ഓസ്‌ട്രേലിയൻ ജോലി സ്വപ്നങ്ങൾക്ക് മങ്ങലേൽക്കുന്നു; കുടിയേറ്റക്കാരെ വെട്ടിക്കുറച്ച് ഓസ്‌ട്രേലിയ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് മഹാമാരിയുടെ ഫലമായി 2018-19ൽ 232,000 ആയിരുന്ന ഓസ്‌ട്രേലിയയിലെ കുടിയേറ്റം 2020-21ൽ 31,000 ആയി കുറയുമെന്ന് റിപ്പോർട്ടുകൾ. ഇത് ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറാൻ ഉദ്ദേശിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കും. ഓസ്ട്രേലിയയെ കൊവിഡ് -19 ബാധിച്ചതോടെ ഈ വർഷം ആദ്യം ഏർപ്പെടുത്തിയ യാത്രാ നിരോധനത്തെയും അതിർത്തി അടയ്ക്കലിനെയും തുടർന്നാണ് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകമായ കുടിയേറ്റത്തെ ബാധിച്ചത്.

 

കണക്കുകൾ

കണക്കുകൾ

ട്രഷറി ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ ഓസ്‌ട്രേലിയൻ ഇക്കണോമിക് ആന്റ് ഫിസ്കൽ അപ്‌ഡേറ്റ് റിപ്പോർട്ടിൽ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളും വിസ അപേക്ഷാ നടപടികളിലെ കാലതാമസവും ഓവർസീസ് മൈഗ്രേഷനെ സാരമായി ബാധിക്കുമെന്ന് വ്യക്തമാക്കുന്നു. കുടിയേറ്റക്കാരുടെ എണ്ണം 2018-19 ലെ 232,000 ൽ നിന്ന് 2019-20 ൽ 154,000 ആയും 2020-21 ൽ 31,000 ആയും കുറയുമെന്ന് കണക്കാക്കപ്പെടുന്നു.

ജനത കര്‍ഫ്യൂ മുതല്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വരെ; കൊവിഡിനെ വിവിധ രാജ്യങ്ങള്‍ നേരിടുന്നത് ഇങ്ങനെ

ഇന്ത്യക്കാർക്ക് തിരിച്ചടി

ഇന്ത്യക്കാർക്ക് തിരിച്ചടി

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ 700,000 ആളുകൾ ഉൾപ്പെടുന്നു. ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നവരിൽ ഏറിയ പങ്കും ഇന്ത്യക്കാരാണ്. ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ ഏകദേശം 90,000 ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. മഹാമാരി കാരണം സ്വദേശത്തും വിദേശത്തും ഇത് വ്യാപിക്കുന്നത് തടയാൻ സ്വീകരിച്ച നടപടികൾ കാരണം ഭാവിയിലെ കുടിയേറ്റ നില വളരെ അനിശ്ചിതത്വത്തിലാണ്.

2020ൽ കൂടുതൽ സമ്പന്നമാകുന്ന രാജ്യങ്ങൾ ഏതെല്ലാം?

കൊവിഡ് പ്രതിസന്ധി

കൊവിഡ് പ്രതിസന്ധി

2020 മാർച്ചിൽ സർക്കാർ അന്താരാഷ്ട്ര യാത്രാ നിരോധനം നടപ്പാക്കിയിരിന്നു. സന്ദർശകരുടേയും താൽക്കാലിക മൈഗ്രേഷൻ വിസകളുടേയും വരവ് ഇത് തടഞ്ഞു, ഓസ്‌ട്രേലിയൻ പൗരന്മാരെയും സ്ഥിരവാസികളെയും ഓസ്‌ട്രേലിയയിൽ നിന്ന് പുറത്തു പോകുന്നതിൽ നിന്നും തടഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ ചൈനയിലെ വുഹാൻ നഗരത്തിൽ ആരംഭിച്ച കൊവിഡ്-19, ആഗോള സമ്പദ്‌വ്യവസ്ഥ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേയ്ക്കാണ് നയിച്ചു കൊണ്ടിരിക്കുന്നത്.

ഇന്ത്യയിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതിയുമായി ആമസോൺ

English summary

Australian job dreams fade; Australia cuts migrants | ഓസ്‌ട്രേലിയൻ ജോലി സ്വപ്നങ്ങൾക്ക് മങ്ങലേൽക്കുന്നു; കുടിയേറ്റക്കാരെ വെട്ടിക്കുറച്ച് ഓസ്‌ട്രേലിയ

As a result of the corona virus migration to Australia is expected to drop from 232,000 in 2018-19 to 31,000 in 2020-21. Read in malayalam.
Story first published: Monday, August 10, 2020, 17:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X