ഓഹരി വിപണിയില്‍ വിജയക്കൊടി നാട്ടിയ വമ്പന്‍ നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോ പിന്തുടരുന്ന സാധാരണക്കാരായ നിക്ഷേപകര്‍ ധാരാളമുണ്ട്. ഓഹരിയുടെ അടിസ്ഥാനപരവും സാമ്പത്തീകവുമായ ഘടകങ്ങളൊക്കെ വിലയിരുത്തിയാവും ഇക്കൂട്ടര്‍ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുകയെന്ന വിശ്വാസമാണ് റീട്ടെയില്‍ നിക്ഷേപകരെ പിന്തുടരാന് പ്രേരിപ്പിക്കുന്ന ഘടകം.
ഇത്തരത്തില്‍ വളരെയധികം റീട്ടെയില്‍ നിക്ഷേപകരുടെ ആരാധനപാത്രമാണ് പ്രമുഖ നിക്ഷേപകനായ ആശിഷ് കഛോലിയ. സ്മോള്‍ കാപ് വിഭാഗത്തില്‍ നിന്നും ഭാവിയിലെ മള്‍ട്ടിബാഗര്‍ ഓഹരി കണ്ടെത്തുന്നതില്‍ അഗ്രഗണ്യനായ അദ്ദേഹത്തെ, ഇന്ത്യന്‍ വിപണിയിലെ 'വലിയ തിമിഗലം' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പ്രൈം സെക്യൂരിറ്റീസിലും എഡല്‍വീസ് കാപിറ്റലിലും പ്രവര്‍ത്തിച്ചിരുന്ന കഛോലിയ, 2003-ലാണ് 'ലക്കി സെക്യൂരിറ്റീസ്' എന്ന പേരില്‍ സ്വന്തം കമ്പനി രൂപീകരിച്ചത്. ഇതിനിടെ വെള്ളിയാഴ്ച ആശിഷ് കഛോലിയ വാങ്ങിക്കൂട്ടിയ ഒരു മള്‍ട്ടിബാഗര്‍ ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
രാഘവ് പ്രൊഡക്ടിവിറ്റി
ഉരുക്ക് വ്യവസായത്തിന്റെ അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് രാഘവ് പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേര്‍സ്. വിവിധതരം ക്വാര്‍ട്ട്സ് അധിഷ്ഠിത റാമിങ് മാസ്, ക്വാര്‍ട്ട്സ് പൗഡര്‍, ടണ്ടിഷ് ബോര്‍ഡുകളുമാണ് പ്രധാനമായും നിര്‍മിക്കുന്നത്. 'രാഘവ്' എന്ന ബ്രാന്‍ഡിലാണ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. 26 വിദേശ രാജ്യങ്ങളിലേക്ക് വിവിധ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. രാജസ്ഥാനിലെ നേവായിലാണ് കമ്പനിയുടെ നിര്‍മാണശാല. സര്‍ക്കാര്‍ അംഗീകൃത ഗവേഷണ വിഭാഗവും കമ്പനിയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.
ഓഹരി വിശദാംശം
രാഘവ് പ്രോഡക്ടിവിറ്റി എന്ഹാന്സേര്സിന്റെ ആകെ ഓഹരികളില്‍ 69.61 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 30.36 ശതമാനം ഓഹരി പങ്കാളിത്തവുമുണ്ട്. 2016-ല്‍ കേവലം 28 കോടിയുടെ വിപണി മൂല്യത്തോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഈ കമ്പനിയുടെ ഇപ്പോഴത്തെ മൂല്യം 1,038 കോടിയാണ്.
ആറ് വര്‍ഷം മുമ്പ് 28 രൂപയിലായിരുന്ന രാഘവ് പ്രോഡക്ടിവിറ്റി ഓഹരി, ഇക്കഴിഞ്ഞ വെള്ളിയാഴ്ച 954 രൂപയിലാണ് ക്ലോസ് ചെയ്തത്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 984 രൂപയും താഴ്ന്ന വില 434 രൂപയുമാണ്.
ബള്‍ക്ക് ഡീല്‍
വെള്ളിയാഴ്ച നടന്ന ബള്‍ക്ക് ഡീല്‍ ഇടപാടുകളുടെ രേഖകള്‍ ബിഎസ്ഇ പ്രസിദ്ധീകരിച്ചപ്പോഴാണ്, രാഘവ് പ്രോഡക്ടിവിറ്റി ഓഹരിയില്‍ ആശിഷ് കഛോലിയ പങ്കാളിത്തം നേടിയതിന്റെ വിവരം പുറത്തായത്. വെള്ളിയാഴ്ച നടന്ന ബള്‍ക്ക് ഡീലില്‍ ശരാശരി 842 രൂപ വിലയില്‍ 2.31 ലക്ഷം രാഘവ് പ്രോഡക്ടിവിറ്റി ഓഹരികളാണ് അദ്ദേഹം വാങ്ങിക്കൂട്ടിയത്. ഇതു കമ്പനിയുടെ ആകെ ഓഹരി വിഹിതത്തിന്റെ 2.1 ശതമാനമാണ്. വെള്ളിയാഴ്ച 12 ശതമാനത്തിലധികം ഉയര്‍ന്ന് 954 രൂപയിലായിരുന്നു രാഘവ് പ്രോഡക്ടിവിറ്റി ഓഹരിയുടെ ക്ലോസിങ്.
അനുകൂല ഘടകം
സിലിക്ക റാമിങ് മാസ്, ഫൗണ്ട്രി, കാസിറ്റിങ് അധിഷ്ഠിത ഉത്പന്നങ്ങളുടെ വിപണനത്തിനായി ബ്രിട്ടണിലെ കാപിറ്റല്‍ റിഫ്രാക്ടറീസ് ലിമിറ്റഡുമായി ധാരണയിലെത്തിയത് രാഘവ് പ്രോഡക്ടിവിറ്റിക്ക് (BSE : 539837) നേട്ടമാകും. ഇതോടെ പുതിയ വിപണി സാധ്യതകളാണ് കമ്പനിക്ക് തുറന്നുകിട്ടുന്നത്. കൂടാതെ നിലവിലുള്ള നിര്‍മാണശാലയുടെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനും പദ്ധതി തയ്യാറാക്കുന്നു. അതുപോലെ കമ്പനിക്ക് പറയത്തക്ക കടബാധ്യതകള്‍ ഇല്ലെന്നതും ശ്രദ്ധേയം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
