യൂട്യൂബിൽ മലയാളം ചാനലുകൾക്ക് വൻ ഡിമാൻഡ്; കരിക്ക് നമ്പർ വൺ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൂട്യൂബിലെ മലയാളം ഉള്ളടക്കത്തിന് വൻ ഡിമാൻഡ്. 10 ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബർമാരുള്ള മലയാളം ചാനലുകളുടെ എണ്ണം 17 ആയാണ് ഉയർന്നിരിക്കുന്നത്. അഞ്ച്‌ ലക്ഷത്തിനും 10 ലക്ഷത്തിനുമിടയിൽ വരിക്കാരുള്ള ചാനലുകളുടെ എണ്ണം അമ്പതും ഒരു ലക്ഷത്തിലേറെ വരിക്കാരുള്ള ചാനലുകളുടെ എണ്ണം 400 ആയും ഉയർന്നിട്ടുണ്ടെന്ന് യൂട്യൂബ് ഇന്ത്യയുടെ കണ്ടന്റ് പാർട്‌ണർഷിപ്പ് വിഭാഗം ഡയറക്ടർ സത്യ രാഘവൻ വ്യക്തമാക്കി.

 

യൂട്യൂബിലെ മലയാള ഭാഷാ ഉള്ളടക്കത്തിന്റെ സുപ്രധാന വർഷമായിരുന്നു 2018 എന്നും 100 ശതമാനത്തിലേറെ വാർഷിക വളർച്ചയാണ് കഴിഞ്ഞ ഒരു വർഷം കൊണ്ട് നേടിയിരിക്കുന്നതെന്നും സത്യ രാഘവൻ പറഞ്ഞു. മലയാളം ഉള്ളടക്കത്തിന് കൂടുതൽ കാഴ്ച്ചക്കാരെ ലഭിക്കുകയും ക്രിയേറ്റർമാർ സൂപ്പർ താരങ്ങളായി മാറുകയും ചെയ്യുന്ന സ്ഥിതിയാണ് നിലവിലേത്. വിനോദം, സംഗീത വിഭാഗങ്ങൾ എന്നിവയാണ് യൂട്യൂബിലെ മുൻനിര മേഖലകൾ. സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം തുടങ്ങിയ മേഖലകൾ വളർച്ചയുടെ പാതയിലാണ്.

 

106-ാം വയസ്സിലും ഈ മുത്തശ്ശി കാശുണ്ടാക്കുന്നത് യൂട്യൂബിൽ നിന്ന്106-ാം വയസ്സിലും ഈ മുത്തശ്ശി കാശുണ്ടാക്കുന്നത് യൂട്യൂബിൽ നിന്ന്

യൂട്യൂബിൽ മലയാളം ചാനലുകൾക്ക് വൻ ഡിമാൻഡ്; കരിക്ക് നമ്പർ വൺ

2.60 മില്യൺ സബ്സ്ക്രൈബർമാരുള്ള ഉള്ള കോമഡി ചാനൽ കരിക്ക് ആണ് മലയാളത്തിലെ ഒന്നാം നമ്പർ ചാനൽ. 1.80 മില്യൺ വരിക്കാരുമായി ടെക്നോളജി ചാനൽ എം 4 ടെക്കാണ് രണ്ടാം സ്ഥാനത്തുള്ളത്. 1.1 മില്യൺ വരിക്കാരാണ് ഫുഡ് ചാനലുകളായ വില്ലേജ് ഫുഡ് ചാനലിനും വീണാസ് കറി വേൾഡിനുമുള്ളത്.

ഇന്ത്യയിൽ പ്രതിമാസം 265 മില്യൺ ഉപഭോക്താക്കളാണ് യൂട്യൂബ് കാണുന്നത്. അതിൽ 60 ശതമാനം ആളുകളും ചെറിയ നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നുമുള്ളവരാണ്. കൂടാതെ ഇന്ത്യൻ ഭാഷകളിലുള്ള വീഡിയോ ഉപഭോഗം 95 ശതമാനം ആണ്.

യൂട്യൂബിൽ നിന്ന് നിങ്ങൾക്കും കാശുണ്ടാക്കാം; ചെയ്യേണ്ടത് എന്തൊക്കെ??യൂട്യൂബിൽ നിന്ന് നിങ്ങൾക്കും കാശുണ്ടാക്കാം; ചെയ്യേണ്ടത് എന്തൊക്കെ??

malayalam.goodreturns.in

English summary

യൂട്യൂബിൽ മലയാളം ചാനലുകൾക്ക് വൻ ഡിമാൻഡ്; കരിക്ക് നമ്പർ വൺ

Huge demand for Malayalam content on YouTube The number of Malayalam channels with over 10 lakh subscribers has increased to 17. Read in malayalam.
Story first published: Saturday, July 27, 2019, 18:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X