3.5 ദശലക്ഷം മോബിക്വിക് ഉപയോക്താക്കളുടെ ഡാറ്റ വിൽപ്പനയ്ക്ക്: വാദം തള്ളി കമ്പനി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഓൺലൈൻ പേയ്മെന്റ് ആപ്പായ മൊബിക്വിക്കിൽ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. നോ-യു-കസ്റ്റമർ (കെ‌വൈ‌സി) വിശദാംശങ്ങൾ, വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ആധാർ കാർഡിന്റെ വിവരങ്ങൾ എന്നിവയുൾപ്പെടെ 8.2 ടെറാബൈറ്റുകളുടെ ഡാറ്റ പുറത്തുവന്നുവെന്നാണ് റിപ്പോർട്ട്. ഈ വിവരങ്ങളെല്ലാം വിൽപ്പനയ്ക്ക് വെച്ചിട്ടുള്ളതായും സൈബർ സുരക്ഷാ ഗവേഷകൻ ചൂണ്ടിക്കാണിക്കുന്നു. ഡാർക്ക് വെബ്ബിൽ നിന്നാണ് മൊബിക്വിക്ക് ഉപയോക്താക്കൾക്ക് ഈ വിവരങ്ങൾ ലഭിച്ചിട്ടുള്ളത്. ഇതോടെ 3.5 ദശലക്ഷം ഉപയോക്താക്കളുടെ വിവരങ്ങളാണ് പുറത്തായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഉപയോക്താക്കളുടെ വിവരം ചോർന്നുവെന്ന വാർത്ത കമ്പനി നിഷേധിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങൾ എക്സൈസ് നികുതി കുറച്ചു; വിപണിയിൽ ബിയർ വിൽപന പൊടിപൊടിക്കുന്നുസംസ്ഥാനങ്ങൾ എക്സൈസ് നികുതി കുറച്ചു; വിപണിയിൽ ബിയർ വിൽപന പൊടിപൊടിക്കുന്നു

സുരക്ഷാ ഗവേഷകനായ രാജശേഖർ രാജഹാരിയയാണ് ഫെബ്രുവരിയിൽ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച, ഡാർക്ക് വെബിൽ നിന്നുള്ള ഒരു ലിങ്ക് ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങി, നിരവധി ഉപയോക്താക്കൾ അവരുടെ വ്യക്തിഗത വിശദാംശങ്ങൾ അതിൽ കണ്ടതായി സ്ഥിരീകരിച്ചു.

 3.5 ദശലക്ഷം മോബിക്വിക് ഉപയോക്താക്കളുടെ ഡാറ്റ വിൽപ്പനയ്ക്ക്: വാദം തള്ളി  കമ്പനി

നിരവധി ആളുകൾ മോബിക്വിക് ഉപയോക്താക്കളുടെ വിവരങ്ങളുടെ സ്ക്രീൻഷോട്ടുകളും പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ 1.5 ബിറ്റ്കോയിന് അല്ലെങ്കിൽ ഏകദേശം 86,000 ഡോളറിന് വിൽപ്പനയ്ക്ക് വെക്കുകയും ചെയ്തിട്ടുണ്ട്. ഉപയോക്താക്കളുടെ വിവരം ചോർന്ന സംഭവത്തിൽ വിശദമായി അന്വേഷണം നടത്തിയെന്നും സുരക്ഷാ വീഴ്ചകളൊന്നും കണ്ടെത്തിയില്ല. ഞങ്ങളുടെ ഉപയോക്താക്കളുടേയും കമ്പനിയുടെയും വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് മോബിക്വിക് വക്താവ് വ്യക്തമാക്കി.

മൊബിക്വിക്കിന്റെ വിവരങ്ങൾ ചോർന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ നേരത്തെ ഫെബ്രുവരി 26 ന് ഗവേഷകനായ രാജഹാരിയ "11 കോടി ഇന്ത്യൻ കാർഡ് ഉടമകളുടെ കാർഡ് ഡാറ്റ, വ്യക്തിഗത വിശദാംശങ്ങളും കെ‌വൈ‌സി സോഫ്റ്റ് കോപ്പി (പാൻ, ആധാർ മുതലായവ) ഉൾപ്പെടെ, ഇന്ത്യയിലെ ഒരു കമ്പനിയുടെ സെർവറിൽ നിന്ന് ചോർന്നതായാണ് ആരോപിക്കുന്നത്. ഇതിൽ 6 ടിബി കെ‌വൈ‌സി ഡാറ്റയും 350 ജിബി കംപ്രസ്ഡ് മൈസ്ക്ൽ ഡമ്പുമാണ് അടങ്ങിയിട്ടുള്ളത്. തന്റെ ട്വീറ്റുകളെ തുടർന്ന് മോബിക്വിക്കിന്റെ പേരെടുത്ത് പരാമർശിച്ച ഗവേഷകൻ 2010ന് ശേഷമുള്ള വിവരച്ചോർച്ചയെക്കുറിച്ചുള്ള പഴയ പോസ്റ്റുകളെല്ലാം നീക്കം ചെയ്യുകയും ചെയ്തുിരുന്നു.

Read more about: data
English summary

3.5 million MobiKwik users' data up for sale, company denies claim

3.5 million MobiKwik users' data up for sale, company denies claim
Story first published: Monday, March 29, 2021, 23:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X