ഈ 6 ഓഹരികള്‍ ഇരട്ടിക്കും; ഈയാഴ്ച ബോണസ് ഷെയര്‍ നല്‍കുന്ന കമ്പനികള്‍ നോക്കിവെയ്ക്കാം

കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്‍കാന്‍ സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത് (Bonus Issue). ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. പണമായി നല്‍കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി നേരിടേണ്ടതില്ല.

കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ എളുപ്പത്തിലുമാകും. ഈയാഴ്ച ബോണസ് ഷെയര്‍ നല്‍കുന്ന 6 ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

ആല്‍ഫാലോജിക് ടെക്സിസ്

ആല്‍ഫാലോജിക് ടെക്സിസ്

ചെറുകിട ഐടി കമ്പനിയാണ് ആല്‍ഫാലോജിക് ടെക്സിസ്. മൊബൈല്‍ ആപ്ലിക്കേഷന്‍, വെബ് ആപ്ലിക്കേഷന്‍, ഡിജിറ്റല്‍ പ്രോഡക്ട് സ്ട്രാറ്റജി കണ്‍സള്‍ട്ടന്‍സി, യൂസര്‍ ഇന്റര്‍ഫേസ്/ യൂസര്‍ എക്സ്പീരിയന്‍സ് കണ്‍സള്‍ട്ടന്‍സി എന്നിവയാണ് മുഖ്യ സേവനങ്ങള്‍. പ്രധാനമായും ഫിന്‍ടെക്/ ബാങ്കിംഗ്, സാസ് (SaaS) സോഫ്റ്റ്വെയര്‍, ഹെല്‍ത്തകെയര്‍ മേഖലകളിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. നിലവില്‍ 145 കോടിയാണ് ആല്‍ഫാലോജിക് ടെക്സിസ് (BSE : 542770) കമ്പനിയുടെ വിപണി മൂല്യം.

എക്സ് ബോണസ് തീയതി

ഓഗസ്റ്റ് മാസത്തിനിടെ ആല്‍ഫാലോജിക് ടെക്സിസ് പ്രഖ്യാപിച്ച ബോണസ് ഓഹരികള്‍ 1:2 അനുപാതത്തില്‍ കൈമാറും എന്നാണ് അറിയിപ്പ്. അതായത് കൈവശമുള്ള രണ്ട് ഓഹരിക്ക് വീതം ഒരു ഓഹരി കൂടി അധികമായി ലഭിക്കുമെന്ന് സാരം. ഇതിനുള്ള എക്സ് ബോണസ് തീയതിയും റെക്കോഡ് തീയതിയും സെപ്റ്റംബര്‍ 21-ന് നിശ്ചയിച്ചു.

അതേസമയം 461 രൂപയിലായിരുന്നു ആല്‍ഫാലോജിക് ടെക്സിസ് ഓഹരിയുടെ കഴിഞ്ഞയാഴ്ചത്തെ ക്ലോസിങ്. ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 74.70 രൂപയും താഴ്ന്ന വില 12.30 രൂപയുമാണ്.

ഐഎഫ്എല്‍ എന്റര്‍പ്രൈസസ്

ഐഎഫ്എല്‍ എന്റര്‍പ്രൈസസ്

നേരത്തെ സാര്‍ഥക് സപ്ലൈയേര്‍സ് എന്നറിയപ്പെട്ടിരുന്ന കമ്പനി 2016-ലാണ് ഐഎഫ്എല്‍ എന്റര്‍പ്രൈസസ് എന്നാക്കി മാറ്റിയത്. ഓഹരി/ കടപ്പത്ര വ്യാപാരത്തിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. ഇതിനോടൊപ്പം തുണിച്ചരക്കുകളുടേയും സമാന ഉത്പന്നങ്ങളുടെയും വ്യാപാരവുമുണ്ട്. അടുത്തിടെ പ്രഖ്യാപിച്ച ബോണസ് ഓഹരികള്‍ 1:1 അനുപാതത്തിലാവും നല്‍കുക. അതായത് കൈവശമുള്ള ഒരോ ഓഹരിക്കും അധികമായി ഒരു ഓഹരി കൂടി ലഭിക്കുമെന്ന് ചുരുക്കം.

ബോണസ് ഷെയറുകള്‍

സെപ്റ്റംബര്‍ 21-നാണ് ഐഎഫ്എല്‍ എന്റര്‍പ്രൈസസ് (BSE : 540377) നല്‍കുന്ന ബോണസ് ഷെയറുകള്‍ ലഭിക്കുന്നതിനുള്ള റെക്കോഡ് തീയതി. എക്സ് ബോണസ് തീയതി 20-നും ഉറപ്പിച്ചു. നിലവില്‍ 149 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം.

അതേസമയം 165 രൂപയിലായിരുന്നു ഐഎഫ്എല്‍ എന്റര്‍പ്രൈസസ് ഓഹരിയുടെ വെള്ളിയാഴ്ചത്തെ ക്ലോസിങ്. ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 166.40 രൂപയും താഴ്ന്ന വില 19.45 രൂപയുമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ചോയിസ് ഇന്റര്‍നാഷണല്‍

ചോയിസ് ഇന്റര്‍നാഷണല്‍

ബ്രോക്കിങ്, ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ്, വെല്‍ത്ത് മാനേജ്മെന്റ്, കോര്‍പറേറ്റ് കമ്പനികള്‍ പാലിക്കേണ്ട നിമയങ്ങളില്‍ മാര്‍ഗോപദേശം തുടങ്ങിയവയാണ് ചോയിസ് ഇന്റര്‍നാഷണലിന്റെ മുഖ്യ പ്രവര്‍ത്തനങ്ങള്‍. അടുത്തിടെ പ്രഖ്യാപിച്ച ബോണസ് ഓഹരികള്‍ 1:1 അനുപാതത്തിലാവും നല്‍കുക. അതായത് കൈവശമുള്ള ഒരോ ഓഹരിക്കും അധികമായി ഒരു ഓഹരി കൂടി ലഭിക്കുമെന്ന് സാരം. ഇതിനുള്ള എക്സ് ബോണസ് തീയതി സെപ്റ്റംബര്‍ 22-നും റെക്കോഡ് തീയതി 23 ആയും നിശ്ചയിച്ചു.

നിലവില്‍ 2,294 കോടിയാണ് വിപണി മൂല്യം. അതേസമയം 461 രൂപയിലായിരുന്നു ചോയിസ് ഇന്റര്‍നാഷണല്‍ (BSE: 531358, NSE : CHOICEIN) ഓഹരിയുടെ കഴിഞ്ഞയാഴ്ചത്തെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 481 രൂപയും താഴ്ന്ന വില 113 രൂപയുമാണ്.

റൂബി മില്‍സ്

റൂബി മില്‍സ്

സമ്മിശ്രഘടകങ്ങള്‍ കൊണ്ട് വിവിധയിനം തുണിത്തരങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് റൂബി മില്‍സ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലും പ്രവര്‍ത്തനങ്ങളുണ്ട്. അടുത്തിടെ പ്രഖ്യാപിച്ച ബോണസ് ഓഹരികള്‍ 1:1 അനുപാതത്തിലാവും നല്‍കുക. അതായത് കൈവശമുള്ള ഒരോ ഓഹരിക്കും അധികമായി ഒരു ഓഹരി കൂടി ലഭിക്കുമെന്ന് സാരം. ഇതിനുള്ള എക്സ് ബോണസ് തീയതി സെപ്റ്റംബര്‍ 22-നും റെക്കോഡ് തീയതി 25 ആയും നിശ്ചയിച്ചു.

അതേസമയം കമ്പനിയുടെ നിലവിലെ വിപണി മൂല്യം 1,124 കോടിയാണ്. ഒരു വര്‍ഷ കാലയളവില്‍ റൂബി മില്‍സ് (BSE: 503169, NSE : RUBYMILLS) ഓഹരിയുടെ ഉയര്‍ന്ന വില 738 രൂപയും താഴ്ന്ന വില 172 രൂപയും കുറിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 672.35 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.

ശുഭം പോളിസ്പിന്‍

ശുഭം പോളിസ്പിന്‍

വിവിധതരം ഇഴകളുള്ള ചണപ്പട്ട് നിര്‍മിക്കുന്ന മൈക്രോ കാപ് കമ്പനിയാണ് ശുഭം പോളിസ്പിന്‍. അടുത്തിടെ പ്രഖ്യാപിച്ച ബോണസ് ഓഹരികള്‍ 1:10 അനുപാതത്തിലാവും നല്‍കുക. അതായത് കൈവശമുള്ള ഒരോ 10 ഓഹരിക്ക് വീതം ഒരു ഓഹരി കൂടി അധികമായി ലഭിക്കുമെന്ന് സാരം. ഇതിനുള്ള എക്സ് ബോണസ് തീയതി സെപ്റ്റംബര്‍ 21-നും റെക്കോഡ് തീയതി 22 ആയും തീരുമാനിച്ചു.

നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 130 കോടിയാണ്. അതസേമയം 305 രൂപയിലാണ് ശുഭം പോളിസ്പിന്‍ (BSE: 542019) ഓഹരിയുടെ കഴിഞ്ഞയാഴ്ചത്ത ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 315.10 രൂപയും താഴ്ന്ന വില 44.45 രൂപയുമാണ്.

ജെഎംഡി വെഞ്ച്വേര്‍സ്

ജെഎംഡി വെഞ്ച്വേര്‍സ്

സംഗീത വിനോദ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ജെഎംഡി വെഞ്ച്വേര്‍സ്. 1,200-ഓളം സംഗീത ആല്‍ബങ്ങളും 30,000 പാട്ടുകളുടേയും പകര്‍പ്പവകാശം കമ്പനിയുടെ കൈവശമുണ്ട്. പ്രാദേശിക ഭാഷകളില്‍ വിവിധ ടിവി/ റേഡിയോ പരിപാടികള്‍ നിര്‍മിക്കുന്നു. ഇതിനോടൊപ്പം കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ വ്യാപാരത്തിലും സാന്നിധ്യമുണ്ട്. ധനകാര്യ സ്ഥാപനമായാണ് 1984-ല്‍ തുടങ്ങിയതെങ്കിലും വിവിധ മേഖലകളിലേക്ക് വൈവിധ്യവത്കരിക്കുകയായിരുന്നു.

ബോണസ് ഓഹരി

അതേസമയം 1:1 അനുപാതത്തിലാവും ജെഎംഡി വെഞ്ച്വേര്‍സ് (BSE : 511092) ബോണസ് ഓഹരി അനുവദിക്കുക. അതായത് കൈവശമുള്ള ഒരോ ഓഹരിക്കും അധികമായി ഒരു ഓഹരി കൂടി ലഭിക്കുമെന്ന് സാരം. ഇതിനുള്ള എക്സ് ബോണസ് തീയതി സെപ്റ്റംബര്‍ 23-ന് നിശ്ചയിച്ചു.

നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 20 കോടിയാണ്. കഴിഞ്ഞയാഴ്ച 14.20 രൂപയിലായിരുന്നു ഈ മൈക്രോ കാപ് ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ജെഎംഡി വെഞ്ച്വേര്‍സ് ഓഹരിയുടെ ഉയര്‍ന്ന വില 14.20 രൂപയും താഴ്ന്ന വില 3.82 രൂപയുമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എങ്ങനെ പ്രതിഫലിക്കും ?

എങ്ങനെ പ്രതിഫലിക്കും ?

ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.

ഡിവിഡന്റ് വര്‍ധിക്കുമോ ?

കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X