കനത്ത മഴ: റൺവേയിൽ വെള്ളം കയറി, കൊച്ചി വിമാനത്താവളം അടച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ കനത്ത മഴ തുടരുന്നതിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി അടച്ചു. റാംപ് ഏരിയയിൽ വെളളം കയറിയതിനെ തുടർന്നാണ് വിമാനത്താവളം താത്ക്കാലികമായി അടച്ചത്. ഷെഡ്യൂൾ ചെയ്തിരുന്ന വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വിമാനത്താവളത്തില്‍ വെള്ളം കയറിയിരുന്നു. ഇതിനെ തുടർന്ന് വിമാന സര്‍വീസുകള്‍ ദിവസങ്ങളോളം തടസപ്പെടുകയും ചെയ്തിരുന്നു. അതേ സമയം കൊച്ചി വിമാനത്താവളം താല്ക്കാലികമായി അടച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് മറ്റ് വിമാനത്താവളങ്ങളിലേക്ക് എത്തിച്ചേരുന്നതിനും മറ്റുമായി കെ.എസ്.ആർ.ടി.സി സ്‌പെഷ്യല്‍ സര്‍വീസ് നടത്താന്‍ ഗതാഗത വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കനത്ത മഴ: റൺവേയിൽ വെള്ളം കയറി, കൊച്ചി വിമാനത്താവളം അടച്ചു

ഇന്ന് രാവിലെ 9 മണി വരെ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ മഴ കുറയാത്ത സാഹചര്യത്തില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 വരെ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളം എമർജൻസി നമ്പർ- 0484 3053500.

കനത്ത മഴയിൽ സംസ്ഥാനത്തു പലയിടത്തും റോഡ്- റെയിൽ ഗതാഗതങ്ങളും തടസ്സപ്പെട്ടിട്ടുണ്ട്. പെരിയാർ നദിയിൽ ജലനിരപ്പ് ഉയർന്നതാണ് വിമാനത്താവളത്തിൽ വെള്ളം കയറാൻ കാരണം.

malayalam.goodreturns.in

English summary

കനത്ത മഴ: റൺവേയിൽ വെള്ളം കയറി, കൊച്ചി വിമാനത്താവളം അടച്ചു

Cochin International Airport has been temporarily closed due to heavy rains in Kerala. Read in malayalam.
Story first published: Friday, August 9, 2019, 10:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X