ആഗോള വിപണിയിലെ വില ഇടിവിനെ തുടർന്ന് വെള്ളി ഫ്യൂച്ചേഴ്സ് വില 125 രൂപ ഇടിഞ്ഞ് കിലോയ്ക്ക് 45,420 രൂപയായി. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ഡിസംബറിലെ വെള്ളി കരാർ വിലയാണ് 125 രൂപ അഥവാ 0.27 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 45,420 രൂപയായത്. അതുപോലെ, അടുത്ത വർഷം മാർച്ചിലെ വൈറ്റ് മെറ്റൽ കരാർ വില 183 രൂപ അഥവാ 0.39 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 45,306 രൂപയായും കുറഞ്ഞിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ വെള്ളി വില 0.27 ശതമാനം ഇടിഞ്ഞ് 17.57 ഡോളറിലെത്തി. ഫ്യൂച്ചേഴ്സ് ട്രേഡിൽ വെള്ളിയുടെ വിലയിലുണ്ടായ ഇടിവ് ആഗോള വിപണികളിലെ വിലയേറിയ ലോഹങ്ങളുടെ വിലയിടിവ് കാരണമാണെന്ന് വിശകലന വിദഗ്ധർ വ്യക്തമാക്കി. യുഎസ് സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ചില ആശങ്കകളാണ് വില മാറ്റത്തിന് കാരണം. സെപ്റ്റംബറിൽ ഏഴു മാസത്തിനിടയിൽ ആദ്യമായി യുഎസ് റീട്ടെയിൽ വിൽപ്പന ഇടിഞ്ഞതായി ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് ഈ മാസം അവസാനം നടക്കുന്ന യുഎസ് ഫെഡറൽ റിസർവ് യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും നിലനിൽക്കുന്നുണ്ട്.

ഇന്ത്യയിൽ ആളുകൾക്ക് സ്വർണത്തോടുള്ള ഭ്രമം കുറയുന്നതായി അടുത്തിടെ ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സ്വർണത്തേക്കാൾ വെള്ളിയ്ക്ക് ഡിമാൻഡ് കൂടുന്നതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. വാണിജ്യ മന്ത്രാലയത്തിൽ നിന്ന് ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പാവപ്പെട്ടവന്റെ സ്വർണമായ വെള്ളിയുടെ ഇറക്കുമതി ഒരു വർഷം മുമ്പത്തേതിൽ നിന്ന് 72 ശതമാനം ഉയർന്നു.
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവന് 28,480 രൂപയിലാണ് കഴിഞ്ഞ നാല് ദിവസമായി വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 3,560 രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച്ചയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 28,480 രൂപ എന്ന നിലവാരത്തിൽ ഒരു പവന്റെ വില എത്തിയത്. പിന്നീട് വിലയിൽ മാറ്റം രേഖപ്പെടുത്തിയിട്ടില്ല.
malayalam.goodreturns.in
More From GoodReturns

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ബംഗളൂരു ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക: വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് വൻ മാറ്റം, സ്റ്റേഷൻ മാറി!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം



Click it and Unblock the Notifications