ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാൻ ഇനി പുതിയ രീതി; നിങ്ങൾ ചെയ്യേണ്ടത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാര്‍ വിവരങ്ങള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാന്‍ ഇന്ത്യയിലെ 53 നഗരങ്ങളില്‍ 114 ആധാര്‍ സേവാ കേന്ദ്രങ്ങള്‍ (എഎസ്‌കെ) ആരംഭിക്കാനൊരുങ്ങി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). പുതിയ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കുക മേല്‍വിലാസമോ മറ്റു വിവരങ്ങളോ പുതുക്കുക തുടങ്ങിയ സേവനങ്ങള്‍ ഇത്തരം സേവാ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, അംഗീകൃത ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ എന്നിവ മുഖേനയാണ് ഇപ്പോള്‍ ഈ സേവനങ്ങള്‍ ലഭ്യമാകുന്നത്. നിലവില്‍ ഡല്‍ഹി, ഭോപ്പാല്‍, ചെന്നൈ, ആഗ്ര, ഹിസാര്‍, ചണ്ഡിഗഡ്, വിജയവാഡ എന്നീ നഗരങ്ങളില്‍ ആധാര്‍ സേവാ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ 2019 അവസാനത്തോടെ 114 ആധാര്‍ സേവാ കേന്ദ്രങ്ങളും പ്രവര്‍ത്തനമാരംഭിക്കും എന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോററ്റി സി ഇ ഒ അജയ് ഭൂഷണ്‍ അറിയിച്ചു. പതിനഞ്ചിലധികം എന്റോള്‍മെന്റ് കൗണ്ടറുകളും ഇലക്ട്രോണിക് ടോക്കണ്‍ സംവിധാനവും ആധാര്‍ സേവാ കേന്ദ്രങ്ങളില്‍ ഒരുക്കും. അപേക്ഷകര്‍ക്ക് ആധാര്‍ സേവാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുവാനുള്ള സമയവും തിയ്യതിയും മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴി സൗജന്യമായി തെരഞ്ഞെടുക്കാവുന്നതാണ്. സേവാ കേന്ദ്രത്തിലെത്തി ടോക്കണ്‍ എടുത്ത അപേക്ഷകന് ക്യാഷ് കൗണ്ടറില്‍ അന്‍പത് രൂപ അടച്ചാല്‍ ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുകയോ പുതിയ ആധാറിന് അപേക്ഷിക്കുകയോ ചെയ്യാവുന്നതാണ്.

ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാൻ ഇനി പുതിയ രീതി; നിങ്ങൾ ചെയ്യേണ്ടത് എന്ത്?

ഓണ്‍ലൈനായി ആധാര്‍ സേവാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുവാന്‍

താഴെ കാണുന്ന നടപടി ക്രമങ്ങള്‍ പിന്തുടരൂ..

1. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (uidai.gov.in) വെബ്‌സെറ്റ് തുറക്കുക. 'My Adhaar' എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യുക. മെനുവില്‍ നിന്ന് 'Book an Appointment' തെരഞ്ഞെടുക്കുക.

2. ആധാര്‍ സേവാ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം അഥവാ നഗരം തെരഞ്ഞെടുക്കുക. 'Proceed to book an appointment' ക്ലിക്ക് ചെയ്യുക.


3. തുറന്നു വരുന്ന പുതിയ പേജില്‍ നിന്ന് ഏത് സേവനമാണ് ആവശ്യമെന്നത് തെരഞ്ഞെടുക്കുക. ആധാര്‍ വിവരങ്ങള്‍ പുതുക്കുകയാണ് വേണ്ടതെങ്കില്‍ വെരിഫൈ ചെയ്ത മൊബൈല്‍ നമ്പര്‍ നല്‍കി ക്യാപ്ചാ കോഡും ഒ ടി പിയും നല്‍കണം. പുതിയ ആധാറിന് അപേക്ഷിക്കുന്നവര്‍ക്ക് മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷനു ശേഷമേ ഓണ്‍ലൈനായി സന്ദര്‍ശന സമയം തെരഞ്ഞെടുക്കുവാന്‍ കഴിയുകയുള്ളു.

4. ഒ ടി പി വെരിഫിക്കേഷന് ശേഷം ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ച് സമയവും തിയ്യതിയും നല്‍കണം.

5. നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച ശേഷം തിരുത്തുണ്ടെങ്കില്‍ പഴയ പേജില്‍ പോയി തിരുത്താവുന്നതാണ്. ശേഷം 'Submit' ടാബില്‍ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് പൂര്‍ത്തിയായി.

Read more about: aadhaar ആധാര്‍
English summary

ഓണ്‍ലൈനായി ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണോ? താഴെ പറയുന്ന നടപടി ക്രമങ്ങള്‍ പിന്തുടരൂ

Book Online Appointment For Aadhaar
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X