റീട്ടെയിൽ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 2 വർഷം മുതൽ 10 വർഷം വരെ ഉയർത്തിയതായി കാനറ ബാങ്ക് അറിയിച്ചു. പുതുക്കിയ പലിശനിരക്ക് 2020 നവംബർ 27 മുതൽ പ്രാബല്യത്തിൽ വന്നതായും ബാങ്ക് വ്യക്തമാക്ക. രണ്ട് കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണ് പുതിയ നിരക്ക് ബാധകമാകുക.
നിരക്ക് വർധനവിന് ശേഷം, 2 വർഷത്തെ കാലാവധിയുള്ളതും എന്നാൽ 3 വർഷത്തിൽ കുറയാത്തതുമായ സ്ഥിരനിക്ഷേപങ്ങൾക്ക് പൊതുജനങ്ങൾക്ക് 5.40 ശതമാനവും മുതിർന്ന പൗരന്മാർക്ക് 5.90 ശതമാനവും പലിശ ലഭിക്കുമെന്ന് ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. വാർഷിക പലിശ നിരക്ക് 5.51 ശതമാനമായിരിക്കും മുതിർന്ന പൗരന്മാർക്ക് 6.03% പലിശ ലഭിക്കും.

3 വർഷമോ അതിൽ കൂടുതലോ അല്ലെങ്കിൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്ക് 5.50 ശതമാനമായും മുതിർന്ന പൗരന്മാർക്ക് 6 ശതമാനമായും പരിഷ്കരിച്ചു. ഈ നിരക്ക് വർദ്ധനവോടെ പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കായി കാനറാ ബാങ്ക് മാറി.
റിസർവ് ബാങ്കിന്റെ വായ്പാനയ പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ ഇന്നലെയാണ് കാനറ ബാങ്കിന്റെ പുതിയ പലിശ നിരക്ക് പ്രഖ്യാപനം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
