ബിൽ ഗേറ്റ്സ് മൈക്രോസോഫ്ടിൽ നിന്ന് പടിയിറങ്ങി, ഇനി മുഴുവൻ സമയവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈക്രോസോഫ്റ്റിന്റെയും ബെർക്‌ഷയർ ഹാത്‌വേയുടെയും ബോർഡുകളിൽ നിന്ന് ബിൽ ഗേറ്റ്സ് സ്ഥാനമൊഴിഞ്ഞു. താനും ഭാര്യയും നടത്തുന്ന ബിൽ ആന്റ് മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ലോകത്തിലെ രണ്ടാമത്തെ ധനികനായ ബിൽ ഗേറ്റ്സ് ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പറഞ്ഞു. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ആണ് നിലവിൽ ലോകത്തിലെ ഏറ്റവും ധനികൻ.

ബിൽ ഗേറ്റ്സിന്റെ പോസ്റ്റ്

ബിൽ ഗേറ്റ്സിന്റെ പോസ്റ്റ്

ആഗോള ആരോഗ്യവും വികസനവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനകൾക്ക് മുൻഗണന നൽകി കൊണ്ട് ഇവയ്ക്ക് കൂടുതൽ സമയം നീക്കിവയ്ക്കാനായി താൻ സേവനമനുഷ്ഠിക്കുന്ന രണ്ട് പൊതു ബോർഡുകളായ മൈക്രോസോഫ്റ്റിലും ബെർക്‌ഷയർ ഹാത്‌വേയിലും നിന്ന് പിന്മാറാൻ തീരുമാനിച്ചതായി ബിൽ ഗേറ്റ്സ് അറിയിച്ചു. ബെർക്ക്‌ഷയരിലെയും മൈക്രോസോഫ്റ്റിലെയും നേതൃത്വം ഒരിക്കലും ശക്തമായിരുന്നില്ല, അതിനാൽ ഈ നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഗേറ്റ്സ് തന്റെ പോസ്റ്റിൽ പറഞ്ഞു.

പിന്മാറ്റം

പിന്മാറ്റം

മൈക്രോസോഫ്റ്റിൽ ഗേറ്റ്സിന്റെ സജീവമായ പങ്ക് 2000ൽ അവസാനിച്ചിരുന്നു. സ്റ്റീവ് ബാൽമറിന് വഴിയൊരുക്കാനായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്തേയ്ക്ക് അദ്ദേഹം മാറി. 2008 മുതൽ കമ്പനിയുടെ ദൈനംദിന കാര്യങ്ങളിൽ ഏർപ്പെടുന്നതും അദ്ദേഹം നിർത്തി. 1975 ൽ പോൾ അല്ലനുമായി ചേർന്ന് സ്ഥാപിച്ച മൈക്രോസോഫ്റ്റിൽ അദ്ദേഹത്തിന് ഇപ്പോൾ 1% ഓഹരികൾ മാത്രമേയുള്ളൂ.

ജെഫ് ബെസോസ് വെറും ഒരു ദിവസത്തെ കോടീശ്വരൻ!!! യഥാ‍ർത്ഥ കോടീശ്വരൻ ബിൽ ​ഗേറ്റ്സ് തന്നെജെഫ് ബെസോസ് വെറും ഒരു ദിവസത്തെ കോടീശ്വരൻ!!! യഥാ‍ർത്ഥ കോടീശ്വരൻ ബിൽ ​ഗേറ്റ്സ് തന്നെ

മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ്

ഇപ്പോൾ സിഇഒ ആയ സത്യ നടെല്ലയുടെ നേതൃത്വത്തിൽ നടത്തുന്ന മൈക്രോസോഫ്റ്റ് ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനികളിൽ ഒന്നാണ്. മാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ ഒരു ട്രില്യൺ ഡോളർ കടന്നു. കമ്പനിയുടെ വിൻഡോസ് സോഫ്റ്റ്വെയറും മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ട് ഉൽ‌പ്പന്നങ്ങളും വിപണിയിൽ ആധിപത്യം തുടരുമ്പോഴും, ക്ലൌഡ് സേവനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതിന്റെ ലാഭവിഹിതം കമ്പനി നേടി തുടങ്ങിയിട്ടുണ്ട്.

ബെർക്ക്‌ഷെയർ ഹാത്‌വേ

ബെർക്ക്‌ഷെയർ ഹാത്‌വേ

ബെർക്ക്‌ഷെയർ ഹാത്‌വേ സ്ഥാപകൻ വാറൻ ബഫെറ്റും ഗേറ്റ്സും മികച്ച സുഹൃത്തുക്കളാണ്. ഗേറ്റ്സ് 2004 ൽ ആണ് ബെർക്‌ഷയർ ബോർഡിൽ ചേർന്നത്. ബെർക്ക്‌ഷയർ ബോർഡിൽ സേവനമനുഷ്ഠിക്കുന്നത് എന്റെ കരിയറിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും. ബോർഡിൽ ചേരുന്നതിന് വളരെ മുമ്പുതന്നെ വാറനും താനും ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്നുവെന്നും ബിൽ & മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷന്റെ സഹ-ട്രസ്റ്റികളും ദ ഗിവിംഗ് പ്രതിജ്ഞയുടെ സഹസ്ഥാപകരും എന്ന നിലയിൽ എല്ലാവരുടെയും തുടർ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും ഗേറ്റ്സിന്റെ പോസ്റ്റ് പറയുന്നു.

ബിൽ & മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷൻ

ബിൽ & മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷൻ

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ദാരിദ്ര്യത്തിനെതിരെയും എയ്ഡ്സ്, പോളിയോ, മീസിൽസ് തുടങ്ങിയ രോഗങ്ങൾക്കെതിരെയും പോരാടുന്നതിനായി ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങളിലേക്കും അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്കും കോടിക്കണക്കിന് രൂപയാണ് ബിൽ ഗേറ്റ്സ് സംഭാവന നൽകിയിരിക്കുന്നത്. ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിലാണ് ഗേറ്റ്സ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

English summary

Bill Gates stepped down from Microsoft | ബിൽ ഗേറ്റ്സ് മൈക്രോസോഫ്ടിൽ നിന്ന് പടിയിറങ്ങി, ഇനി മുഴുവൻ സമയവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്

Bill Gates has stepped down from the boards of Microsoft and Berkshire Hathaway. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X