മൈക്രോസോഫ്റ്റ് - ടിക് ടോക്ക് ഇടപാടില്‍ നിലപാട് വ്യക്തമാക്കി ബില്‍ ഗേറ്റ്‌സ്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടിക് ടോക്കിന്റെ ചില പ്രവര്‍ത്തനങ്ങളും മറ്റും അമേരിക്കന്‍ സാങ്കേതിക ഭീമന്മാരായ മൈക്രോസോഫ്റ്റ് വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ഒരാഴ്ചത്തോളമായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള കമ്പനി ഈ ഇടപാടില്‍ താല്‍പ്പര്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഈ ഇടപാട് പ്രാവര്‍ത്തികമാകുമെന്നതില്‍ സഹസ്ഥാപകനായ ബില്‍ ഗേറ്റ്‌സിന് നേരിയ സംശയമുള്ളതായി തോന്നുന്നു.

ഈ ഇടപാടില്‍ എന്ത് സംഭവിക്കുമെന്ന് തനിക്ക് ഉറപ്പില്ലെന്ന് ദ് വയര്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതൊരു 'വിഷമുള്ള ചാലിസ്' ആണെന്നും, ഈ ഇടപാടില്‍ എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് ആര്‍ക്കറിയാം, എന്ന സംശയരൂപത്തിലുള്ള ചോദ്യവുമാണ് അദ്ദേഹം ഉന്നയിച്ചത്. സമൂഹ മാധ്യമ ബിസിനസില്‍ ഏര്‍പ്പെടുന്നത് ലളിതമായ കാര്യമല്ലെന്നും ഇതോടൊപ്പം ബില്‍ ഗേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു. മൈക്രോസോഫ്റ്റ്, സമൂഹ മാധ്യമ മേഖലയില്‍ പ്രവേശിക്കുന്നതില്‍ എന്തെങ്കിലും വ്യത്യസ്ത പ്രകടമാവുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

മൈക്രോസോഫ്റ്റ് - ടിക് ടോക്ക് ഇടപാടില്‍ നിലപാട് വ്യക്തമാക്കി ബില്‍ ഗേറ്റ്‌സ്‌

'ഇത് സ്വയം സേവിക്കുന്നതു പോലെയാവും തോന്നുക. എന്നാല്‍, ഈ മേഖല കടുത്ത മത്സരം നടക്കുന്നൊരിടമാണെന്നാണ് ഞാന്‍ കരുതുന്നത്,' അദ്ദേഹം വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിന് ഈ ഇടപാടില്‍ നിന്ന് ഒരു ഭാഗം ലഭിക്കുമെന്ന ആശയവും അതിന്റെ ചലനാത്മകതയും അല്‍പ്പം ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ അഭിപ്രായപ്പെട്ടു. 'ഇപ്പോള്‍ തുടരുന്ന ഈ തത്വം വിചിത്രമാണെന്ന് ഞാന്‍ സമ്മതിക്കുന്നു. മുന്‍പ് പറഞ്ഞ ഭാഗത്തിന്റെ കാര്യം ഇരട്ടി വിചിത്രവുമാണ്. എന്തായാലും ഈ നീക്കം തുടരുകയാണെങ്കില്‍ മൈക്രോസോഫ്റ്റിന് അതെല്ലാം കൈകാര്യം ചെയ്യേണ്ടി വരും,' ബില്‍ ഗേറ്റ്‌സ് പറയുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സംസാരിച്ചതിന് ശേഷം ടിക് ടോക്കിനെ സ്വന്തമാക്കാനുള്ള ചര്‍ച്ചയിലാണ് തങ്ങളെന്ന് മൈക്രോസോഫ്റ്റ് കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ചിരുന്നു. പ്രസിഡന്റിന്റെ ആശങ്കകള്‍ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം മൈക്രോസോഫ്റ്റ് പൂര്‍ണമായി വിലമതിക്കുന്നതായി ഒരു ബ്ലോഗ് പോസ്റ്റില്‍ സാങ്കേതിക ഭീമന്മാര്‍ വ്യക്തമാക്കി.

സമ്പൂര്‍ണ സുരക്ഷാ അവലോകനത്തിന് വിധേയമായി ടിക് ടോക്ക് ഏറ്റെടുക്കുന്നതിനും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രഷറി ഉള്‍പ്പടെയുള്ള യുഎസിന് ശരിയായ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും ഇത് പ്രതിജ്ഞാബദ്ധമാണ്. ബൈറ്റ്ഡാന്‍സുമായി ചര്‍ച്ച നടത്താന്‍ പദ്ധതിയിട്ടിരിക്കുകയാണെന്നും 2020 സെപ്റ്റംബര്‍ 15 -ന് മുമ്പ് ഇടപാട് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മൈക്രോസോഫ്റ്റ് അറിയിച്ചു.

English summary

bill gates expresses unsure about microsoft tiktok deal | മൈക്രോസോഫ്റ്റ് - ടിക് ടോക്ക് ഇടപാടില്‍ നിലപാട് വ്യക്തമാക്കി ബില്‍ ഗേറ്റ്‌സ്‌

bill gates expresses unsure about microsoft tiktoks deal
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X