ഡല്‍ഹി: രാജ്യത്ത് ഇനി മുതല്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുമ്പോള്‍ നല്‍കേണ്ട പ്രോസസിങ് ഫീസ് സംബന്ധിച്ച് പുതിയ തീരുമാനവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങള്‍ ഭേദഗതി വരുത്താനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇതോടെ പ്രോസസിങ് ഫീസ് 5.74 ആക്കുക എന്നതാണ് ലക്ഷ്യമെന്ന് ട്രായ് അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം സെപ്റ്റംബര്‍ 30 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
ഏതൊരു മൊബൈല്‍ നമ്പറും മാറുന്നതിനുള്ള പെര് പോര്‍ട്ട് ട്രാന്സാക്ഷന് ചാര്‍ജുകള്‍ക്ക് ഭേദഗതി വരുത്തുന്നതിന് ഈ വര്‍ഷം ഫെബ്രുവരിയില്‍ ടെലികോം അധികൃതര്‍ നീക്കങ്ങള്‍ നടത്തിയിരുന്നു. നേരത്തെ ഈ തുക നാലു രൂപയാക്കണമെന്നാണ് തീരുമാനമുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ വരുത്തിയിരിക്കുന്ന ഭേദഗതിയില്‍ മാറ്റമുണ്ടാകുമോ എന്ന് അറിയേണ്ടതുണ്ട്.
നേരത്തെ തന്നെ മൊബൈല്‍ നമ്പര്‍ ഒരു ടെലികോം സേവനദാതാവില്‍ നിന്നും മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്ന പ്രക്രിയ ട്രായ് കൂടുതല്‍ എളുപ്പമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇത്.അതിനായി യുണീക് പോര്‍ട്ടിങ് കോഡ് നിര്‍മിക്കല്‍ പ്രക്രിയയില്‍ പുതിയ മാറ്റങ്ങളുമായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമത്തിന്റെ ഏഴാം ഭേദഗതി ട്രായ് പ്രാബല്യത്തില്‍ കൊണ്ടുവന്നു. ഇതോടെ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ രണ്ട് ദിവസം മാത്രം മതിയാവും എന്നായി. അത് വളരെ സൗകര്യപ്രദവുമാണ്
എന്നാല്‍ ആദ്യം മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് ഏഴ് ദിവസം നീണ്ട നടപടിക്രമങ്ങളാണുണ്ടായിരുന്നത്. നമ്പര്‍ മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്നതിന് ആദ്യം എസ്.എം.എസ് വഴി അപേക്ഷിക്കണം. അപ്പോള്‍ ഒരു യുണീക്ക് പോര്‍ട്ടിങ് കോഡ് നിര്‍മ്മിക്കപ്പെടും. ഈ കോഡ് ഉപയോഗിച്ച് നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ ഏത് നെറ്റ് വര്‍ക്കിലേക്കാണോ മാറാന്‍ ആഗ്രഹിക്കുന്നത്, ആ സേവനദാതാവിന് അപേക്ഷ നല്‍കണമായിരുന്നു
അപ്പോള്‍ പുതിയ ഓപ്പറേറ്റര്‍ പഴയ ഓപ്പറേറ്ററില്‍ നിന്നും നമ്പര്‍ മാറ്റുന്നതിനുള്ള അനുമതി നേടുകയും അക്കാര്യം എംഎന്‍പി സേവനദാതാവിനെ (പഴയ ഓപ്പറേറ്ററുമായും പുതിയ ഓപ്പറേറ്ററുമായും നിങ്ങളെ ബന്ധിപ്പിക്കുന്നത് എംഎന്‍പി സര്‍വീസ് പ്രൊവൈഡറാണ്- എം.എന്‍.പി.എസ്.പി.) അറിയിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
