മൊബൈൽ പേയ്‌മെന്റ് ആപ്ലിക്കേഷനായ ഭീം ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ 7 ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായാണ് ഇസ്രായേലി സൈബർ സുരക്ഷ വെബ്‌സൈറ്റായ വിപിഎൻമെന്റർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 409 ജിഗാബൈറ്റ് ഡാറ്റാ ചോർച്ചയിൽ വ്യക്തികളുടെ തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങളായ ആധാർ കാർഡ് വിശദാംശങ്ങൾ, ജാതി സർട്ടിഫിക്കറ്റുകൾ, മേൽവിലാസ തെളിവുകൾ, ബാങ്ക് റെക്കോർഡുകൾ എന്നിവയും വ്യക്തികളുടെ പൂർണ്ണമായ പ്രൊഫൈലും ഉൾപ്പെടെയുണ്ടെന്നാണ് വിവരം.
ഓൺലൈൻ തട്ടിപ്പുകാരെ സൂക്ഷിക്കുക
വിപിഎൻമെന്റർ കണ്ടെത്തലുകൾ അനുസരിച്ച്, ഉപയോക്താക്കളെയും ബിസിനസ്സ് വ്യാപാരികളെയും സൈൻ അപ്പ് ചെയ്യാൻ പ്രേരിപ്പിക്കുന്നതിനുള്ള ഒരു കാമ്പെയ്‌നിൽ ഭീം വെബ്‌സൈറ്റ് ഉപയോഗിച്ചിരുന്നു. ഇതിൽ നിന്ന് 2019 ഫെബ്രുവരി മുതലുള്ള ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ട്. പുറത്തായ ഡാറ്റയുടെ അളവ് വളരെ വലുതാണെന്നും. ഇത് ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുകയും മോഷണം, ഹാക്കിംഗ് തുടങ്ങിയ തട്ടിപ്പുകൾക്ക് ഉപഭോക്താക്കൾ ഇരയാകേണ്ടി വന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
നഷ്ടപ്പെട്ട വിവരങ്ങൾ
യുപിഐ ഐഡികൾ, ഡോക്യുമെൻറ് സ്കാനുകൾ എന്നിവയും അതിലേറെ വിലപ്പെട്ട സ്വകാര്യ വിവരങ്ങളും ചോർന്നതിനാൽ ഈ പിഴവ് ഉപഭോക്താക്കളെ ആഴത്തിൽ ബാധിക്കുമെന്നാണ് വിപിഎൻമെന്ററിന്റെ റിപ്പോർട്ട്. ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ അക്കൌണ്ട് വിവരങ്ങൾക്കൊപ്പം ഒരു ബാങ്കിന്റെ മുഴുവൻ വിവരങ്ങളും ചോർന്നതിന് സമമാണ് ഭീം ഉപഭോക്തൃ ഡേറ്റ നഷ്ട്ടപ്പെട്ടതിലൂടെ ഉണ്ടായിരിക്കുന്നതെന്നും വിപിഎൻമെൻററിലെ സൈബർ സുരക്ഷ ഗവേഷകരായ നോം റോട്ടം, റാൻ ലോക്കർ എന്നിവർ പറഞ്ഞു.
ഭീം ആപ്പ്
ഏപ്രിലിൽ റിപ്പോർട്ട് ചെയ്ത ഈ പിഴവ് കഴിഞ്ഞ മാസം അവസാനത്തോടെയാണ് പരിഹരിച്ചത്. എന്നാൽ ഇക്കാര്യം സംബന്ധിച്ച് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിആർടി-ഇൻ), നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) എന്നിവ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2016 ൽ ആരംഭിച്ച ആപ്ലിക്കേഷൻ 2020 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 18.4 ദശലക്ഷത്തിലധികം ഇടപാടുകൾ നടത്തിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സർക്കാരുമായി ചേർന്ന് സിഎസ്‌സി ഇ-ഗവേണൻസ് സർവീസസ് ആണ് ഭീം വെബ്സൈറ്റ് വികസിപ്പിച്ചെടുത്തത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
