സിലിക്കൺ വാലി ബാങ്ക് തകർച്ചയോടെ തുടങ്ങിയ ഇടിവിൽ നിന്നെ മെല്ലെ തിരിച്ചു വരുന്നുണ്ടെങ്കിലും ഇന്ത്യൻ വിപണി ചാഞ്ചാട്ടത്തിലാണ് ഈ ചാഞ്ചാട്ടം പെട്ടെന്നൊന്നും അവസാനിക്കാൻ പോകുന്നില്ലെന്നാണ് വിദഗ്ധരുടെ നിഗമനം. ആഗോള ബാങ്കിംഗ് സംവിധാനം പൂർണമായും പ്രതിസന്ധിയിൽ നിന്ന് കരകയറാത്തതിനാൽ വിപണിയിലെ ചാഞ്ചാട്ടം ഹ്രസ്വകാലത്തേക്ക് കൂടി തുടരാം.
എന്നാൽ ദീർഘകാലടിസ്ഥാനത്തിൽ മികച്ച റിട്ടേൺ നൽകിയ ഓഹരികളിൽ ബുള്ളിഷ് ട്രെൻഡ് നിലനിർത്തുന്ന ഓഹരികൾ വാങ്ങാൻ ബ്രോക്കറേജ് സ്ഥാപനങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. 48% വരെ ഉയരാൻ സാധ്യതയുള്ള 5 ഓഹരികളെയും ലക്ഷ്യവിലയും അറിയാം.
എപിഎല്‍ അപ്പോളോ ട്യൂബ്‌സ്
ഇന്ത്യയിലെ മുന്‍നിര സ്റ്റീല്‍ ട്യൂബ് നിര്‍മാതാക്കളാണ് എപിഎല്‍ അപ്പോളോ ട്യൂബ്സ്. പ്രതിവര്‍ഷം 2.6 ദശലക്ഷം ടണ്‍ ഉത്പ്പാദന ശേഷിയുള്ള കമ്പനിക്ക് രാജ്യത്തെ 29 നഗരങ്ങളില്‍ വിതരണ ശ്രംഖലയും ഓഫീസുകളുമുണ്ട്. ദീര്‍ഘകാല നിക്ഷേപകരുടെ കീശ നിറച്ച ഓഹരിയാണ് എപിഎല്‍ അപ്പളോ ട്യൂബ്‌സ്. 10 വര്‍ഷത്തിനിടെ 7,000 ശതമാനം റിട്ടേണാണ് എപിഎൽ അപ്പോളോ ട്യൂബ്സ് നല്‍കിയത്. 5 വര്‍ഷത്തിനിടെ 500 ശതമനമാണ് നേട്ടം.
1390- 1440 രൂപ വരെ ലക്ഷ്യവിലയില്‍ ഓഹരികള്‍ വാങ്ങാമെന്നാണ് ആക്‌സിസ് സെക്യൂരിറ്റീസിന്റെ നിര്‍ദ്ദേശം. ഓഹരികള്‍ വാങ്ങുന്നവര്‍ 1160 രൂപയില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം. ബുധനാഴ്ച് 1193 രൂപയാണ് എപിഎല്‍ അപ്പോളോ ട്യൂബ്‌സ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്. 21 ശതമാനം വളര്‍ച്ചയാണ് ഓഹരി വിലയില്‍ പ്രതീക്ഷിക്കുന്നത്.

വരുണ്‍ ബീവറേജ്‌സ്
കാര്‍ബണേറ്റഡ് ശീതളപാനീയങ്ങള്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനിയാണ് വരുണ്‍ ബീവറേജ്‌സ്. അമേരിക്കയ്ക്ക് പുറത്ത് പെപ്സികോയുടെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയും വരുണ്‍ ബിവറേജസാണ് കഴിഞ്ഞ 2 വര്‍ഷത്തിനിടെ 200 ശതമാനം റിട്ടേണാണ് വരുണ്‍ ബീവറേജസ് ഓഹരി ഉടമകള്‍ക്ക് നല്‍കിയത്. ഒരു വര്‍ഷത്തിനിടെ 112 ശതമാനം വര്‍ധനവാണ് ഓഹരി വിലയിലുണ്ടായത്.
1,374 രൂപയില്‍ വ്യാപരം നടക്കുന്ന വരുണ്‍ ബീവറേജ് ഓഹരികള്‍ 1,620 രൂപയിലേക്കാണ് കുതിക്കുന്നതെന്നാണ് മോത്തിലാല്‍ ഓസ്വാള്‍ വിലയിരുത്തുന്നത്. ഈ ലക്ഷ്യവിലയില്‍ ഓഹരികള്‍ വാങ്ങുന്നവർക്ക് 19 ശതമാനം നേട്ടമാണ് ബ്രോക്കറേജ് പറയുന്നത്.
നോസില്‍
രാജ്യത്തെ റബര്‍ കെമിക്കല്‍ നിര്‍മാതാക്കളില്‍ മുന്‍നിരയിലുള്ള കമ്പനിയാണ് നോസില്‍. അരവിന്ദ് മഫത്ലാല്‍ ഗ്രൂപ്പിന്റെ ഭാഗമായ കമ്പനിക്ക് ആഭ്യന്തര- അന്താരാഷ്ട്ര വിപണിയില്‍ സാന്നിധ്യമുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഓഹരി വിലയില്‍ 1,360 രൂപയുടെ കുതിപ്പാണിണ് ഉണ്ടായത്. 205 രൂപയില്‍ വ്യാപാരം നടക്കുന്ന നോസില്‍ 52 ആഴ്ച ഉയര്‍ന്ന വിലയായ 294.85 രൂപയില്‍ നിന്ന് 31 ശതമാനം ഇടിവിലാണുള്ളത്. എങ്കിലും മൊത്തിലാല്‍ ഒസ്വാള്‍ 37 ശതമാനം വളര്‍ച്ച ഓഹരിയില്‍ കാണുന്നു. 280 രൂപ ലക്ഷ്യ വിലയില്‍ വാങ്ങാനാണ് നിര്‍ദ്ദേശം.
Also Read: ധനനഷ്ടം മാത്രം; സമീപകാല 11 ഐപിഒകളില്‍ 10 എണ്ണവും നഷ്ടത്തിൽ; ഐപിഒയ്ക്ക് തല വെയ്ക്കണോ?

ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ടയര്‍ നിര്‍മാണ കമ്പനിയാണ് ബാല്‍കൃഷ്ണ ഇന്‍സ്ട്രീസ്. അഗ്രികള്‍ച്ചറല്‍, ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, എര്‍ത്ത്മൂവേഴ്‌സ് പോര്‍ട്ട് പോര്‍ട്ട്, മൈനിംഗ്, ഫോറസ്ട്രി, ഓള്‍-ടെറൈന്‍ വെഹിക്കിള്‍സ് (എടിവി) തുടങ്ങിയ സ്‌പെഷ്യലിസ്റ്റ് വിഭാഗങ്ങളില്‍ ഓഫ്-ഹൈവേ ടയറുകള്‍ (ഒഎച്ചടി) നിര്‍മാണവും വിതരണവും നടത്തുന്ന കമ്പനിയാണിത്. ലോകത്തെമ്പാടും വിതരണ ശൃംഖലയും ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസിനുണ്ട്.
10 വര്‍ഷത്തിിടെ ഓഹരി വിലയില്‍ 1300 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. നിലവില്‍ 1 951 രൂപയില്‍ വ്യാപാരം നടക്കുന്ന ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 2,378 രൂപ ലക്ഷ്യവിലയിൽ വാങ്ങാനാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദ്ദേശിക്കുന്നത്. 23 ശതമാനം നേട്ടമാണ് ലഭിക്കുക.
സൗത്ത് ഇന്ത്യന്‍ ബാങ്ക്
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്. 2022 ജൂണില്‍ 7.27 രൂപയായിരുന്ന ഓഹരി 155 ശതമാനം വരെ ഉയര്‍ന്ന് 17 രൂപയിലേക്ക് എത്തിയിരുന്നു. സിഇഒ മുരളി രാമകൃഷ്ണൻ കാലാവധി നീട്ടുന്നില്ലെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ ബുധനാഴ്ച ഓഹരികൾ 17 ശതമാനം ഇടിഞ്ഞിരുന്നു.
നിലവില്‍ 14.35 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 48 ശതമാനം വളര്‍ച്ചയാണ് ഐസിഐസിഐ സെക്യൂരിറ്റീസ് കാണുന്നത്. 25 രൂപ ലക്ഷ്യ വിലയില്‍ഓഹികള്‍ വാങ്ങാന്‍ ബ്രോക്കറേജ് നിർദ്ദേശിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
