പണമായി തന്നെ ലാഭവിഹിതം നിക്ഷേപകര്‍ക്ക് നല്‍കാന്‍ സാധിക്കാതെ വരുമ്പോഴാണ് കമ്പനി നേതൃത്വം ബോണസ് ഓഹരി നല്‍കുന്നത്. ചില അവസരങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്.
പണമായി നല്‍കുന്ന ലാഭവിഹിതത്തിലെ നികുതി ബാധ്യതകള്‍ ബോണസ് ഓഹരിയുമായി ബന്ധപ്പെട്ട കൈമാറ്റങ്ങള്‍ക്ക് നേരിടേണ്ടതുമില്ല. ഇതിനോടൊപ്പം അധിക ഓഹരികള്‍ ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ എളുപ്പത്തിലാകുമെന്ന നേട്ടവുമുണ്ട്.
ഡിവിഡന്റ് വര്‍ധിക്കുമോ ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത. അതിനാല്‍ തന്നെ ബോണസ് ഇഷ്യൂ മുഖേന ലഭിക്കുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാക്കും.
അതേസമയം ജൂലൈ മൂന്നാം ആഴ്ചയില്‍ ബോണസ് ഓഹരി നല്‍കുമെന്ന് അറിയിച്ചിട്ടുള്ള 4 കമ്പനികള്‍ ചുവടെ ചേര്‍ക്കുന്നു.
എകെഐ ഇന്ത്യ
കുതിര സവാരിയുമായി ബന്ധപ്പെട്ട ജീനികള്‍, കടിഞ്ഞാണ്‍ മറ്റ് കുതിരക്കോപ്പുകളും ലെതര്‍ പാദരക്ഷകളും നിര്‍മിക്കുന്ന നാനോ കാപ് കമ്പനിയാണ് എകെഐ ഇന്ത്യ ലിമിറ്റഡ്. ബോണസ് ഓഹരി 3:10 അനുപാതത്തില്‍ നല്‍കുമെന്നാണ് കമ്പനി അറിയിച്ചത്. ഇതുപ്രകാരം കൈവശമുള്ള 10 ഓഹരിക്ക് വീതം അധികമായി മൂന്ന് ഓഹരി കൂടി ലഭിക്കും. ഇതിനുള്ള എക്സ് ബോണസ് തീയതി ജൂലൈ 19-നും റെക്കോഡ് തീയതി 20-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം എകെഐ ഇന്ത്യയുടെ (BSE: 542020) മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 58.30 കോടിയാണ്. വെള്ളിയാഴ്ച 56.60 രൂപയിലായിരുന്നു ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
പന്ത് ഇന്‍ഫിനിറ്റി
വിലമതിച്ച ലോഹങ്ങള്‍, വൈരക്കല്ലുകള്‍, ആഭരണങ്ങള്‍ എന്നിവയുടെ മൊത്തവ്യാപാരത്തില്‍ ശ്രദ്ധയൂന്നീയിരിക്കുന്ന നാനോ കാപ് കമ്പനിയാണ് പന്ത് ഇന്‍ഫിനിറ്റി. ബോണസ് ഓഹരി 1:2 അനുപാതത്തില്‍ വിതരണം ചെയ്യാനാണ് തീരുമാനം. അതായത്, കൈവശമുള്ള രണ്ട് ഓഹരിക്ക് വീതം അധികമായി ഒരു ഓഹരി കൂടി നല്‍കും. ഇതിനുള്ള എക്സ് ബോണസ് തീയതി ജൂലൈ 19-നും റെക്കോഡ് തീയതി 19-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം പന്ത് ഇന്‍ഫിനിറ്റിയുടെ (BSE: 539143) വിപണി മൂല്യം 89.80 കോടിയാണ്. കഴിഞ്ഞ ദിവസം 72.90 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
രജനീഷ് വെല്‍നെസ്
സൗന്ദര്യ വര്‍ധക, ലൈംഗികാരോഗ്യ, വ്യക്തിഗത ആരോഗ്യ സംരംക്ഷണത്തിനുള്ള വിവിധതരം ആയൂര്‍വേദ അധിഷ്ഠിത മരുന്നുകളും ഉത്പന്നങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് രജനീഷ് വെല്‍നെസ്. ബോണസ് ഓഹരി 2:1 അനുപാതത്തില്‍ നല്‍കുമെന്നാണ് കമ്പനി അറിയിച്ചത്. ഇതുപ്രകാരം കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി രണ്ട് ഓഹരി കൂടി ലഭിക്കും. ഇതിനുള്ള എക്സ് ബോണസ് തീയതി ജൂലൈ 21-നും റെക്കോഡ് തീയതി 22-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം രജനീഷ് വെല്‍നെസിന്റെ (BSE: 541601) മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 601 കോടിയാണ്. വെള്ളിയാഴ്ച 235 രൂപയിലായിരുന്നു ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
റെലികാബ് കേബിള്‍
കേന്ദ്രഭരണ പ്രദേശമായ ഡാമന്‍ ഡിയു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കേബിള്‍ നിര്‍മാണ കമ്പനിയാണ് റെലികാബ് കേബിള്‍ മാനുഫാക്ചറിംഗ് ലിമിറ്റഡ്. ബോണസ് ഓഹരി 74:100 അനുപാതത്തില്‍ വിതരണം ചെയ്യാനാണ് തീരുമാനം. അതായത്, കൈവശമുള്ള 100 ഓഹരിക്ക് വീതം അധികമായി 74 ഓഹരികള്‍ വീതമാകും വിതരണം ചെയ്യുക. ഇതിനുള്ള എക്സ് ബോണസ് തീയതി ജൂലൈ 22-നും റെക്കോഡ് തീയതി 25-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം റെലികാബ് കേബിളിന്റെ (BSE: 539760) വിപണി മൂല്യം 34 കോടിയാണ്. കഴിഞ്ഞ ദിവസം 58.60 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications