1:5 അനുപാതത്തില്‍ ഓഹരി വിഭജനം; ഈ മള്‍ട്ടിബാഗര്‍ സ്‌റ്റോക്ക് വീണ്ടും 'ടോപ്പ് ഗിയറില്‍'!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിഭജനം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിപണിയില്‍ 'ടോപ്പ് ഗിയറില്‍' കടന്നിരിക്കുകയാണ് രാജ്‌രത്തന്‍ ഗ്ലോബല്‍ വയര്‍. 1:5 അനുപാതത്തിലാണ് ഓഹരി വിഭജനം നടക്കാനിരിക്കുന്നത്. ഔദ്യോഗിക അറിയിപ്പ് വന്നതിന് പിന്നാലെ അപ്പര്‍ സര്‍ക്യൂട്ട് പരമ്പരയ്ക്ക് കമ്പനി തുടക്കമിട്ടു. വെള്ളിയാഴ്ച്ച 5 ശതമാനം ഉയര്‍ന്ന് 2,616.50 രൂപയിലാണ് രാജ്‌രത്തന്‍ ഗ്ലോബല്‍ വയര്‍ ലിമിറ്റഡ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാഴാഴ്ച്ചയും ഓഹരി വിലയില്‍ 5 ശതമാനം മുന്നേറ്റം കമ്പനി കണ്ടിരുന്നു.

 

രാജ് രത്തൻ ഗ്ലോബൽ

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 368 ശതമാനം ലാഭം സമ്മാനിച്ച മള്‍ട്ടിബാഗര്‍ സ്‌റ്റോക്കാണിത്. ഈ വര്‍ഷമാകട്ടെ, 26.62 ശതമാനം നേട്ടം ഇതിനോടകം കമ്പനി കുറിക്കുന്നുമുണ്ട്.

ഇന്ത്യയിലെ മുന്‍നിര ബീഡ് വയര്‍ നിര്‍മാതാക്കളാണ് രാജ്‌രത്തന്‍ ഗ്ലോബല്‍ വയര്‍. അപ്പോളോ ടയര്‍സ്, സിയറ്റ്, എംആര്‍എഫ്, ജെകെ ടയര്‍ ഇന്‍ഡസ്ട്രീസ്, ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്, മിഷലിന്‍ തുടങ്ങിയ പ്രമുഖ നിര്‍മാതാക്കള്‍ക്ക് ബീഡ് വയര്‍ വിതരണം ചെയ്യുന്നതും ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി തന്നെ.

ഓഹരി വിഭജനം

നിലവില്‍ ഓഹരി വിഭജിക്കാനുള്ള പുറപ്പാടിലാണ് രാജ്‌രത്തന്‍ ഗ്ലോബല്‍ വയര്‍. ഓഹരി വിഭജനത്തിലൂടെ ഓഹരികളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതുവഴി എക്‌സ്‌ചേഞ്ചുകളില്‍ ഇടപാടുകള്‍ കൂടുതല്‍ എളുപ്പമാകും. ഇതേസമയം, ഓഹരി വിഭജനത്തില്‍ നിക്ഷേപകരുടെ കയ്യിലുള്ള ഓഹരി മൂല്യത്തില്‍ വ്യത്യാസം വരികയില്ല.

Also Read: ഈ സ്‌പെഷ്യാലിറ്റി കെമിക്കല്‍ സ്റ്റോക്കില്‍ എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ പച്ചക്കൊടിAlso Read: ഈ സ്‌പെഷ്യാലിറ്റി കെമിക്കല്‍ സ്റ്റോക്കില്‍ എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ പച്ചക്കൊടി

 
ചെറുകിട നിക്ഷേപകരെ ആകർഷിക്കും

പൊതുവേ ഉയര്‍ന്ന വിലയുള്ള ഓഹരികളോട് ചെറുകിട നിക്ഷേപകര്‍ മുഖംതിരിക്കാറുണ്ട്. വിപണിയില്‍ ലഭ്യമായ താരതമ്യേന വിലകുറഞ്ഞ മികച്ച അടിസ്ഥാനമുള്ള കമ്പനികളുടെ ഓഹരികളിലാണ് ചെറുകിട നിക്ഷേപകര്‍ക്ക് താത്പര്യം. ഇതുകൂടി കണക്കിലെടുത്താണ് രാജ്‌രത്തന്‍ ഗ്ലോബല്‍ വയര്‍ ലിമിറ്റഡ് ഓഹരി വിഭജനത്തിന് തയ്യാറെടുക്കുന്നത്. 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 2 രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളായി വിഭജിക്കാനാണ് കമ്പനിയുടെ തീരുമാനം.

അനുമതി

അതായത്, ഓഹരി മൂല്യത്തോടൊപ്പം മുഖവിലയും ഇവിടെ കുറയുകയാണ്. അതുകൊണ്ട് കമ്പനിയുടെ മൊത്തം വിപണി മൂല്യത്തില്‍ കുറവ് സംഭവിക്കില്ല; ഓഹരികളുടെ എണ്ണം കൂടുകയും ചെയ്യും. ഓഹരി വിഭജനത്തിന് ബോര്‍ഡ് സമിതി അനുമതി നല്‍കിക്കഴിഞ്ഞു. ഇനി പോസ്റ്റല്‍ ബാലറ്റിലൂടെ മെംബര്‍മാരുടെ അനുവാദവും കമ്പനി തേടും.

Also Read: ടാറ്റ ഗ്രൂപ്പ് സ്റ്റോക്കിനെ വിറ്റൊഴിവാക്കി എല്‍ഐസിയും വിദേശ നിക്ഷേപകരുംAlso Read: ടാറ്റ ഗ്രൂപ്പ് സ്റ്റോക്കിനെ വിറ്റൊഴിവാക്കി എല്‍ഐസിയും വിദേശ നിക്ഷേപകരും

 
ഓഹരികളുടെ എണ്ണം കൂടിയാല്‍ ലാഭവിഹിതം കൂടുമോ?

ഓഹരികളുടെ എണ്ണം കൂടിയാല്‍ ലാഭവിഹിതം കൂടുമോ?

ഓഹരി വിഭജനത്തിന്റെ കാര്യം വരുമ്പോള്‍ നിക്ഷേപകരില്‍ ചിലര്‍ക്കെങ്കിലും ഈ സംശയമുണ്ട്. ഇവിടെ ഒരു കാര്യമോര്‍ക്കണം. മുഖവിലയുടെ അടിസ്ഥാനത്തിലാണ് കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത്. ഓഹരി വിഭജിക്കുമ്പോള്‍ മുഖവില കുറയുന്നതുകൊണ്ട് ലാഭവിഹിതത്തില്‍ വര്‍ധനവുണ്ടാവുകയില്ല. ഓഹരി വിഭജനം പോലെതന്നെ ബോണസ് ഓഹരി നല്‍കലും കമ്പനികളുടെ അടിസ്ഥാന മൂലധനത്തില്‍ മാറ്റംവരുത്തില്ലെന്ന കാര്യവും പ്രത്യേകം ഓര്‍മിപ്പിക്കുന്നു.

പ്രവർത്തനം

രാജ്‌രത്തന്‍ ഗ്ലോബല്‍ വയര്‍

വ്യവസായ ഏകീകരണം കാരണം ആകെ മൂന്നു ടയര്‍ ബീഡ് നിര്‍മാതാക്കളെ ഇന്ത്യയിലുള്ളൂ. ഇതില്‍ ഒന്നാണ് രാജ്‌രത്തന്‍ ഗ്ലോബല്‍ വയര്‍. ഇറക്കുമതി ടയറുകള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് മുന്‍നിര്‍ത്തി ശക്തമായ വില്‍പ്പന വളര്‍ച്ച കുറിക്കാന്‍ രാജ്‌രത്തന്‍ ഗ്ലോബലിന് കഴിയുന്നുണ്ട്.

Also Read: വിപണി കൂപ്പുകുത്തുമ്പോഴും ലാഭം കൊയ്യുകയാണ് ഈ കുഞ്ഞന്‍ ഫാഷന്‍ സ്റ്റോക്ക്!Also Read: വിപണി കൂപ്പുകുത്തുമ്പോഴും ലാഭം കൊയ്യുകയാണ് ഈ കുഞ്ഞന്‍ ഫാഷന്‍ സ്റ്റോക്ക്!

 
ആദ്യ പകുതി

നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 423 കോടി രൂപ വരുമാനവും 86.7 കോടി രൂപ ഇബിഐടിഡിഎയുമാണ് കമ്പനി രേഖപ്പെടുത്തിയത്. ഇബിഐടിഡിഎ മാര്‍ജിന്‍ 20.50. സെപ്തംബര്‍ വരെയുള്ള ആദ്യ ആറു മാസങ്ങള്‍ കൊണ്ട് കമ്പനിയുടെ വില്‍പ്പന 50 ശതമാനത്തിലേറെയാണ് വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ന്നത്. വരുമാനമാകട്ടെ 108 ശതമാനവും കൂടി. ഉയര്‍ന്ന ശേഷി വിനിയോഗവും കുറഞ്ഞ ചെലവിലുള്ള ഉത്പാദനവുമാണ് രാജ്‌രത്തന്‍ ഗ്ലോബലിന് തുണയാവുന്നത്. ഇപ്പോഴത്തെ ലാഭക്ഷമത മുന്നോട്ടും തുടരുമെന്ന ശുഭപ്രതീക്ഷ മാനേജ്‌മെന്റിനുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

English summary

Budget 2022: Rajratan Global Wire Ltd Shares Surge Ahead Of Union Budget; 1:5 Stock Split Announced

Budget 2022: Rajratan Global Wire Ltd Shares Surge Ahead Of Union Budget; 1:5 Stock Split Announced. Read in Malayalam.
Story first published: Saturday, January 29, 2022, 19:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X