ഇന്ത്യയിലുടനീളമുള്ള മിക്ക പൊതുമേഖലാ ബാങ്കുകളും ഇന്ന് പണിമുടക്കും. പല ബാങ്കുകളും സോഷ്യൽ മീഡിയ വഴി ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ബാങ്കുകൾ അടുത്ത ദിവസം അതായത് നവംബർ 27 ന് സേവനങ്ങൾ പുനരാരംഭിക്കും. ഇതിനുശേഷം, നവംബർ 29 ന് നാലാം ശനിയാഴ്ചയും നവംബർ 29 ഞായറാഴ്ചയും ബാങ്കുകൾ വീണ്ടും അടയ്ക്കും.
ഡിജിറ്റൽ ഇടപാടുകൾ പ്രവർത്തിക്കുമോ?
നവംബർ 26 ലെ പണിമുടക്ക് ഡിജിറ്റൽ ഇടപാടുകളെ ബാധിക്കില്ല. കൂടാതെ ഉപയോക്താക്കൾക്ക് നെറ്റ്ബാങ്കിംഗ് അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് വഴി ഇടപാടുകൾ നടത്താം. നിങ്ങൾക്ക് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്യാം.
പണിമുടക്ക് നടത്തുന്നത് എന്തിന്?
കേന്ദ്രസർക്കാരിന്റെ തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെയാണ് ബാങ്കുകൾ പണിമുടക്ക് നടത്തുന്നത്. സർക്കാരിന്റെ തൊഴിൽ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത നവംബർ 26 ന് നടക്കുന്ന ഏകദിന പണിമുടക്കിൽ പങ്കു ചേരുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ) ചൊവ്വാഴ്ച അറിയിച്ചു.
തൊഴിൽ നിയമങ്ങളിലെ മാറ്റം
ഭാരതീയ മസ്ദൂർ സംഘമൊഴികെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ രാജ്യവ്യാപകമായി പൊതു പണിമുടക്ക് ആചരിക്കും. ലോക്സഭ അടുത്തിടെ നടന്ന സെഷനിൽ മൂന്ന് പുതിയ തൊഴിൽ നിയമങ്ങൾ പാസാക്കിയിരുന്നു. കോർപ്പറേറ്റുകളുടെ താൽപ്പര്യാർത്ഥം പ്രവർത്തിക്കുന്ന ‘ഈസി ഓഫ് ബിസിനസ്' എന്ന പേരിൽ നിലവിലുള്ള 27 നിയമങ്ങൾ പൊളിച്ചുമാറ്റി. ഇക്കാരണങ്ങളാണ് പണിമുടക്ക് ആഹ്വാനം ചെയ്യാൻ കാരണം.
ഏതൊക്കെ ബാങ്കുകൾ അടയ്ക്കും?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യൻ ഓവർസീസ് ബാങ്കും ഒഴികെയുള്ള മിക്ക ബാങ്കുകളെയും എ.ഐ.ബി.ഇ.എ പ്രതിനിധീകരിക്കുന്നുണ്ട്. വിവിധ പൊതു, സ്വകാര്യ മേഖല ബാങ്കുകളിൽ നിന്നുള്ള നാല് ലക്ഷം ബാങ്ക് ജീവനക്കാരും ചില വിദേശ ബാങ്കുകളും സംഘടനയിൽ അംഗങ്ങളാണ്.
മറ്റ് ആവശ്യങ്ങൾ
ബാങ്ക് സ്വകാര്യവൽക്കരണത്തിനെതിരായ എതിർപ്പ്, ഔട്ട്‌സോഴ്‌സിംഗിനും കരാർ സംവിധാനത്തിനും എതിരായ എതിർപ്പ്, മതിയായ നിയമനം, വൻകിട കോർപ്പറേറ്റ് വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി, ബാങ്ക് നിക്ഷേപത്തിന്റെ പലിശ നിരക്ക് വർദ്ധിപ്പിക്കൽ, സേവനം കുറയ്ക്കൽ തുടങ്ങിയ ആവശ്യങ്ങളിലും നവംബർ 26 ന് ബാങ്ക് ജീവനക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് യൂണിയൻ അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
