ഊബർ ടെക്നോളജീസ് ഇൻകോർപ്പറേറ്റിലെ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി 350 ജീവനക്കാരെ പിരിച്ചുവിട്ടു. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടൽ. സ്വയം ഡ്രൈവിംഗ് കാറുകളും വികസനം, ഭക്ഷണ വിതരണം എന്നിവ ഉൾപ്പെടെ നിരവധി മേഖലകളിലും കമ്പനി ചെലവു ചുരുക്കൽ ആരംഭിച്ചു കഴിഞ്ഞു. ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ രണ്ട് റൗണ്ട് വെട്ടിക്കുറയ്ക്കലുകളുടെ ഭാഗമായി 800 ലധികം ജീവനക്കാരെ ഉബർ പിരിച്ചുവിട്ടിരുന്നു.
മെയ് മാസത്തിലെ നിരാശാജനകമായ പ്രാരംഭ പബ്ലിക് ഓഫർ ഊബറിന്റെ ഓഹരി വില ഏകദേശം 30% കുറച്ചു. ഇതിനെ തുടർന്ന് വർദ്ധിച്ച നഷ്ടത്തെക്കുറിച്ചും വളർച്ച മന്ദഗതിയിലാക്കുന്നതിനെക്കുറിച്ചും നിക്ഷേപകർ ആശങ്ക പ്രകടിപ്പിച്ചു തുടങ്ങി. ഈ വർഷം രണ്ടാം പാദത്തിൽ കമ്പനിക്ക് 5 ബില്യൺ ഡോളറിലധികം നഷ്ടമുണ്ടായി. എന്നാൽ തൊഴിൽ വെട്ടിക്കുറയ്ക്കലിന്റെ വാർത്ത പുറത്തു വന്നതോടെ തിങ്കളാഴ്ച ഉബറിന്റെ ഓഹരി വില 4% ഉയർത്താൻ സഹായിച്ചു.

വാർത്തകൾ പുറത്തു വന്നതിനെ തുടർന്ന് ഊബർ വക്താവ് തൊഴിൽ വെട്ടിക്കുറയ്ക്കൽ സ്ഥിരീകരിച്ചു. പിരിച്ചുവിടലുകളിൽ 70 ശതമാനവും വടക്കേ അമേരിക്കയിലാണ്.
ഇന്ത്യയിൽ ഊബറിന്റെ കുത്തനെയുള്ള നിരക്ക് വർദ്ധിപ്പിക്കലിന് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചതായി വാർത്തകൾ പുറത്തു വന്നിരുന്നു. ഡിമാൻഡ് കൂടുതലുള്ള സമയങ്ങളിൽ അടിസ്ഥാന നിരക്കിന്റെ മൂന്നിരട്ടി വരെ മാത്രം നിരക്ക് ഈടാക്കാനാണ് കേന്ദ്രം ക്യാബുകളെ അനുവദിക്കുകയെന്നായിരുന്നു റിപ്പോർട്ട്. കർണാടക പോലുള്ള ചില സംസ്ഥാനങ്ങൾ ഇതിനകം തന്നെ ക്യാബ് അഗ്രിഗേറ്റർമാർക്കായി ചട്ടങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ക്യാബ് സേവനങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിരക്കുകൾ കർണാടക സർക്കാരാണ് നിശ്ചയിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
