ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കോര്‍പറേറ്റ് കമ്പനികള്‍ 2022-23 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദഫലങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണല്ലോ. ചില കമ്പനികള്‍ നിക്ഷേപകര്‍ക്കായി ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിക്കുന്നുണ്ട്. ഒരു കമ്പനിയുടെ ലാഭത്തില്‍ നിന്നും ഓഹരിയുടമകള്‍ക്ക് നല്കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഇത്തരത്തില്‍ ഈമാസം ലാഭവിഹിതം കൈമാറുന്ന ഒരു മോണോപോളി ഓഹരിയുടെ വിശദാംശമാണ് താഴെ ചേര്‍ക്കുന്നത്.
രണ്ടു രീതിയില്‍ നേട്ടം
ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികളില്‍ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ഡിവിഡന്റ് അഥവാ ലാഭവിഹിതം. അതായത്, മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകുമെന്ന് സാരം. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം.
ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്.
നെസ്ലെ ഇന്ത്യ
സ്വിസ് ബഹുരാഷ്ട്ര ഭക്ഷ്യ, പാനീയ കമ്പനിയായ നെസ്ലെയുടെ രാജ്യത്തെ ഉപകമ്പനിയാണ് നെസ്ലെ ഇന്ത്യ ലിമിറ്റഡ്. നെസ്കഫെ, കൊക്കോ ക്രഞ്ച്, മഞ്ച്, കിറ്റ്കാറ്റ്, മില്ക്ക്മെയ്ഡ്, മാഗി ന്യൂഡില്‍സ്, മാഗി സോസ്, ലാക്ടോജന്‍, നാന് തുടങ്ങിയവ നെസ്ലെ ഇന്ത്യയുടെ ജനപ്രീതിയാര്‍ജിച്ച ബ്രാന്‍ഡ് ഉത്പന്നങ്ങളാണ്. അതേസമയം ശിശുക്കളുടെ ഭക്ഷ്യധാന്യ (Cerelac) വിപണിയുടെ 96.5 ശതമാനവും പാല്‍പൊടി വിപണിയുടെ (Lactogen NAN) 66.6 ശതമാനവും കൈയടക്കിയിരിക്കുന്ന ഭക്ഷ്യസംസ്കരണ കമ്പനി കൂടിയാണ് നെസ്ലെ ഇന്ത്യ.
5 മാസത്തിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കു നല്കുന്ന ഭക്ഷണങ്ങള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടെ ഉപയോഗിക്കണമെന്നാണ് ഇന്ത്യയിലെ ചട്ടം. അതിനാല്‍ പരസ്യവും വിലക്കിയിരിക്കുന്നു. സമാനമായി അമ്മയുടെ മുലപ്പാലാണ് നവജാത ശിശുക്കളുടെ പോഷകാഹാരത്തിന്റെ സ്രോതസെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ മുലപ്പാലിന് പകരമായ പാല്‍പ്പൊടി നിര്‍മാണത്തിന് പുതിയ ലൈസന്‍സ് അനുവദിച്ചു കിട്ടുന്നത് സംശയകരമാണ്. ഈ രണ്ടു ഘടകങ്ങളുമാണ് നെസ്ലെയുടെ വിപണി മേധാവിത്തിന് പിന്നിലെ രഹസ്യം.
അതുപോലെ മറ്റ് ഭക്ഷ്യവസ്തുക്കളുടെ വിപണിയിലും നെസ്ലെയ്ക്ക് മേല്‍ക്കയ്യുണ്ട്. മാഗി ന്യൂഡില്‍സ്, മില്ക്ക്മെയ്ഡ്, നെസ്കഫേ ഒക്കെ ഉദാഹരണങ്ങളാണ്. കമ്പനിക്ക് കടബാധ്യതകള്‍ ഇല്ലെന്നതും ശ്രദ്ധേയം. 10 വര്‍ഷം മുമ്പ് 3,500 നിലവാരത്തിലായിരുന്ന ഓഹരി ക്രമാനുഗതമായി ഉയര്‍ന്ന് 20,000 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം ചെയ്യപ്പെടുന്നത്. അതായത് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സമ്പത്ത് സൃഷ്ടിച്ചു നല്‍കുന്നതിലും നെസ്ലെ ഇന്ത്യ ഓഹരികള്‍ മുന്‍പന്തിയിലാണെന്ന് ചുരുക്കം.
സെപ്റ്റംബര്‍ പാദത്തില്‍ നെസ്ലെ നേടിയ വരുമാനം 4,591 കോടിയും അറ്റാദായം 668 കോടിയുമാണ്. ഇതു രണ്ടിലും വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു.
ലാഭവിഹിതം
മുടങ്ങാതെ ലാഭവിഹിതം നല്കുന്ന കമ്പനിയാണ് നെസ്ലെ ഇന്ത്യ (BSE: 500790, NSE : NESTLEIND). വിപണി വിലയുടെ അടിസ്ഥാനത്തിലുള്ള ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.10 ശതമാനമാണ്. അതേസമയം സെപ്റ്റംബര്‍ പാദഫലം പ്രഖ്യാപിച്ചതിനൊപ്പം നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരിയൊന്നിന് 120 രൂപ വീതം കൈമാറും. ഇതിനായി അര്‍ഹരായ നിക്ഷേപകരെ കണ്ടെത്തുന്നതിനുള്ള റെക്കോഡ് തീയതി നവംബര്‍ 1-നും എക്സ് ഡിവിഡന്റ് തീയതി ഒക്ടോബര്‍ 31-നുമായും നിശ്ചയിച്ചു.
ലക്ഷ്യവില 21,700
കഴിഞ്ഞ ദിവസം 19,740 രൂപയിലായിരുന്നു നെസ്ലെ ഇന്ത്യ ഓഹരിയുടെ ക്ലോസിങ്. സമീപകാലയളവില്‍ ഈ ബ്ലൂചിപ് ഓഹരിയുടെ വില 21,700 രൂപ നിലവാരത്തിലേക്ക് ഉയരാമെന്ന് റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് സൂചിപ്പിച്ചു. അതേസമയം 52 ആഴ്ച കാലയളവില്‍ നെസ്ലെ ഓഹരിയുടെ ഉയര്‍ന്ന വില 20,200 രൂപയും താഴ്ന്ന വില 16,000 രൂപയുമാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ 6 ശതമാനം നേട്ടം ഓഹരികള്‍ കൈവരിച്ചു. പ്രധാനപ്പെട്ട ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് നെസ്ലെ ഇന്ത്യ ഓഹരി തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
