ആറ് ബാങ്കുകളുടെ കൺസോർഷ്യത്തിലൂടെ 411 കോടി രൂപ വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തതിന് സിബിഐ അടുത്തിടെ കേസെടുത്ത രാം ദേവ് ഇന്റർനാഷണലിന്റെ മൂന്ന് പ്രൊമോട്ടർമാർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പരാതിയുമായി സിബിഐയെ സമീപിക്കുന്നതിന് മുമ്പ് തന്നെ രാജ്യം വിട്ടതായി അധികൃതർ അറിയിച്ചു. പശ്ചിമേഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലേക്ക് ബസുമതി അരി കയറ്റി അയച്ചിരുന്ന കമ്പനിക്കും കമ്പനിയുടെ ഡയറക്ടർമാരായ നരേഷ് കുമാർ, സുരേഷ് കുമാർ, സംഗീത എന്നിവർക്കും എതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) യുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ അടുത്തിടെ കേസെടുത്തിരുന്നു. 173 കോടിയിലധികം രൂപയാണ് ഇവർ തട്ടിപ്പ് നടത്തിയത്.
കമ്പനിക്ക് മൂന്ന് റൈസ് മില്ലിംഗ് പ്ലാന്റുകളുണ്ടായിരുന്നു. കർനാൽ ജില്ലയിൽ എട്ട് സോർട്ടിംഗ്, ഗ്രേഡിംഗ് യൂണിറ്റുകൾക്ക് പുറമെ വ്യാപാര ആവശ്യങ്ങൾക്കായി സൗദി അറേബ്യ, ദുബായ് എന്നിവിടങ്ങളിൽ ഓഫീസുകളുണ്ടെന്ന് എസ്ബിഐ പരാതിയിൽ പറയുന്നു. എസ്‌ബിഐക്ക് പുറമെ കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കോർപ്പറേഷൻ ബാങ്ക് എന്നിവയാണ് കൺസോർഷ്യത്തിലെ മറ്റ് അംഗങ്ങൾ.

കൊറോണ വൈറസിനെ തുടർന്ന് രാജ്യത്തെ ലോക്ക്ഡൗൺ കാരണം കേന്ദ്ര ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു. പ്രതികളെ വിളിച്ചുവരുത്തി നടപടികൾ ഏജൻസി ഉടൻ ആരംഭിക്കുമെന്നും അവർ അന്വേഷണത്തിൽ പങ്കുചേരാത്ത പക്ഷം ഉചിതമായ നിയമനടപടികൾ ആരംഭിക്കുമെന്നും വ്യക്തമാക്കി. എസ്‌ബിഐയിൽ സമർപ്പിച്ച പരാതി പ്രകാരം, 2016 ജനുവരി 27 ന് അക്കൗണ്ട് നിഷ്‌ക്രിയ ആസ്തിയായി (എൻപിഎ) മാറിയിരുന്നു.
അന്വേഷണത്തിൽ, വായ്പ എടുത്തവർ ഒളിച്ചോടിയതായും രാജ്യം വിട്ടതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 2020 ഫെബ്രുവരി 25 നാണ് ഇവർക്കെതിരെ പരാതി നൽകിയത്. ആസ്തി, നിക്ഷേപം, ശാഖകൾ, ഉപഭോക്താക്കൾ, ജീവനക്കാർ എന്നിവരുടെ കാര്യത്തിൽ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് എസ്‌ബിഐ. രാജ്യത്തെ ഏറ്റവും വലിയ മോർട്ട്ഗേജ് വായ്പ നൽകുന്ന ബാങ്ക് കൂടിയാണിത്.
എസ്ബിഐയിൽ ജൻ ധൻ അക്കൌണ്ടുള്ളവരുടെ ശ്രദ്ധയ്ക്ക്; തീർച്ചയായും അറിയണം ഇക്കാര്യങ്ങൾ
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
