ആമസോൺ ഇന്ത്യ ഹാപ്പിനെസ് അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ: സ്മാർട്ട്‌ഫോണുകൾക്കും ലാപ്‌ടോപ്പിനും കിടിലൻ ഓഫറുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒക്ടോബർ 28 വരെ തുടരുന്ന 'ഹാപ്പിനെസ് അപ്‌ഗ്രേഡ് ഡെയ്‌സ്' സെയിൽ ആമസോൺ പ്രഖ്യാപിച്ചു. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനോട് അനുബന്ധിച്ച 'ഹാപ്പിനെസ് അപ്‌ഗ്രേഡ് ഡെയ്‌സ്' സെയിലിൽ സ്മാർട്ട്‌ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ടിവികൾ, വസ്ത്രങ്ങൾ എന്നിവയ്ക്ക് വൻ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സാംസങ്, ബജാജ് അപ്ലയൻസസ്, ലെവീസ്, ലക്മെ, അഡിഡാസ്, യുറീക്ക ഫോർബ്സ്, മാക്സ് ഫാഷൻ എന്നിവയിൽ നിന്നുള്ള വിവിധ ഉൽപ്പന്നങ്ങൾ മികച്ച ഓഫർ നിരക്കിൽ ലഭ്യമാകും.

 

കിഴിവുകൾ

കിഴിവുകൾ

ഉപഭോക്താക്കൾക്ക് ആക്സിസ് ബാങ്ക്, സിറ്റി ബാങ്ക്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, ഇഎംഐ ഇടപാടുകൾ എന്നിവയിലൂടെ 10% തൽക്ഷണ ബാങ്ക് കിഴിവ് ലഭിക്കും. ആമസോൺ പേയിൽ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 5% തൽക്ഷണ കിഴിവും 5% വരെ റിവാർഡ് പോയിന്റുകളും ലഭിക്കും. പ്രമുഖ ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, ബജാജ് ഫിൻ‌സെർവ് എന്നിവയിൽ ഉപഭോക്താക്കൾക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭിക്കും. ആമസോൺ പേ യുപിഐ ഉപയോഗിച്ച് ദീപാവലി ഷോപ്പിംഗിൽ പ്രതിദിനം 500 രൂപ വിലമതിക്കുന്ന ഷോപ്പിംഗ് റിവാർഡും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു.

സ്മാർട്ട്ഫോണുകൾക്ക് വിലക്കുറവ്

സ്മാർട്ട്ഫോണുകൾക്ക് വിലക്കുറവ്

മുൻനിര ബ്രാൻഡുകൾക്ക് പുറമേ, ആയിരക്കണക്കിന് ചെറുകിട, ഇടത്തരം ബിസിനസ്സുകളിൽ നിന്നുള്ള നിരവധി ഉൽപ്പന്നങ്ങളും ‘ഹാപ്പിനെസ് അപ്‌ഗ്രേഡ് ഡെയ്‌സിൽ' ലഭ്യമാകും. സ്മാർട്ട്‌ഫോണുകളിൽ 40% വരെ കിഴിവ് ലഭിക്കും. എക്സ്ചേഞ്ച് ഓഫറിലൂടെ 6,000 രൂപ വരെ ലഭിക്കും.

സാംസങ്, വൺപ്ലസ്, റെഡ്മി എന്നിവയിലുടനീളമുള്ള സ്മാർട്ട്‌ഫോണുകൾക്ക് വൻ വിലക്കുറവാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നാളെ മുതൽ; പ്രൈം അംഗങ്ങൾക്ക് ഇന്ന് മുതൽ ഡിസ്കൌണ്ടുകൾ

വിലക്കുറവ്

വിലക്കുറവ്

ഇന്ത്യയുടെ ആദ്യത്തെ 7000 എംഎഎച്ച് സ്മാർട്ട്‌ഫോൺ സാംസങ് ഗാലക്‌സി എം 51 ന് 6,500 രൂപ കിഴിവിൽ ലഭ്യമാണ്. എക്‌സ്‌ചേഞ്ചിൽ 2,500 രൂപ അധിക ഓഫറും 12 മാസത്തെ നോ-കോസ്റ്റ് ഇഎംഐയും സാംസങ് ഗ്യാരൻറിഡ് എക്‌സ്‌ചേഞ്ചും അപ്‌ഗ്രേഡ് ഡീലിൽ ലഭിക്കും. ഇത് ഫോൺ മൂല്യത്തിന്റെ 40% ലാഭിക്കാൻ ഉപഭോക്താവിനെ അനുവദിക്കുന്നു. വൺപ്ലസ് 7 ടി, 7 ടി പ്രോ എന്നിവയ്‌ക്ക് 5,000 രൂപ കിഴിവ് ലഭിക്കും. ഐഫോൺ 11 49,999 രൂപയ്ക്ക് ലഭ്യമാണ്. ഐഫോൺ 7 ഏറ്റവും കുറഞ്ഞ വിലയായ 24,999 രൂപയ്ക്ക് ലഭിക്കും. സാംസങ് മുൻനിര സ്മാർട്ട്‌ഫോണുകൾക്ക്, 34,000 രൂപ വരെ കുറവ്.

ടിവിയ്ക്കും വിലക്കുറവ്

ടിവിയ്ക്കും വിലക്കുറവ്

ടിവികൾക്ക് 65% വരെ കിഴിവ്, പ്രതിമാസം 291 രൂപ മുതൽ ആരംഭിക്കുന്ന ഇ‌എം‌ഐ, 99 രൂപയ്ക്ക് 1 വർഷം വരെ വാറന്റി, 48 മണിക്കൂറിനുള്ളിൽ ഇൻസ്റ്റാളേഷൻ എന്നിങ്ങനെ നീളുന്നു ടിവികളുടെ ഓഫറുകൾ. വൺപ്ലസ്, ഷവോമി, സാംസങ്, എൽജി, സോണി എന്നിവയുൾപ്പെടെ മുൻനിര ടിവി ബ്രാൻഡുകളിൽ നിന്നുള്ള ഓഫറുകൾ ലഭ്യമാണ്.

ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിൽസ് ഒക്ടോബർ 16 മുതൽ; കിടിലൻ ഡിസ്കൌണ്ടുകളും ഓഫറുകളും

മറ്റ് ഓഫറുകൾ

മറ്റ് ഓഫറുകൾ

വിനോദത്തിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായുള്ള ആപ്പിൾ, സാംസങ്, ലെനോവോ എന്നിവയുടെ ടാബ്‌ലെറ്റുകൾക്ക് 45% വരെ കിഴിവ് ലഭിക്കും. 15,499 രൂപയിൽ ആരംഭിക്കുന്ന എയർകണ്ടീഷണറുകൾ. പ്രതിമാസം 1,222 രൂപ മുതൽ കോസ്റ്റ് കോസ്റ്റ് ഇഎംഐ ലഭ്യമാണ്. 18,999 രൂപ മുതൽ ആരംഭിക്കുന്ന ഡിഷ് വാഷറുകൾ ലഭ്യമാണ്. 3,799 രൂപ മുതൽ മൈക്രോവേവ് ഓവനുകൾ ലഭിക്കും.

എച്ച്ഡിഎഫ്സി ബാങ്കിൽ അക്കൌണ്ടുള്ളവർക്ക് ബംബർ ഓഫറുകൾ നേടാം, എങ്ങനെ?

English summary

Amazon India Happiness Upgrade Days Sale: Great Offers For Smartphones And Laptops | ആമസോൺ ഇന്ത്യ ഹാപ്പിനെസ് അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ: സ്മാർട്ട്‌ഫോണുകൾക്കും ലാപ്‌ടോപ്പിനും കിടിലൻ ഓഫറുകൾ

Amazon announced huge discounts on smartphones, electronics, TVs and clothing at 'Happiness Upgrade Days' sale. Read in malayalam.
Story first published: Sunday, October 25, 2020, 11:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X