ബിപിസിഎൽ സ്വകാര്യവത്ക്കരണം; ജീവനക്കാർക്ക് സ്വയം പിരിഞ്ഞു പോകാൻ അവസരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ മൂന്നാമത്തെ വലിയ എണ്ണ ശുദ്ധീകരണ ശാലയും രണ്ടാമത്തെ വലിയ ഇന്ധന റീട്ടെയിലറുമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) സ്വകാര്യവത്കരിക്കുന്നതിന് മുമ്പായി ജീവനക്കാർക്കായി സ്വയം വിരമിക്കൽ പദ്ധതി (വിആ‍എസ്) വാ​ഗ്ദാനം ചെയ്യുന്നു. കോർപ്പറേഷന്റെ സേവനത്തിൽ തുടരാൻ കഴിയാത്ത ജീവനക്കാരെ സ്വമേധയാ വിരമിക്കൽ പദ്ധതി (വിആർ‌എസ്) നൽകാനാണ് കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്. ജീവനക്കാർക്ക് നൽകിയ ആഭ്യന്തര അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

 

ഭാരത് പെട്രോളിയം വോളണ്ടറി റിട്ടയർമെന്റ് സ്കീം

ഭാരത് പെട്രോളിയം വോളണ്ടറി റിട്ടയർമെന്റ് സ്കീം

ജൂലൈ 23 ന് ആരംഭിച്ച 'ഭാരത് പെട്രോളിയം വോളണ്ടറി റിട്ടയർമെന്റ് സ്കീം - 2020 (ബിപിവിആർഎസ് -2020)' ഓഗസ്റ്റ് 13 ന് അവസാനിക്കും. സ്വകാര്യ മാനേജുമെന്റിന്റെ കീഴിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കാത്ത ഏതെങ്കിലും ജീവനക്കാർക്കോ ഉദ്യോഗസ്ഥർക്കോ എക്സിറ്റ് ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നതിനാണ് വിആർ‌എസ് കൊണ്ടുവന്നതെന്ന് കമ്പനിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

സ്വമേധയാ പിരിയാം

സ്വമേധയാ പിരിയാം

ബിപി‌സി‌എൽ സ്വകാര്യവൽക്കരിച്ചു കഴിഞ്ഞാൽ ചില ജീവനക്കാർക്ക് അവരുടെ സ്ഥാനം, പോസ്റ്റിം​ഗ് എന്നിവ നഷ്ട്ടപ്പെട്ടേക്കാം. ഇത്തരക്കാർക്ക് ഈ സ്കീം തിരഞ്ഞെടുത്ത് സ്വമേധയാ കമ്പനിയിൽ നിന്ന് പിരിഞ്ഞു പോകാവുന്നതാണ്. 45 വയസ്സ് പൂർത്തിയാക്കിയ എല്ലാ ജീവനക്കാർക്കും പദ്ധതിക്ക് അർഹതയുണ്ടെന്ന് വിആർഎസ് നോട്ടീസിൽ പറയുന്നു. ബിപിസിഎല്ലിൽ 20,000 ത്തോളം ജീവനക്കാരുണ്ട്. 5 മുതൽ 10 ശതമാനം വരെ ജീവനക്കാർ വിആർഎസ് തിരഞ്ഞെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

സ്വകാര്യവത്ക്കരണം

സ്വകാര്യവത്ക്കരണം

ബിപിസിഎല്ലിന്റെ 52.98 ശതമാനം ഓഹരികൾ വിൽക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ബി‌പി‌സി‌എൽ വാങ്ങുന്നതിനുള്ള താൽ‌പ്പര്യപത്രം‌ (ഇ‌ഒ‌ഐ) ജൂലൈ 31 വരെ സ്വീകരിക്കും. ഏകദേശം 97,247 കോടി രൂപയുടെ വിപണി മൂല്യവും ബിപിസിഎല്ലിന് നിലവിലെ വിലയിലുള്ള സർക്കാർ ഓഹരി വില 51,500 കോടി രൂപയുമാണ്. 2020-21 ബജറ്റിലെ ഓഹരി വിറ്റഴിക്കൽ വരുമാനത്തിൽ നിന്ന് ധനമന്ത്രി നിശ്ചയിച്ച 2.1 ലക്ഷം കോടി രൂപയുടെ ലക്ഷ്യം കൈവരിക്കുന്നതിന് ബിപിസിഎല്ലിന്റെ സ്വകാര്യവൽക്കരണം അത്യാവശ്യമാണ്.

ബിഎസ്എൻഎൽ, എംടിഎൻഎൽ വിആർഎസ് പദ്ധതി; ഇതുവരെ അപേക്ഷിച്ചത് 60000 പേർ

ലേലത്തിനുള്ള യോഗ്യത

ലേലത്തിനുള്ള യോഗ്യത

സ്വകാര്യവത്കരണത്തിൽ പങ്കെടുക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് (പി‌എസ്‌യു) യോഗ്യതയില്ലെന്ന് ഓഫർ രേഖയിൽ പറയുന്നു. 10 ബില്ല്യൺ യുഎസ് ഡോളർ ആസ്തിയുള്ള ഏതൊരു സ്വകാര്യ കമ്പനിക്കും ലേലം വിളിക്കാൻ അർഹതയുണ്ടെന്നും നാല് സ്ഥാപനങ്ങളിൽ കൂടാത്ത ഒരു കൺസോർഷ്യം ലേലം വിളിക്കാൻ അനുവദിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ബിഎസ്എൻഎൽ സ്വയം വിരമിക്കൽ പദ്ധതി; രണ്ടാഴ്ച്ചയ്ക്കുള്ളിൽ തിരഞ്ഞെടുത്തത് പകുതിയോളം ജീവനക്കാർ

പ്രവർത്തിക്കുന്നത് എവിടെയെല്ലാം?

പ്രവർത്തിക്കുന്നത് എവിടെയെല്ലാം?

മുംബൈ (മഹാരാഷ്ട്ര), കൊച്ചി (കേരളം), ബിന (മധ്യപ്രദേശ്), നുമലിഗർ (അസം) എന്നിവിടങ്ങളിൽ പ്രതിവർഷം 38.3 ദശലക്ഷം ടൺ ശേഷിയുള്ള നാല് റിഫൈനറികൾ ബിപിസിഎൽ പ്രവർത്തിക്കുന്നു, ഇത് ഇന്ത്യയുടെ മൊത്തം ശുദ്ധീകരണ ശേഷിയുടെ 15.3 ശതമാനം അഥവാ 249.8 ദശലക്ഷം ടൺ വരും.

ഭാരത് പെട്രോളിയം ഉൾപ്പെടെ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ വിൽക്കുന്നതിന് മന്ത്രിസഭാ അംഗീകാരം

അർഹതയുള്ളത് ആർക്ക്?

അർഹതയുള്ളത് ആർക്ക്?

സ്വമേധയാ വിരമിക്കൽ തിരഞ്ഞെടുക്കുന്ന ജീവനക്കാർക്ക് പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ ബെനിഫിറ്റ് സ്കീം പ്രകാരം മെഡിക്കൽ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. കാഷ്വൽ, പ്രിവിലേജ് ലീവുകൾ എൻ‌ക്യാഷ് ചെയ്യുന്നതിനും അർഹതയുണ്ട്. വി‌ആർ‌എസ് തിരഞ്ഞെടുക്കുന്നവർക്ക് കമ്പനിയുടെ സംയുക്ത സംരംഭങ്ങളിൽ ജോലിക്ക് അർഹതയില്ല. അച്ചടക്കനടപടി നേരിടുന്നവർക്കും ഈ പദ്ധതിക്ക് അർഹതയില്ലെന്ന് അറിയിപ്പിൽ പറയുന്നു.

English summary

BPCL privatization; Opportunity for employees to take VRS | ബിപിസിഎൽ സ്വകാര്യവത്ക്കരണം; ജീവനക്കാർക്ക് സ്വയം പിരിഞ്ഞു പോകാൻ അവസരം

Bharat Petroleum Corporation Limited (BPCL) is offering a voluntary retirement plan (VOS) for its employees before privatization. Read in malayalam.
Story first published: Sunday, July 26, 2020, 19:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X