24 കാരറ്റ്‌ സ്വര്‍ണ ബര്‍ഗറുമായി ഒരുകൊളമ്പിയന്‍ റസ്റ്റോറന്റ്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബഗോട്ടാ; കൊവിഡ്‌ കാലം കച്ചവട മേഖലയെ സംബന്ധിച്ച്‌ വലിയ നഷ്ടങ്ങളാണ്‌ വരുത്തിവെച്ചത്‌. കൊവിഡ്‌ കാലത്തെ നഷ്ടപ്പെട്ട കച്ചവടം തിരിച്ചു പിടിക്കാന്‍ വ്യത്യസ്ഥ മാര്‍ഗങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്‌ ബിസിനസുകാര്‍. ലോക്‌ഡൗണ്‍ കാലങ്ങളില്‍ ഏറെക്കാലം തുറക്കാന്‍ പോലും സാധിക്കാതെ വന്ന റസ്‌റ്റോറന്റ്‌ ബിസിനസിലുമുണ്ട്‌ ഇത്തരം പരീക്ഷണങ്ങള്‍. ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്‌ ഇത്തരം ബര്‍ഗര്‍ പരീക്ഷണം ആണ്‌. ഫാസ്റ്റ്‌ ഫുഡില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രീയങ്കരമായ ബര്‍ഗര്‍ പ്രത്യേക രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്‌ ഒരു കൊളമ്പിയന്‍ റസ്റ്റോറന്റ്‌.

 

24 കാരറ്റ്‌ സ്വര്‍ണം പൂശിയ ബര്‍ഗറുമായാണ്‌ കൊവിഡ്‌ കാലത്ത്‌ റസ്റ്റോറന്റിന്റെ തിരിച്ചുവരവ്‌. സ്വര്‍ണം പൂശിയ ബര്‍ഗറിന്‌ 57 യുഎസ്‌ ഡോളറാണ്‌ (ഏകദേശം 4191 രൂപ) വില. സ്വര്‍ണം പൂശിയ വസ്‌തുക്കള്‍ ഇതാദ്യമല്ല വാര്‍ത്തകളില്‍ ഇടം നേടുന്നത്‌. സ്വര്‍ണം പൂശിയ ഐസ്‌ക്രീം, ദോശ തുടങ്ങിയവയൊക്കെ ഇതിന്‌ മുമ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.പക്ഷെ ബര്‍ഗര്‍ ഇതാദ്യമായി ആണ്‌ എന്നു മാത്രം. 2017ല്‍-ല്‍ ഒരു ഡച്ച്‌ ഷെഫ്‌്‌ ഇത്തരത്തില്‍ സ്വര്‍ണ ബര്‍ഗര്‍ അവതരിപ്പിച്ചിരുന്നു. 169,787 രൂപയോളമായിരുന്നു ബര്‍ഗര്‍ വില. കൊളമ്പിയന്‍ ബര്‍ഗറിന്‌ എന്തായാലും ഡച്ച്‌ ഷെഫിന്റെ ബര്‍ഗറേക്കാള്‍ വില കുറവാണ്‌. സാധാരണ ബര്‍ഗറിന്‌ 11 ഡോളര്‍ മത്രമാണ്‌ റെസ്‌റ്റോറന്റില്‍ വില.

24 കാരറ്റ്‌ സ്വര്‍ണ ബര്‍ഗറുമായി ഒരു റസ്റ്റോറന്റ്‌

സ്‌റ്റൈലന്‍ ഗോള്‍ഡ്‌ ബര്‍ഗര്‍ എന്തായാലും ഹിറ്റ്‌ ആയിട്ടുണ്ട്‌. സ്വര്‍ണ ലെയര്‍ നീക്കി വേണം ഈ ബര്‍ഗര്‍ കഴിക്കാന്‍. നിര്‍ദേശങ്ങള്‍ എല്ലാം കൃത്യമായി റെസ്‌റ്ററന്റ്‌ വെയിറ്റര്‍മാര്‍ തന്നെ തരും.ഗോള്‍ഡന്‍ ബര്‍ഗറിന്റെ രാജകീയ പ്രൗഢി തന്നെയാണ്‌ ബര്‍ഗറില്‍ സ്വര്‍ണം പൂശി അവതരിപ്പാക്കാന്‍ റെസ്റ്റോറന്റ്‌ ഉടമകള്‍ തീരുമാനിക്കാന്‍ കാരണം. ലണ്ടന്‍ റസ്‌റ്റോറന്റിലും ഇത്തരം ഗോള്‍ഡ്‌ ബര്‍ഗര്‍ മുമ്പ്‌ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.

Read more about: business
English summary

A Colombian restaurant introduce gold burger

A Colombian restaurant introduce gold burger
Story first published: Tuesday, December 29, 2020, 21:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X