എസ്ബിഐയിൽ ജൻ ധൻ അക്കൌണ്ടുള്ളവരുടെ ശ്രദ്ധയ്ക്ക്; തീർച്ചയായും അറിയണം ഇക്കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാർച്ചിലെ നരേന്ദ്ര മോദി സർക്കാരിന്റെ പ്രഖ്യാപനത്തിന് അനുസൃതമായി വനിതാ ജൻ ധൻ ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് 500 രൂപ വീതമുള്ള രണ്ടാം ഗഡു വിതരണം ഇന്ന് ആരംഭിച്ചു. ലോക്ക്ഡൌണിനെ തുടർന്ന് ഏപ്രിൽ മുതൽ അടുത്ത മൂന്ന് മാസത്തേക്ക് വനിതാ ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് 500 രൂപ നൽകുമെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ മാർച്ച് 26 ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതിയ്ക്ക് കീഴിലുള്ള വനിതാ ജൻ ധൻ യോജന അക്കൌണ്ട് ഉടമകൾ‌ക്കായി പ്രഖ്യാപിച്ച എക്സ്-ഗ്രേഷ്യയുടെ രണ്ടാം ഗഡു ഇനിപ്പറയുന്ന ഷെഡ്യൂൾ പ്രകാരം വിതരണം ചെയ്യുമെന്നും ശാഖകളിൽ നിന്നോ എടിഎമ്മുകളിൽ നിന്നോ സിഎസ്പികളിൽ നിന്നോ ഗുണഭോക്താക്കൾക്ക് തുക പിൻവലിക്കാനാകുമെന്നും എസ്ബിഐ ട്വിറ്ററിലൂടെ അറിയിച്ചു.

പണം സുരക്ഷിതം

പണം സുരക്ഷിതം

പണം പിൻവലിക്കാനായി ഗുണഭോക്താക്കൾ തിരക്കുകൂട്ടേണ്ടതില്ലെന്നും പണം സുരക്ഷിതമാണെന്നും ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് പിൻവലിക്കാമെന്നും ബാങ്ക് വ്യക്തമാക്കി. എന്നിരുന്നാലും, അടുത്ത കുറച്ച് ദിവസങ്ങളിൽ അടിയന്തിരമായി പണം പിൻവലിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനിപ്പറയുന്ന തീയതികൾ പ്രകാരം മാത്രമേ പണം പിൻവലിക്കാൻ കഴിയൂവെന്നും ബാങ്ക് വ്യക്തമാക്കി. ഇത് ബാങ്ക് അക്കൗണ്ട് നമ്പറിന്റെ അവസാന അക്കത്തെ അടിസ്ഥാനമാക്കിയുള്ള തീയതികളാണ്.

ക്രമീകരണം

ക്രമീകരണം

ഷെഡ്യൂൾ അനുസരിച്ച്, പ്രധാൻ മന്ത്രി ജൻ ധൻ യോജന (പി‌എം‌ജെ‌ഡി‌വൈ) യുടെ കീഴിലുള്ള വനിതാ അക്കൌണ്ട് ഉടമകൾക്ക് 0, 1 എന്നിങ്ങനെ അവസാന അക്കമുള്ള അക്കൌണ്ട് നമ്പറാണുള്ളതെങ്കിൽ മെയ് 4 ന് അവരുടെ അക്കൌണ്ടിൽ നിന്ന് പണം ലഭിക്കും. രണ്ടിലോ മൂന്നിലോ അവസാനിക്കുന്ന അക്കൌണ്ടുകൾക്ക് മെയ് 5ന് ബാങ്കിനെ സമീപിക്കാം. മെയ് 6 ന്, 4 അല്ലെങ്കിൽ 5 എന്ന് അവസാനിക്കുന്ന അക്കൌണ്ട് നമ്പറുകളുള്ള ഗുണഭോക്താക്കൾക്ക് പണം പിൻവലിക്കാൻ കഴിയും. 6 അല്ലെങ്കിൽ 7 ൽ അവസാനിക്കുന്ന അക്കൗണ്ടുകൾ മെയ് 8 ന് പണം പിൻവലിക്കാം. എട്ടിലോ ഒമ്പതിലോ അവസാനിക്കുന്ന അക്കൌണ്ട് നമ്പറുകാർക്ക് മെയ് 11 ന് പണം പിൻവലിക്കാമെന്നും ട്വീറ്റിൽ പറയുന്നു.

എടിഎമ്മിൽ നിന്ന് പിൻവലിക്കാം

എടിഎമ്മിൽ നിന്ന് പിൻവലിക്കാം

ബാങ്ക് ശാഖകൾ, എടിഎമ്മുകൾ, ബാങ്ക് മിത്രാസ്, സി‌എസ്‌പി എന്നിവ വഴി പണം പിൻവലിക്കുമ്പോൾ സാമൂഹിക അകലം പാലിക്കുന്നതിനായാണ് അഞ്ച് ദിവസത്തേക്ക് പിൻവലിക്കൽ ക്രമീകരിച്ചിരിക്കുന്നതെന്ന് എസ്‌ബി‌ഐ അറിയിച്ചു. അടത്തുള്ള എടിഎമ്മുകൾ, ബാങ്ക് മിത്രാസ് എന്നിവ വഴി പരമാവധി പണം പിൻവലിക്കണമെന്ന് എസ്‌ബി‌ഐ ഗുണഭോക്താക്കളോട് അഭ്യർത്ഥിച്ചു. നിലവിൽ ഏത് ബാങ്കിന്റെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിനും നിരക്കുകകൾ ബാധകമല്ല.

ജൻ ധൻ അക്കൗണ്ട്

ജൻ ധൻ അക്കൗണ്ട്

ഏപ്രിലിൽ 20.05 കോടി വനിതാ ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് അവരുടെ അക്കൗണ്ടുകളിൽ 500 രൂപ വീതം ആദ്യ തവണ ലഭിച്ചിരുന്നു. പ്രഖ്യാപനം അനുസരിച്ച് അടുത്ത മാസവും അക്കൌണ്ടിൽ പണമെത്തും.

English summary

Attention Jan Dhan account holders at SB | എസ്ബിഐയിൽ ജൻ ധൻ അക്കൌണ്ടുള്ളവരുടെ ശ്രദ്ധയ്ക്ക്; തീർച്ചയായും അറിയണം ഇക്കാര്യങ്ങൾ

The second installment of 500 rs announced for women beneficiaries under the Prime Minister Garib Kalyan Yojana Scheme, will be issued on the following schedule and the beneficiaries will be able to withdraw money from branches, ATMs and CSPs. Read in malayalam.
Story first published: Monday, May 4, 2020, 15:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X