ഇനി ആളുകൾക്ക് സ്വർണം വേണ്ട, സ്വർണത്തേക്കാൾ ഡിമാൻഡ് വെള്ളിയ്ക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ ആളുകൾക്ക് സ്വർണത്തോടുള്ള ഭ്രമം കുറയുന്നതായി റിപ്പോർട്ട്. സ്വർണത്തേക്കാൾ വെള്ളിയ്ക്ക് ഡിമാൻഡ് കൂടുന്നതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. വാണിജ്യ മന്ത്രാലയത്തിൽ നിന്ന് ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പാവപ്പെട്ടവന്റെ സ്വർണമായ വെള്ളിയുടെ ഇറക്കുമതി ഒരു വർഷം മുമ്പത്തേതിൽ നിന്ന് 72 ശതമാനം ഉയർന്നു. ഓഗസ്റ്റിൽ ഇന്ത്യയിൽ ഇറക്കുമതി ചെയ്ത വെള്ളി 543.21 ടണ്ണാണ്.

സ്വർണത്തിന്റെ ഇറക്കുമതി

സ്വർണത്തിന്റെ ഇറക്കുമതി

സ്വർണത്തിന്റെ ഇറക്കുമതിയിൽ ഈ വർഷം വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. സ്വർണത്തിന്റെ ഇറക്കുമതി 32.1 ടണ്ണായി കുറഞ്ഞു. ഇത് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. 

സ്വർണ ബോണ്ട് വേണോ? ഇന്ന് മുതൽ വാങ്ങാം, ആഭരണം വാങ്ങുന്നതിനേക്കാൾ ലാഭംസ്വർണ ബോണ്ട് വേണോ? ഇന്ന് മുതൽ വാങ്ങാം, ആഭരണം വാങ്ങുന്നതിനേക്കാൾ ലാഭം

സ്വർണത്തിന്റെ വില

സ്വർണത്തിന്റെ വില

യുഎസ്-ചൈന വ്യാപാര യുദ്ധം ആഗോള വളർച്ചയെ ബാധിക്കുകയും സെൻട്രൽ ബാങ്കുകൾ നയം അയവുള്ളതാക്കുകയും ചെയ്തതിനാൽ ഈ വർഷം സ്വർണത്തിന്റെ വില 18 ശതമാനം കൂടി. ഇന്ത്യയിൽ കഴിഞ്ഞ മാസം മുംബൈയിലെ സ്വർണ്ണ ഫ്യൂച്ചറുകൾ റെക്കോഡ് ഉയരത്തിലെത്തി. വെള്ളി ഫ്യൂച്ചറുകളുടെ വിലയും 18 ശതമാനം ഉയർന്നു. 2011ലെ എക്കാലത്തെയും ഉയർന്ന നിരക്കുകളിൽ നിന്നുള്ള 40 ശതമാനം വർദ്ധനവാണിത്.

സ്വർണം വാങ്ങാതെ തന്നെ സ്വർണത്തിൽ നിന്ന് കാശുണ്ടാക്കാം; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രംസ്വർണം വാങ്ങാതെ തന്നെ സ്വർണത്തിൽ നിന്ന് കാശുണ്ടാക്കാം; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

ചരിത്ര വില

ചരിത്ര വില

ചരിത്രത്തിലില്ലാത്ത വിലവര്‍ധനവാണ് സ്വര്‍ണത്തിന കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഉണ്ടായത്. പത്ത് ഗ്രാമിന് 39000 രൂപയ്ക്കടുത്ത് വരെ വിലയെത്തി. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ സ്വര്‍ണ ഇറക്കുമതിയില്‍ 12 ശതമാനം കുറവുണ്ടായി. അതേസമയം വെള്ളി 25 ശതമാനം വര്‍ധനവും രേഖപ്പെടുത്തി. 3814.09 ടണ്‍ വെള്ളിയാണ് ഇക്കാലയളിവില്‍ ഇറക്കുമതി ചെയ്തത്.

ജൂവലറിക്കാർക്ക് പണി കിട്ടും; ഇനി ബിഐഎസ് ഹോൾമാർക്കിംഗ് നിർബന്ധംജൂവലറിക്കാർക്ക് പണി കിട്ടും; ഇനി ബിഐഎസ് ഹോൾമാർക്കിംഗ് നിർബന്ധം

വെള്ളി വില

വെള്ളി വില

ഒരു കിലോഗ്രാമിന് 45,900 രൂപയാണ് ഇന്ത്യയിലെ വെള്ളി വില. എന്നാൽ സ്വർണത്തിന്റെ വിലയേക്കാൾ എൺപത് മടങ്ങ് വില കുറവാണ് വെള്ളിയ്ക്ക്. നിക്ഷേപമെന്ന നിലയിൽ താങ്ങാവുന്ന നിക്ഷേപ മാർ​ഗമാണ് വെള്ളി. ദീപാവലി ഉത്സവത്തോടനുബന്ധിച്ച് സ്വർണം, വെള്ളി ലോഹങ്ങൾ വാങ്ങുന്നത് ശുഭസൂചനയായി കണക്കാക്കുന്നതിനാൽ ടോക്കൺ ബുള്ളിയൻ വാങ്ങലുകൾ ഈ മാസാവസാനം മുതൽ ആരംഭിക്കും.

വെള്ളിയുടെ ഉപയോ​ഗം കൂടുന്നു

വെള്ളിയുടെ ഉപയോ​ഗം കൂടുന്നു

ലണ്ടൻ ആസ്ഥാനമായുള്ള മെറ്റൽസ് ഫോക്കസ് ലിമിറ്റഡിന്റെ കൺസൾട്ടന്റ് ചിരാഗ് ഷെത്ത് പറയുന്നതനുസരിച്ച് സ്വർണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിലെ സ്ഥിതിയിൽ വെള്ളി വാങ്ങുന്നതാണ് കൂടുതൽ ലാഭകരം. ആഭരണങ്ങളായി മാത്രമല്ല വൈദ്യുത ഘടകങ്ങളായും മതപരമായ അവസരങ്ങളിലും വിവാഹങ്ങളിൽ ഉൾപ്പെടെ വെള്ളിയുടെ വ്യാപകമായ ഉപയോഗം വർദ്ധിപ്പിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

English summary

ഇനി ആളുകൾക്ക് സ്വർണം വേണ്ട, സ്വർണത്തേക്കാൾ ഡിമാൻഡ് വെള്ളിയ്ക്ക്

Silver is growing more in demand than gold, according to new data. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X