ഓഫ്ലൈന്‍ സ്‌റ്റോറില്‍ തിളങ്ങാന്‍ ഫ്‌ളിപ്കാര്‍ട്ട്; ആദ്യത്തെ ഓഫ്ലൈന്‍ സെന്റര്‍ ബെംഗളൂരുവില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗലൂരു: ഓണ്‍ലൈന്‍ വിപണിയിലെ ഭീമനായ ഫ്‌ളിപ്കാര്‍ട്ട് ഓഫ്ലൈനിലും തിളങ്ങാനൊരുങ്ങുന്നു.ഫ്‌ളിപ്കാര്‍ട്ടിന്റെ ആദ്യത്തെ ഓഫ്ലൈന്‍ സെന്റര്‍ ഒരുങ്ങുന്നത് ബെംഗളൂരുവിലാണ്. 1800 സ്‌ക്വയര്‍ ഫീറ്റില്‍ ആരംഭിക്കുന്ന ഷോറൂമിന് ഫര്‍ണിഷുവര്‍ എന്നാണ് പേര്. ഓണ്‍ലൈന്‍ രീതിയില്‍ വില്‍ക്കപ്പെട്ടിരുന്ന ഫര്‍ണിച്ചറുകള്‍ കസ്റ്റമേഴ്സിന് നേരിട്ട് കണ്ട് വാങ്ങുന്നതിനായി അവസരം ഒരുക്കുന്നതിനൊപ്പം ഫ്ളിപ്പ്കാര്‍ട്ട് ഫര്‍ണിച്ചര്‍ ഓഫറുകളും സ്റ്റോര്‍ വഴി നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.

നിങ്ങളുടെ സ്ഥലത്തിന്റെ ആധാരം നഷ്ട്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഉടൻ ചെയ്യേണ്ടത് എന്ത്?നിങ്ങളുടെ സ്ഥലത്തിന്റെ ആധാരം നഷ്ട്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഉടൻ ചെയ്യേണ്ടത് എന്ത്?

ബെംഗലൂരുവില്‍ പുതിയ ഫര്‍ണിച്ചര്‍ സ്റ്റോര്‍ ആരംഭിക്കുമെന്നാണ് കമ്പനി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. 1800 സ്‌ക്വയര്‍ ഫീറ്റില്‍ ആരംഭിക്കുന്ന ഷോറൂമിന് ഫര്‍ണിഷുവര്‍ എന്നാണ് പേര്. ഓണ്‍ലൈന്‍ രീതിയില്‍ വില്‍ക്കപ്പെട്ടിരുന്ന ഫര്‍ണിച്ചറുകള്‍ കസ്റ്റമേഴ്സിന് നേരിട്ട് കണ്ട് വാങ്ങുന്നതിനായി അവസരം ഒരുക്കുന്നതിനൊപ്പം ഫ്ളിപ്പ്കാര്‍ട്ട് ഫര്‍ണിച്ചര്‍ ഓഫറുകളും സ്റ്റോര്‍ വഴി നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. ''ഉപഭോക്തൃ കേന്ദ്രീകൃതമായ ഒരു സംഘടനയെന്ന നിലയില്‍, ഉപഭോക്താക്കളുടെ ആവശ്യകതകള്‍ ഞങ്ങള്‍ മനസിലാക്കുന്നു, അതിനാല്‍ പുതിയതും നൂതനവുമായ രീതിയില്‍ ഓഫറുകള്‍ നല്‍കാനാണ് ഞങ്ങളുടെ തീരുമാനമെന്ന് ഫ്‌ലിപ്പ്കാര്‍ട്ട് വൈസ് പ്രസിഡന്റ് (ഫര്‍ണിച്ചര്‍, ഇലക്ട്രോണിക്‌സ്, പ്രൈവറ്റ് ലേബല്‍) ആദര്‍ശ് മേനോന്‍ പറഞ്ഞു.

 ഓഫ്ലൈന്‍ സ്‌റ്റോറില്‍ തിളങ്ങാന്‍ ഫ്‌ളിപ്കാര്‍ട്ട്; ആദ്യത്തെ ഓഫ്ലൈന്‍ സെന്റര്‍ ബെംഗളൂരുവില്‍

ഗൂഗിള്‍ ലെന്‍സുമായുള്ള സംയോജനത്തിലൂടെ ഈ ഫര്‍ണിച്ചര്‍ എക്സ്പീരിയന്‍സ് സെന്ററുകളില്‍ ഉപഭോക്താക്കളുടെ മൊത്തത്തിലുള്ള കാഴ്ചാനുഭവം മികവുറ്റതാക്കുന്നതിനായി തങ്ങള്‍ ചുവടുവെയ്പ്പുകള്‍ നടക്കുകയാണെന്ന് ഫ്ളിപ്പ്കാര്‍ട്ട് അറിയിച്ചു. സ്റ്റോറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ഫ്ലിപ്കാര്‍ട്ട് ഫര്‍ണിച്ചറുകളിലെ ഐക്കണ്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയും. ഇതുവഴി ഓണ്‍ലൈന്‍ സൈറ്റിലെ ഫര്‍ണിച്ചര്‍ പേജില്‍ ചെല്ലുവാനും ഉല്‍പന്നത്തിന്റെ വിശദ വിവരങ്ങള്‍ മനസിലാക്കാനും സാധിക്കും. വരുന്ന മാസങ്ങള്‍ ഇത് രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനി നീക്കം.

ഏതാനും ആഴ്ച്ച മുന്‍പ് ഫ്ളിപ്പകാര്‍ട്ട് ധനകാര്യ മേഖലയിലേക്കും ചുവടുവയ്ക്കുന്നുവെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പത്തോളം വരുന്ന ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 48 ലക്ഷം രൂപ ഒരു ലക്ഷം വില്‍പ്പനക്കാര്‍ക്ക് അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വായ്പ എടുക്കുന്ന മൂലധനത്തിന് 9.5 ശതമാനം പലിശ നിരക്കാണ് ഈടാക്കുക. സംരംഭകര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്‌ളിപ്പ്കാര്‍ട്ട് തങ്ങളുടെ വായ്പാ പദ്ധതിയായ ഗ്രോത്ത് കാപിറ്റല്‍ നടപ്പിലാക്കുക. ഓണ്‍ലൈന്‍ വിപണി കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് പുതിയ വായ്പാ പദ്ധതി ഫ്‌ളിപ്പ്കാര്‍ട്ട് അനുവദിക്കുക. പത്തോളം വരുന്ന ധനകാര്യ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിക്ക് ഓണ്‍ലൈന്‍- ചെറുകിട സംരംഭങ്ങള്‍ക്ക് കരുത്തേകുക എന്നതാണ് പുതിയ വായ്പാ പദ്ധതിയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

English summary

ഓഫ്ലൈന്‍ സ്‌റ്റോറില്‍ തിളങ്ങാന്‍ ഫ്‌ളിപ്കാര്‍ട്ട്-ആദ്യത്തെ ഓഫ്ലൈന്‍ സെന്റര്‍ ബെംഗളൂരുവില്‍

Flipkart opens first offline Centre in Bengaluru
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X