ഇന്ത്യയിലെ വൈറ്റ് കോളർ ജോലിക്കാർക്ക് ഇനി എസിയിൽ ഇരുന്ന് ജോലി ചെയ്യേണ്ട. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പല കമ്പനികളും എയർ കണ്ടീഷനിംഗ് ഒഴിവാക്കിയിരിക്കുകയാണ്. കമ്പനികളുടെ അധിക ചെലവും ഇതോടെ കുറഞ്ഞു. മിക്ക കമ്പനികളും സെൻട്രൽ എസി ഓൺ ചെയ്യുന്നില്ല. സാധ്യമാകുന്നിടത്തെല്ലാം ജനാലകൾ തുറന്നും ഫാനിട്ടുമൊക്കെയാണ് പലരും ചൂടിൽ നിന്ന് രക്ഷ തേടുന്നത്.
അധിക ചെലവ്
എയർ കണ്ടീഷനിംഗ് പ്രവർത്തനക്ഷമമായ അല്ലെങ്കിൽ പ്രവർത്തനക്ഷമമാക്കുന്ന ഓഫീസുകളിൽ ചില പ്രധാന മാറ്റങ്ങൾ വരുത്തുന്നതിനായി 15 മുതൽ 20 ശതമാനത്തിൽ അധികം ചെലവ് വരും. ഓഫീസുകളിൽ കോവിഡ് വ്യാപനം നടക്കാത്ത രീതിയിലുള്ള എയർ കണ്ടീഷനിംഗ് നടത്തുന്നതിന് വൻകിട റിയൽറ്റി കമ്പനികൾ സാങ്കേതികവിദ്യകളിൽ പല മാറ്റങ്ങളും വരുത്തുന്നുണ്ട്.
കമ്പനികൾ
എയർ കണ്ടീഷനിംഗ് ഇല്ലാതെ ജോലി പുനരാരംഭിച്ച ചില കമ്പനികളാണ് മിന്ത്ര, വേൾപൂൾ, എൻടിപിസി, പാനസോണിക് ലൈഫ് സൊല്യൂഷൻസ്, ആൽസ്റ്റോം, വേക്ക്‌ഫിറ്റ്.കോ, ഇൻസ്റ്റാമോജോ, ഹോംലെയ്ൻ, ക്വിക്ക് റൈഡ് തുടങ്ങിയവ. ഫ്രെഷ്മെനു, ക്യാഷ്ഫ്രീ തുടങ്ങിയ ചില തൊഴിലുടമകൾ വളരെ കുറഞ്ഞ സമയം മാത്രം എസികൾ പ്രവർത്തിപ്പിക്കും. നെസ്‌ലെ, മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ്, ആർപിജി ഗ്രൂപ്പ് എന്നിവയാണ് പുതിയ സുരക്ഷാ സവിശേഷതകളുള്ള എസി സ്ഥാപിച്ചിട്ടുള്ള കമ്പനികൾ.
എസിയ്ക്ക് പകരം ഫാൻ
മിത്ര പെഡൽ ഫാനുകളാണ് ജീവനക്കാർക്കായി സ്ഥാപിച്ചിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള പല സ്റ്റാർട്ടപ്പുകളും ഇതു തന്നെയാണ് ചെയ്യുന്നത്: എസി ഒഴിവാക്കി ഓഫീസുകളിലെ ജനാലകളും മറ്റും തുറന്നിടുന്ന കമ്പനികളുമുണ്ട്. പാനാസോണിക് ലൈഫ് സൊല്യൂഷൻസ് വെന്റിലേഷൻ ഫാനുകളുടെയും സീലിംഗ്, പെഡസ്റ്റൽ ഫാനുകളുടെയും സംയോജനമാണ് ഓഫീസിൽ നടപ്പാക്കിയിരിക്കുന്നത്. വേനൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജീവനക്കാർ ഏറെ കഷ്ടപ്പെടുന്നുണ്ട്.
മാർഗ നിർദ്ദേശങ്ങൾ
പല ഓഫീസുകളും എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ (സിപിഡബ്ല്യുഡി) മാർഗ്ഗനിർദ്ദേശങ്ങളാണ് പിന്തുടരുന്നത്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ താപനില, ഈർപ്പം, ശുദ്ധവായു, ക്രോസ്-വെൻറിലേഷൻ എന്നിവയുടെ, ഓഫീസുകൾ, മീറ്റിംഗ് റൂമുകൾ, മാളുകൾ എന്നിവയ്‌ക്കായുള്ള ക്രമീകരണങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. താപനില ക്രമീകരണം 24-30 ഡിഗ്രി പരിധിയിലും ആയിരിക്കണം.
ശുദ്ധവായു
ഭാരതി റിയൽറ്റി ശുദ്ധവായു യൂണിറ്റുകളും പ്രത്യേക ഫിൽറ്ററുകളും പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ഒരു വ്യക്തിക്ക് കുറഞ്ഞ അളവിൽ ശുദ്ധവായു ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി എയർ ഫ്ലോ സിസ്റ്റങ്ങളും ഇത് പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. ശുദ്ധവായു ഉപഭോഗം 100% നിലനിർത്തുമെന്നും ഒരു കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് പുറം വായു വൃത്തിയാക്കാൻ കൂടുതൽ ഫിൽട്ടറുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
