കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി.സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മംഗളൂരു: കഴിഞ്ഞ ദിവസം കാണാതായ കഫെ കോഫി ഡേ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി. ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും വിദേശകാര്യമന്ത്രിയുമായിരുന്ന എസ്.എം.കൃഷ്ണയുടെ മരുമകനാണ് വി.ജി.സിദ്ധാര്‍ത്ഥ. മംഗളൂരു ബോളാര്‍ ഹൊയ്‌ഗെ ബസാര്‍ ഐസ് പ്ലാന്റ് പരിസരത്ത് നേത്രാവതി പുഴയില്‍നിന്നാണ് ഇന്ന് രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബെന്‍ലോക്ക് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണെന്ന് പോലീസ് അറിയിച്ചു

 

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കും!! എന്ന് മുതൽ?

തിങ്കളാഴ്ച വൈകിട്ട് ബെംഗളൂരുവില്‍ നിന്നു സകലേഷ്പുര, മംഗളൂരു വഴി കേരളത്തിലെ തലപ്പാടി ഭാഗത്തേക്ക് കാറില്‍ യാത്ര ചെയ്യുമ്പോഴാണ് സിദ്ധാര്‍ഥയെ കാണാതാവുന്നത്്. രാത്രി 7.45 ന് മംഗളൂരുവില്‍നിന്ന് 7 കിലോമീറ്റര്‍ പിന്നിട്ട് നേത്രാവതി പാലത്തിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നു ഡ്രൈവര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.ഫോണില്‍ ആരോടോ സംസാരിച്ചുകൊണ്ടു കാറില്‍നിന്നിറങ്ങിയ അദ്ദേഹം 800 മീറ്റര്‍ നീളമുള്ള പാലത്തിലൂടെ രണ്ടുവട്ടം നടന്നുവെന്നു ഡ്രൈവര്‍ പറയുന്നു.

കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി.സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി

ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും തിരികെയെത്താഞ്ഞപ്പോള്‍ ഡ്രൈവര്‍ വാഹനത്തില്‍ നിന്നിറങ്ങി പരിശോധിക്കുകയായിരുന്നു.തുടര്‍ന്ന് കാണാതെ വന്നപ്പോള്‍ കുടുംബത്തെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നേത്രാവതി പുഴയില്‍ വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.ബിസിനസില്‍ പരാജയപ്പെട്ടതില്‍ ദുഃഖം പ്രകടിപ്പിച്ച് അദ്ദേഹം എഴുതിയതെന്നു കരുതുന്ന കത്ത് കണ്ടെടുത്തിട്ടുണ്ട്.അതിനിടെ, കണ്ടെടുത്ത കത്ത് സിദ്ധാര്‍ത്ഥയുടേത് തന്നെയെന്ന് മംഗളൂരു പൊലീസ് അറിയിച്ചു. കയ്യക്ഷരം സിദ്ധാര്‍ത്ഥയുടേത് തന്നെയെന്ന് കുടുംബവും സാക്ഷ്യപ്പെടുത്തി. സംരംഭകന്‍ എന്ന നിലയില്‍ പരാജയപ്പെട്ടുവെന്നാണ് സിദ്ധാര്‍ത്ഥയുടെ കത്തില്‍ പറയുന്നത്.

ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദ്ദം ഉണ്ടായെന്നും കമ്പനിയെ ലാഭത്തിലാക്കാന്‍ കഴിഞ്ഞില്ലെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 2017 സെപ്റ്റംബറില്‍ സിദ്ധാര്‍ഥയുടെ മുംബൈ, ബെംഗളൂരു, ചെന്നൈ, ചിക്കമംഗളൂരു ഓഫിസുകളില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയിരുന്നു. 650 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത വരുമാനം കഫെ കോഫി ഡേയ്ക്കുണ്ടെന്നാണ് ആദായനികുതി വകുപ്പ് ഇതിനുപിന്നാലെ വെളിപ്പെടുത്തിയത്.ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നും സിദ്ധാര്‍ത്ഥയുടെ കത്തില്‍ പറയുന്നുണ്ട്.

Read more about: death മരണം
English summary

കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി.സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി

Cafe Coffee Day ownerCafe Coffee Day dead body found
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X