ഉപയോക്താക്കളുടെ എണ്ണത്തിൽ ജിയോയെ മറികടന്ന് എയർടെൽ: ലയനത്തിന് ശേഷം വളർച്ച രേഖപ്പെടുത്തി വോഡഫോൺ- ഐഡിയ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: കൂടുതൽ വരിക്കാരുമായി റിലയൻസ് ജിയോയെ മറികടന്ന് ഭാരതി എയർടെൽ ലിമിറ്റഡ്. ആറാം പാദത്തിൽ ഏറ്റവും കൂടുതൽ വരിക്കാരെ ചേർത്തുകൊണ്ടാണ് എയർടെല്ലിന്റെ നേട്ടം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം മികച്ച രണ്ട് ടെലികോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെലും യഥാക്രമം 2 ദശലക്ഷം, 5.9 ദശലക്ഷം വയർലെസ് വരിക്കാരെയൊണ് ഏറ്റവുമൊടുവിൽ സമ്പാദിച്ചിട്ടുള്ളത്.
എന്നിരുന്നാലും, 410.7 ദശലക്ഷം വയർലെസ് സബ്‌സ്‌ക്രൈബർമാരുടെ ടെലികോം കമ്പനികളിൽ ജിയോ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നുണ്ട്. തൊട്ടുപിന്നിൽ 344.6 ദശലക്ഷം ഉപയോക്താക്കളുമായി എയർടെല്ലും മൂന്നാം സ്ഥാനത്ത് വിയുമാണുള്ളത്. 286 ദശലക്ഷം ഉപയോക്താക്കളാണ് വിയ്ക്കുള്ളത്.

 

ലാക്ടോ കലാമൈൻ ബ്രാൻഡ് അംബാസഡർ ഇനി കാജൽ അഗർവാൾലാക്ടോ കലാമൈൻ ബ്രാൻഡ് അംബാസഡർ ഇനി കാജൽ അഗർവാൾ

എന്നാൽ, ആക്ടീവ് യൂസർമാരുടെ കാര്യത്തിൽ, ഭാരതി 97.44% അഥവാ 335.8 ദശലക്ഷം ആക്ടീവ് യൂസർമാരുമായി മുന്നിട്ടുനിൽക്കുന്നു, അതേസമയം 2021 ജനുവരി അവസാനത്തോടെ 324.5 ദശലക്ഷം ഉപയോക്താക്കളുള്ള ജിയോയ്ക്ക് 79.01% പേർ ആക്ടീവ് യൂസേഴ്സിനെ മാത്രമാണ് ലഭിച്ചിട്ടുള്ളത്. മൊത്തം വയർലെസ് വരിക്കാർ 2020 ഡിസംബർ അവസാനത്തിൽ 1,153.77 ദശലക്ഷത്തിൽ നിന്ന് 2021 ജനുവരി അവസാനത്തോടെ 1,163.41 ദശലക്ഷമായി ഉയർന്നിട്ടുണ്ട്. അതുവഴി പ്രതിമാസ വളർച്ചാ നിരക്ക് 0.84 ശതമാനമായി ഉയർന്നിട്ടുണ്ട്.

 
  ഉപയോക്താക്കളുടെ എണ്ണത്തിൽ ജിയോയെ മറികടന്ന് എയർടെൽ: ലയനത്തിന് ശേഷം വളർച്ച രേഖപ്പെടുത്തി വോഡഫോൺ- ഐഡി

2018 ഓഗസ്റ്റിൽ വോഡഫോൺ ഐഡിയയും പരസ്പരം ലയിച്ചതിന് ശേഷം ആദ്യമായാണ് പുതിയ ഉപയോക്താക്കളുടെ എണ്ണം വർധിച്ചിട്ടുള്ളത്. ജനുവരിയിൽ മാത്രം 1.7 ദശലക്ഷം വയർലെസ് വരിക്കാരെയാണ് കമ്പനിക്ക് ലഭിച്ചത്. അതിന്റെ വയർലെസ് ഉപയോക്തൃ അടിത്തറ 286 ദശലക്ഷമായി ഉയരുകയും ചെയ്തിട്ടുണ്ട്.

വയർലൈൻ വിഭാഗത്തിൽ ജനുവരി മാസത്തിൽ ജിയോ ഏറ്റവും കൂടുതൽ വരിക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ ഉപയോക്താക്കളുടെ എണ്ണം 196,437 ൽ അധികമായിരുന്നു. അതിന്റെ വയർലൈൻ അടിത്തറ 2.95 ദശലക്ഷമായി ഉയർത്തി, ഇത് ഭാരതിയുടെ വയർലൈൻ അടിത്തറയായ 4.64 ദശലക്ഷത്തിന്റെ പകുതിയോളം വരും. ജനുവരിയിൽ ഭാരതിക്ക് 18,545 വയർലൈൻ വരിക്കാരെ നഷ്ടമായപ്പോൾ മൂന്നാം റാങ്കിലുള്ള വി 11,619 വയർലൈൻ വരിക്കാരെ നഷ്ടപ്പെട്ടു. രാജ്യത്തെ മൊത്തം ടെലിഫോൺ വരിക്കാരുടെ എണ്ണം 2020 ഡിസംബർ അവസാനത്തോടെ 1,173.83 ദശലക്ഷത്തിൽ നിന്ന് ജനുവരി അവസാനത്തോടെ 1,183.49 ദശലക്ഷമായി ഉയരുകയും ചെയ്തിട്ടുണ്ട്.

Read more about: jio ജിയോ
English summary

Airtel outpaces Jio for 6th straight quarter, on user addition; Vi adds users for first time since merger

Airtel outpaces Jio for 6th straight quarter, on user addition; Vi adds users for first time since merger
Story first published: Wednesday, March 17, 2021, 20:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X