അതിവേഗത്തില്‍ വളരുന്ന ബഹുരാഷ്ട്ര വ്യവസായ സംരംഭകരാണ് അദാനി ഗ്രൂപ്പ്. 10,000 കോടി ഡോളര്‍ വിപണിമൂല്യം മറികടക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ കോര്‍പറേറ്റ് സ്ഥാപനം കൂടിയാണിത്. ശതകോടീശ്വരന്‍ ഗൗതം അദാനി നേതൃത്വം കൊടുക്കുന്ന ഈ ബിസിനസ് ഗ്രൂപ്പ്, വളരുന്നതിനൊപ്പം വൈവിധ്യവത്കരണത്തിനും തുല്യ പ്രാധാന്യം നല്‍കിയാണ് മുന്നേറുന്നത്.
അടുത്തിടെ 5-ജി ലൈസന്‍സിന് അപേക്ഷിച്ച് ടെലികോം രംഗത്തേക്ക് കടന്ന അദാനി ഗ്രൂപ്പ് മൂന്നാഴ്ച മുമ്പാണ് ദേശീയ ചാനല്‍ ശൃംഖലയായ എന്‍ഡിടിവിയില്‍ നിര്‍ണായക ഓഹരി പങ്കാളിത്തം നേടിയത്. തുറമുഖം, വിമാനത്താവളം, ഊര്‍ജം, ഖനനം, പ്രകൃതി വാതകം, എഫ്എംസിജി, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളില്‍ വമ്പന്‍ സംരംഭങ്ങളുള്ള അദാനി ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റ് മേഖലയിലും ചിറകു വിരിക്കുകയാണെന്ന സൂചനകള്‍ പുറത്തുവരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡിബി റിയാല്‍റ്റിയെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആഡംബര റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ ശ്രദ്ധയൂന്നീയിരിക്കുന്ന അദാനി റിയാല്‍റ്റി എന്ന അദാനി ഗ്രൂപ്പിന്റെ ഉപകമ്പനിയാണ് ഡിബി റിയാല്‍റ്റിയെ ഏറ്റെടുക്കുന്നത് എന്നാണ് സൂചന. കമ്പനി നേതൃത്വങ്ങള്‍ തമ്മില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്നും രണ്ടു കമ്പനികളും തമ്മില്‍ ലയിക്കുന്നതിനുള്ള സാധ്യതകളാണ് ആരായുന്നത്. ചര്‍ച്ച വിജയകരമായാല്‍ രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഏറ്റവും വലിയ ഇടപാടായി മാറും. ഇതിനോടൊപ്പം അദാനി ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് ഓഹരി വിപണിയിലേക്കും വേഗത്തില്‍ രംഗപ്രവേശം ചെയ്യാനാകും.
നേരത്തെ ഗോദ്റേജ് പ്രോപ്പര്‍ട്ടീസുമായി ഡിബി റിയാല്‍റ്റി (BSE: 533160, NSE : DBREALTY) സഹകരണത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ ഈ നീക്കം വിജയിച്ചില്ല. അതേസമയം അദാനി ഗ്രൂപ്പുമായി ഡിബി റിയാല്‍റ്റിക്ക് നേരത്തെ തന്നെ സഹകരണമുണ്ടായിരുന്നു. അദാനി ഗുഡ്ഹോംസ് എന്ന കമ്പനിയുമായി വിവിധ പദ്ധതികളില്‍ ഡിബി റിയാല്‍റ്റി സഹകരിച്ചിട്ടുണ്ട്. ഇതോടെ ഈ സ്മോള്‍ കാപ് ഓഹരി 89.60 രൂപയില്‍ അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലാണ് ഇന്നു വ്യാപാരം പൂര്‍ത്തിയാക്കിയത്.
ഡി ബി റിയാല്‍റ്റി
മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഡിബി റിയാല്‍റ്റി ലിമിറ്റഡ്. വാണിജ്യ, പാര്‍പ്പിട സമുച്ചയങ്ങളും വമ്പന്‍ ടൗണ്‍ഷിപ്, റീട്ടെയില്‍ പദ്ധതികളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പാര്‍പ്പിട വിഭാഗത്തില്‍ എല്ലാ വിഭാഗം വരുമാനക്കാരേയും ഉദ്ദേശിച്ചുള്ള ഭവന പദ്ധതികളുണ്ട്. ഓഫീസ് കെട്ടിടങ്ങള്‍ നിര്‍മാണവും വില്പനയിലും വാടകയ്ക്കു കൊടുക്കുന്നതിലുമാണ് വാണിജ്യ വിഭാഗത്തില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്. തെരഞ്ഞെടുത്ത സ്ഥലങ്ങളിലെ കടകള്‍ നിര്‍മിക്കുന്നതാണ് റീട്ടെയില്‍ വിഭാഗത്തില്‍ നടപ്പാക്കുന്നത്.
ഈ വര്‍ഷമാദ്യം യശ്ശശരീരനായ പ്രമുഖ നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ഓഹരിയായി മാറ്റിയെടുക്കാനാകുന്ന കടപ്പത്രം നല്കി പണം സമാഹരിച്ചതിലൂടെയാണ് ഡിബി റിയാല്‍റ്റി ഓഹരി നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. 10,000,000 വാറന്റുകളാണ് ജുന്‍ജുന്‍വാലയുടെ നേതൃത്വത്തിലുള്ള റെയര്‍ ഇന്‍വസ്റ്റ്മെന്റിന് അന്നത്തെ ഇടപാടില്‍ കൈമാറിയത്. കഴിഞ്ഞ 5 വര്‍ഷത്തെ പ്രകടനം വിലയിരുത്തിയാല്‍ സ്ഥായിയായ വരുമാന വളര്‍ച്ച പ്രകടമാക്കിയിട്ടില്ല.
ഡിബി റിയാല്‍റ്റിയുടെ 65.28 ശതമാനം ഓഹരികളാണ് പ്രമോട്ടര്‍മാരുടെ കൈവശമുള്ളത്. ഇതിന്റെ 51.09 ശതമാനവും ഈട് നല്‍കിയിരിക്കുകയാണ്. വിദേശ നിക്ഷേപകര്‍ക്ക് 3.35 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 31.3 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. പ്രതിയോഹരി ബുക്ക് വാല്യൂ 45.28 രൂപയും പിഇ അനുപാതം 19.74 മടങ്ങിലുമാണുള്ളത്. നിലവില്‍ 2,589 കോടിയാണ് ഡിബി റിയാല്‍റ്റിയുടെ വിപണി മൂല്യം. ഒരു വര്‍ഷ കാലയളവില്‍ ഈ സ്മോള്‍ കാപ് ഓഹരിയുടെ ഉയര്‍ന്ന വില 134.05 രൂപയും കുറഞ്ഞ വില 25.25 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ മാധ്യമ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
