ബജാജ് അലയന്‍സ് ലൈഫ് ഗാരണ്ടീഡ് പെന്‍ഷന്‍ ഗോള്‍ പദ്ധതി അവതരിപ്പിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: വിവിധങ്ങളായ ഒന്‍പത് പെന്‍ഷന്‍ രീതികളില്‍ നിന്നു തെരഞ്ഞെടുപ്പു നടത്താവുന്ന സ്ഥിരമായ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിക്ക് ബജാജ് അലയന്‍സ് ലൈഫ് തുടക്കം കുറിച്ചു. ബജാജ് അലയന്‍സ് ലൈഫ് ഗാരണ്ടീഡ് പെന്‍ഷന്‍ ഗോള്‍ എന്ന പദ്ധതി വിവിധ വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കളുടെ റിട്ടയര്‍മെന്റ് ജീവിതാവശ്യങ്ങള്‍ നേരിടാന്‍ ഉദ്ദേശിച്ചുള്ളതാണ്.

പോളിസി ഉടമയുടെ ജീവത പങ്കാളിക്കും ജീവിത കാലം മുഴുവന്‍ ഉറപ്പായ വരുമാനം നേടാനുള്ള രീതിയും ഈ പദ്ധതിയിലൂടെ തെരഞ്ഞെടുക്കാം. നിശ്ചിത കാലയളവിലേക്ക് സ്ഥിരമായി പണമടച്ച് റിട്ടയര്‍മെന്റ് സമയത്ത് .ഉറപ്പായ പെന്‍ഷന്‍ നല്‍കുന്ന ഏക ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയാണിത്.

ബജാജ്  അലയന്‍സ് ലൈഫ് ഗാരണ്ടീഡ് പെന്‍ഷന്‍ ഗോള്‍ പദ്ധതി അവതരിപ്പിച്ചു

വികസിത രാജ്യങ്ങളിലെ പോലെ ഇന്ത്യയിലും ജീവിത ദൈര്‍ഘ്യവും മുതിര്‍ന്ന പൗരന്‍മാരുടെ ശതമാനവും വര്‍ധിച്ചു വരികയാണെന്ന് ജീവിതച്ചെലവുകള്‍ വര്‍ധിക്കുന്നതിനൊപ്പം അണു കുടുംബങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്. സമഗ്രമായ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തില്‍ വ്യക്തികള്‍ തങ്ങളുടെ റിട്ടയര്‍മെന്റ് ജീവിതത്തിനായി പദ്ധതികള്‍ തയ്യാറാക്കേണ്ടത് അനിവാര്യമാണ് ഇതേക്കുറിച്ചു പ്രതികരിക്കവെ ബജാജ് അലയന്‍സ് ലൈഫ് മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുങ് ചൂണ്ടിക്കാട്ടി. തങ്ങളുടെ ഏറ്റവും പുതിയ പദ്ധതിയായ ബജാജ് അലയന്‍സ് ലൈഫ് ഗാരണ്ടീഡ് പെന്‍ഷന്‍ ഗോള്‍ ഇത്തരത്തില്‍ ജനങ്ങള്‍ക്കു പിന്തുണയേകുന്ന പദ്ധതിയാണ്. ഉപഭോക്താക്കള്‍ക്ക് റിട്ടയര്‍മെന്റിനു ശേഷവും അവര്‍ ആഗ്രഹിക്കുന്ന ജീവിത ശൈലി തുടരാന്‍ ഇതു സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഞ്ചു മുതല്‍ പത്തു വര്‍ഷം വരെ പ്രീമിയം അടക്കുന്ന രീതിയോ ഒറ്റത്തവണ പ്രീമിയം അടക്കുന്ന രീതിയോ ഉപഭോക്താക്കള്‍ക്കു തെരഞ്ഞെടുക്കാന്‍ ഇതില്‍ സാധിക്കും. പെന്‍ഷന്‍ ലഭിക്കുന്ന ഇടവേള ഓരോ വര്‍ഷവും മാറ്റാനും ഇതില്‍ അവസരമുണ്ട്.

Read more about: bajaj
English summary

Bajaj Allianz Life launches Bajaj Allianz Life Guaranteed Pension Goal

Bajaj Allianz Life launches Bajaj Allianz Life Guaranteed Pension Goal. Read in Malayalam.
Story first published: Wednesday, February 24, 2021, 19:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X