ഓഹരി വിപണിയില്‍ വിജയക്കൊടി നാട്ടിയ വമ്പന്‍ നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോ പിന്തുടരുന്ന സാധാരണക്കാരായ നിക്ഷേപകര്‍ ഏറെയുണ്ട്. 'കോപ്പികാറ്റ് ഇന്‍വെസ്റ്റിങ്' എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. കമ്പനികളുടെ അടിസ്ഥാനപരമായ കാര്യങ്ങളും ഭാവി ബിസിനസ് സാധ്യതയുമൊക്കെ വിലയിരുത്തിയാവും ഇക്കൂട്ടര്‍ നിക്ഷേപത്തിനായി ഓഹരികളെ തെരഞ്ഞെടുക്കുക എന്ന വിശ്വാസമാണ് റീട്ടെയില്‍ നിക്ഷേപകരെ പിന്തുടരാന് പ്രേരിപ്പിക്കുന്ന ഘടകം.
ഇത്തരത്തില്‍ റീട്ടെയില്‍ നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രമുഖ നിക്ഷേപകനാണ് ആശിഷ് കഛോലിയ. സ്മോള്‍ കാപ് വിഭാഗത്തിലെ മള്‍ട്ടിബാഗര്‍ ഓഹരികള്‍ കണ്ടെത്തുന്നതില്‍ അഗ്രഗണ്യനായ ആശിഷ് കഛോലിയയെ ഇന്ത്യന്‍ വിപണിയിലെ 'വലിയ തിമിഗലം' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പ്രൈം സെക്യൂരിറ്റീസിനും എഡല്‍വീസ് കാപിറ്റലിനും വേണ്ടി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 2003-ലാണ് ലക്കി സെക്യൂരിറ്റീസ് എന്ന പേരില്‍ സ്വന്തം കമ്പനി രൂപീകരിച്ചത്. അതേസമയം സെപ്റ്റംബര്‍ പാദത്തില്‍ ആശിഷ് കഛോലിയ വാങ്ങിക്കൂട്ടിയ ഒരു മള്‍ട്ടിബാഗര്‍ ഓഹരിയുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
അഗര്‍വാള്‍ ഇന്‍ഡസ്ട്രിയല്‍
സംയോജിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പെട്രോകെമിക്കല്‍ കമ്പനിയാണ് അഗര്‍വാള്‍ ഇന്‍ഡസ്ട്രിയല്‍ കോര്പറേഷന്. ബിറ്റുമിന്‍ അധിഷ്ഠിത ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും വ്യാപാരത്തിലും ശ്രദ്ധയൂന്നീയിരിക്കുന്നത്. എന്നിരുന്നാലും നാല് വിഭാഗങ്ങളിലായാണ് കമ്പനിയുടെ പ്രവര്‍ത്തനം. പെട്രോകെമിക്കല്‍ ഉത്പന്നങ്ങള്‍ക്കു പുറമെ ഗതാഗതം, കാറ്റില്‍ നിന്നുള്ള വൈദ്യുതി, വാടക കപ്പല്‍ എന്നീ മേഖലകളിലും സംരംഭങ്ങളുണ്ട്. 29,500 മെട്രിക്ക് ടണ്‍ വാഹകശേഷിയുള്ള യാനങ്ങളും 350-ലധികം ബിറ്റുമിന്‍ ടാങ്കറുകളും മഹാരാഷ്ട്രയിലെ ധൂലിയയിലും രാജസ്ഥാനിലെ ജയ്സാല്‍മീറിലുമായി ഓരോ വിന്‍ഡ് മില്ലുകളും കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഓഹരി വിശദാംശം
അഗര്‍വാള്‍ ഇന്‍ഡസ്ട്രിയലിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 220 രൂപ നിരക്കിലും പിഇ അനുപാതം 14.5 മടങ്ങിലുമാണുള്ളത്. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ കമ്പനി നേടിയ വരുമാനം 580 കോടിയും അറ്റാദായം 23 കോടിയുമാണ്.
അഗര്‍വാള്‍ ഇന്‍ഡസ്ട്രിയലിന്റെ (BSE: 531921, NSE : AGARIND) ഓഹരികളില്‍ 59.18 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ പക്കലും ബാക്കിയുള്ള 37.28 ശതമാനവും റീട്ടെയില്‍ നിക്ഷേപകരുടേയും 3.53 ശതമാനം വിദേശ നിക്ഷേപകരുടേയും കൈവശവുമാണുള്ളത്. അതേസമയം സെപ്റ്റംബര്‍ പാദത്തിനിടെ പ്രമോട്ടറിന്റെ പക്കലുള്ള ഓഹരികളില്‍ 3 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്.
ഓഹരി വില ചരിത്രം
കഴിഞ്ഞ ദിവസം 680 രൂപയിലായിരുന്നു അഗര്‍വാള്‍ ഇന്‍ഡസ്ട്രിയല്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഒരു വര്‍ഷ കാലയളവില്‍ ഈ സ്മോള്‍ കാപ് ഓഹരിയുടെ ഉയര്‍ന്ന വില 746 രൂപയും താഴ്ന്ന വില 310 രൂപയുമാണ്. അതേസമയം അഗര്‍വാള്‍ ഇന്‍ഡസ്ട്രിയല്‍ ഓഹരികള്‍ കഴിഞ്ഞ ഒരു മാസക്കാലയളവില്‍ 16 ശതമാനവും മൂന്ന് മാസത്തിനിടെ 50 ശതമാനത്തോളവും നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്.
സമാനമായി കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 106 ശതമാനം നേട്ടവും നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. പ്രധാനപ്പെട്ട എല്ലാ ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്.
കഛോലിയയുടെ നിക്ഷേപം
സെപ്റ്റംബര്‍ പാദത്തിനൊടുവില്‍ ഓഹരി വിഹിതം സംബന്ധിച്ച് അഗര്‍വാള്‍ ഇന്‍ഡസ്ട്രിയല്‍ കോര്പറേഷന് പുറത്തുവിട്ട രേഖകള്‍ പ്രകാരം കമ്പനിയുടെ 3,72,128 ഓഹരികളാണ് ആശിഷ് കഛോലിയ വാങ്ങിയിട്ടുള്ളത്. കമ്പനിയുടെ ആകെ ഓഹരി വിഹിതത്തിന്റെ 2.49 ശതമാനത്തിന് തുല്യമാണിത്. നേരത്തെ ജൂണ്‍ പാദത്തിനൊടുവില്‍ കമ്പനി പ്രസിദ്ധീകരിച്ച മുഖ്യ നിക്ഷേപകരുടെ പട്ടികയില്‍ കഛോലിയയുടെ പേര് ഉണ്ടായിരുന്നില്ല.
ഒരു കമ്പനിയുടെ ഓഹരി വിഹിതത്തില്‍ 1 ശതമാനത്തിലധികം കൈവശം വെയ്ക്കുന്നവരെയാണ് മുഖ്യ നിക്ഷേപകരായി പരിഗണിക്കുക. ഇവരുടെ ഓഹരി വിഹിതം സംബന്ധിച്ച റിപ്പോര്‍ട്ട് ഓരോ സാമ്പത്തിക പാദം പൂര്‍ത്തിയാകുമ്പോഴും കമ്പനികള്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications