മുംബൈ വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്: രാജ്യത്ത് ആറ് വിമാനത്താവളങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബൈ: മുംബൈ അന്ത്രാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്. നേരത്തെ ജിവികെ ഗ്രൂപ്പിനാണ് വിമാനത്താവളത്തിന്റെ മാനേജ്മെന്റ് ചുമതലയുള്ളത്. സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ ഓഫ് മഹാരാഷ്ട്ര, മഹാരാഷ്ട്ര സർക്കാർ എന്നിവയിൽ നിന്ന് അനുമതി ലഭിച്ചതോടെയാണ് നീക്കം.

ജിഎസ്ടി; ഒരു വർഷത്തിനിടെ കണ്ടെത്തിയത് 35,000 കോടിയുടെ വെട്ടിപ്പ്.. അറസ്റ്റിലായത് 426 പേർജിഎസ്ടി; ഒരു വർഷത്തിനിടെ കണ്ടെത്തിയത് 35,000 കോടിയുടെ വെട്ടിപ്പ്.. അറസ്റ്റിലായത് 426 പേർ

നിലവിലെ ഏറ്റെടുക്കലിനൊപ്പം ബഹുരാഷ്ട്ര കമ്പനിയായ അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് ഇപ്പോൾ 25 ശതമാനം എയർപോർട്ട് ഫുട്ഫോളുകളാണ് കമ്പനി വഹിക്കുന്നത്. മൊത്തം എട്ട് വിമാനത്താവളങ്ങൾ അതിന്റെ മാനേജ്മെൻറ് എന്നിവയും കമ്പനി കൈകാര്യം ചെയ്തുവരുന്നുണ്ട്. കൂടാതെ രാജ്യത്തെ വിമാന ചരക്ക് ഗതാഗതത്തിന്റെ 33 ശതമാനത്തിന്റെ നിയന്ത്രണവും അദാനി ഗ്രൂപ്പിനാണ്.

 മുംബൈ വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്: രാജ്യത്ത് ആറ് വിമാനത്താവളങ്ങൾ

യാത്രാ വിമാനങ്ങളുടെ കാര്യത്തിലും ചരക്ക് നീക്കത്തിന്റെ കാര്യത്തിലും രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണ് മുംബൈ വിമാനത്താവളം. ലോകോത്തര നിലവാരത്തിലുള്ള മുംബൈ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും ഇത് മുംബൈയ്ക്ക് അഭിമാനമാണെന്ന കാര്യത്തിൽ ഉറപ്പുണ്ടെന്നുമാണ് അദാനി ഗ്രൂപ്പ് സ്ഥാപക- ചെയർമാൻ ഗൌതം അദാനിയുടെ പ്രതികരണം.

ഭാവിയിൽ ബിസിനസ്, വിനോദം, എന്നിവയ്ക്കായി മുംബൈ വിമാനത്താവളത്തെ പരിഷ്കരിക്കുമെന്നും ഇത് വഴി പ്രാദേശിക തലത്തിൽ ആയിരം പേർക്ക് തൊഴിൽ നൽകുമെന്നും അദാനി വ്യക്തമാക്കി. രാജ്യത്ത് ലഖ്നൊ, ജയ്പൂർ, ഗുവാഹത്തി, അഹമ്മദാബാദ്, തിരുവനന്തപുരം, മംഗളൂരു എന്നീ വിമാനത്താവളങ്ങളാണ് നിലവിൽ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തുന്നത്. പബ്ലിക്- പ്രൈവറ്ര് പാർട്ട്ണർഷിപ്പിലാണ് വിമാനത്താവളങ്ങളുടെ നടത്തിപ്പ്.

Read more about: മുംബൈ
English summary

Adani Group takes management control of Mumbai International Airport from GVK Group

Adani Group takes management control of Mumbai International Airport from GVK Group
Story first published: Tuesday, July 13, 2021, 21:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X