിൽക്കുന്നതിൽ പ്രശസ്തമാണ് സോതെബൈസ് എന്ന കമ്പനി. ഇതുവരെ സോതെബൈസ് 100 ജോഡിയിലധികും അപൂർവ ഷൂസുകൾ ലേലം ചെയ്തിട്ടുണ്ട്. 99 അപൂർവ്വ ഇനം ഷൂസുകൾ ഒരമിച്ച് കഴിഞ്ഞ ദിവസം സോതെബൈസ് വഴി വിൽപ്പന നടത്തിയിരുന്നു. അമേരിക്കൻ ആപ്പിളിന് ഇനി വില കൂടും; ഇന്ത്യയിൽ വില കൂടുന്ന മറ്റ് അമേരിക്കൻ ഉത്പന്നങ്ങൾ എന്തൊക്കെ?
വാങ്ങിയത് ആര്?
ഓൺലൈൻ ലേലത്തിലൂടെ മൂൺ ഷൂ വാങ്ങിയ ആളുടെ വിവരങ്ങൾ ഉടൻ അറിയാനാകില്ലെന്നാണ് വിവരം. എന്നാൽ 850,000 ഡോളറിന് അതായത് 5.8 കോടി രൂപയ്ക്ക് മറ്റ് 99 ഷൂസുകളും സ്വന്തമാക്കിയത് ഒരു കനേഡിയൻ സ്വദേശിയായ മൈൽസ് നദാൽ ആണ്. ഇദ്ദേഹത്തിന് നിരവധി കാറുകളുടെ കളക്ഷനുമുണ്ട്. നിക്ഷേപകൻ കൂടായിയ ഇദ്ദേഹം ടൊറന്റോയിലെ തന്റെ സ്വകാര്യ ഓട്ടോമൊബൈൽ മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനാണ് ഷൂസുകളും ലേലത്തിൽ വാങ്ങിയത്. ഇന്ത്യയിൽ ആപ്പിൾ ഐഫോണിന് വില കുറച്ചു, വിൽപ്പന കൂടി; വീണ്ടും വില കുറയാൻ സാധ്യത
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications