30 വർഷത്തെ സർക്കാർ ബോണ്ട് പെൻഷൻ പദ്ധതിയ്ക്ക് തുല്യമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

7.16% കുപ്പണുള്ളതും 2050ൽ കാലാവധി പൂർത്തിയാകുന്നതുമായ 30 വർഷത്തെ സർക്കാർ ബോണ്ട് നിലവിൽ 2020 ഒക്ടോബർ 14 വരെ വിൽപ്പനയിലാണ്. ഇത് പെൻഷൻ പദ്ധതിയ്ക്ക് പകരമുള്ള മികച്ചെരു ഓപ്ഷനാകാം. കൂടാതെ ബോണ്ട് കാലാവധി പൂർത്തിയാകുന്നതുവരെ ഇത് കൈവശം വയ്ക്കാൻ ആഗ്രഹിക്കുന്നതും വളരെ നല്ല തീരുമാനമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ദർ പറയുന്നു. റീട്ടെയിൽ നിക്ഷേപകർക്ക് എൻഎസ്ഇയുടെ ഓൺലൈൻ പ്ലാറ്റ്ഫോമായ എൻഎസ് ഇഗോബിഡിൽ ഈ ബോണ്ട് വാങ്ങാൻ സാധിക്കും. നിലവിൽ യൂണിറ്റിന് 115 രൂപയെന്ന നിലയിൽ ബോണ്ട് ലഭ്യമാണ്.

 
 30 വർഷത്തെ സർക്കാർ ബോണ്ട് പെൻഷൻ പദ്ധതിയ്ക്ക് തുല്യമോ?

6.22 ശതമാനം വാർഷിക വരവ് ഇതിനുണ്ട്. ഇക്കാര്യം ഇക്കണോമിക് ടൈംസ് ഒരു സ്വകാര്യ ധനകാര്യ ബ്ലോഗായ ഫ്രിഫിങ്കലിനെ ഉദ്ധരിച്ച് ഒരു റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഉൽപ്പന്നത്തിനായുള്ള ഏറ്റവും കുറഞ്ഞ ബിഡ് 10,000 രൂപയും പരമാവധി 2 കോടി രൂപയുമാണ്. ഏപ്രിലും, ഒക്ടോബറിലുമായി ബോണ്ട് പ്രതിവർഷം രണ്ടുതവണ പലിശ നൽകുന്നു. ഹ്രസ്വകാലയളവിലേക്കായി വൻ തുക ബോണ്ടിൽ ചിലവഴിക്കുന്നത് നിക്ഷേപകർക്ക് നല്ലതായിരിക്കില്ലെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. നിലവിൽ 40 വയസ്സുള്ള ഒരു വ്യക്തിയ്ക്ക് എൽഐസിയുടെ പെൻഷൻ പദ്ധതി, സർക്കാർ ബോണ്ട് വാഗ്ദാനം ചെയ്യുന്ന 6.22 ശതമാനത്തിൽ കൂടുതൽ നൽകുമെങ്കിലും ഇൻഷുറർ പ്രിൻസിപ്പലിനെ നിലനിർത്തുമെന്ന് ഫ്രീഫിങ്കലിന്റെ സ്ഥാപകൻ എം പാട്ടഭിരാമൻ വ്യക്തമാക്കി.

English summary

can 30 year government bonds substitute for pension plan | 30 വർഷത്തെ സർക്കാർ ബോണ്ട് പെൻഷൻ പദ്ധതിയ്ക്ക് തുല്യമോ?

can 30 year government bonds substitute for pension plan
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X