കഴിഞ്ഞ ഏതാനും നാളുകളായി അയല്‍രാജ്യമായ ചൈനയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര സുഖകരമല്ല. അമേരിക്കയേയും മറികടന്ന് ആഗോള സാമ്പത്തിക ശക്തിയായി മാറുകയെന്ന ലക്ഷ്യത്തോടെ കുതിപ്പിന്റെ പാതയിലായിരുന്ന ചൈനയില്‍ പക്ഷേ കാര്യങ്ങള്‍ തകിടം മറിയുകയാണെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2021-ലെ അവസാന ഘട്ടത്തില്‍ ഉയര്‍ന്നു വന്ന 'എവര്‍ഗ്രാന്‍ഡെ' കടക്കെണിയുടെ അലയൊലികള്‍ മാറും മുന്നെയാണ് ചൈനയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
പണി നടന്നുകൊണ്ടിരിക്കുന്ന ഭവന പദ്ധതികളിലേക്ക് വായ്പ തിരിച്ചടവ് തുടരാന്‍ ജനങ്ങള്‍ വിസമ്മതിക്കുന്നതാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പുതിയ പ്രതിസന്ധി. നേരത്തെ കെട്ടിടം പണി നടക്കുന്ന വേളയിലും വസ്തു പണപ്പെടുത്തി വാങ്ങുന്നതും മുടക്കമില്ലാതെ തിരിച്ചടയ്ക്കുന്നതും അഭംഗുരം നടന്നിരുന്നു. എന്നാല്‍ സമീപകാലത്ത് ചൈനീസ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് പിന്നാലെ ജനങ്ങള്‍ സ്തംഭനാവസ്ഥയിലായ ഭവന പദ്ധതികളില്‍ വായ്പാ അടവ് തുടരാന്‍ താത്പര്യപ്പെടുന്നില്ല. ഇതോടെ പണം അനുവദിച്ച ബാങ്കുകളും വെട്ടിലായി.
രാജ്യത്തെ 50-ലധികം നഗരങ്ങളിലായി ചുരുങ്ങിയത് 100-ഓളം ഭവന പദ്ധതികളില്‍ വായ്പയുടെ തുടര്‍ അടവിനായുള്ള പണം അടയ്്ക്കാന്‍ ജനങ്ങള്‍ തയ്യാറാകത്തത് എന്നാണ് ചൈന റിയല്‍ എസ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ കോര്‍പ് പുറത്തുവിട്ട രേഖകള്‍ സൂചിപ്പിക്കുന്നത്. ഇതിനെ തുടര്‍ന്ന് ചൈനീസ് നഗര വികസന മന്ത്രാലയം പ്രമുഖ ബാങ്കുകളുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു.
വായ്പ തിരിച്ചടവ് ബഹിഷ്കരണം രാജ്യത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത്. ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട നിയന്ത്രണ ഏജന്‍സിയും യോഗത്തില്‍ പങ്കെടുത്തതായി രാജ്യാന്തര മാധ്യമമായ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ജനങ്ങള്‍ വായ്പ തിരിച്ചടവ് മുടക്കുന്ന പ്രതിസന്ധിയില്‍ സത്വര പരിഹാരത്തിലേക്ക് എത്തിച്ചേരാന്‍ കഴിയാതിരുന്ന യോഗം, വിഷയത്തെ കുറിച്ച് ആഴത്തില്‍ പഠിക്കുവാനും എത്രയും വേഗം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറാനും തദ്ദേശതലത്തിലുള്ള നിരീക്ഷണ സമിതിയോട് ആവശ്യപ്പെട്ടു. അതേസമയം വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ ചൈനീസ് നഗര വികസന മന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടെ പ്രതിഷേധം ഉയര്‍ന്ന നഗരങ്ങളില്‍ അനുവദിക്കപ്പെടുന്ന പുതിയ വായ്പകളില്‍ ജാമ്യവ്യവസ്ഥകളും നിബന്ധനകളും കര്‍ശനമാക്കി തുടങ്ങിയിട്ടുണ്ട്. അതേസമയം
ഭവന വായ്പ മേഖലയില്‍ നേരത്തെ തന്നെ കിട്ടാക്കട പ്രതിസന്ധി അലട്ടുന്നുണ്ട്. ഇതിനു പുറമെയാണ് പണി പൂര്‍ത്തിയാകാത്ത ഭവന പദ്ധതികളിലേക്കുള്ള വായ്പ തിരിച്ചവ് ജനങ്ങള്‍ മനപൂര്‍വം മുടക്കുന്നത്. ഇതോടെ നിര്‍മാതാക്കള്‍ പുറത്തിറക്കിയ കടപ്പത്രങ്ങളിലും വായ്പ അനുവദിച്ച ചില ബാങ്കുകളുടേയും നഷ്ടം കുമിഞ്ഞു കൂടുകയാണെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി യാഥാവിധി പരിഹരിച്ചില്ലെങ്കില്‍ സാമ്പത്തിക സംവിധാനങ്ങളിലേക്കും ഇത് പടരാനും പിന്നാലെ സാമൂഹിക അരക്ഷിതാവസ്ഥയിലേക്കും നയിക്കപ്പെടാം.
അതേസമയം വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ ആകെ മൂല്യം എത്രയെന്ന് തിട്ടമല്ല. ചൈനയുടെ പണയ വായ്പ മൂല്യത്തിന്റെ 1 ശതമാനം എങ്കിലും നിലവിലെ പ്രതിസന്ധിയില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് രാജ്യാന്തര ബ്രോക്കറേജ് റിസര്‍ച്ച് സ്ഥാപനമായ ജെഫറീസിന്റെ കണക്കുക്കൂട്ടല്‍. വായ്പ എടുത്തവരെല്ലാം മുടക്കം വരുത്തിയാല്‍ 38,800 കോടി യുവാന്‍ (5,800 കോടി യുഎസ് ഡോളര്‍) മൂല്യമുള്ള വായ്പകള്‍ നിഷ്ക്രിയ ആസ്തികളായി മാറിയേക്കുമെന്നും ജെഫറീസ് ചൂണ്ടിക്കാട്ടി.
അതേസമയം ചൈനീസ് സര്‍ക്കാര്‍ ധര്‍മ സങ്കടത്തില്‍ പെട്ടുഴലുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നട്ടം തിരിയുന്ന സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാന്‍ അടുത്തിടെ വമ്പന്‍ ഉത്തേജന പാക്കേജുകള്‍ ചൈനീസ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഭവന മേഖലയിലേക്കുള്ള വായ്പകള്‍ ഉദാരമാക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നു. ഇതിനിടെയാണ് ജനങ്ങള്‍ വായ്പ തിരിച്ചടവ് മുടക്കാന്‍ മുന്നിട്ടിറങ്ങിയത് എന്നതും ശ്രദ്ധേയം.
എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങാനിരിക്കെ സാമൂഹിക ക്ഷേമപദ്ധതികള്‍ക്ക് പ്രാമുഖ്യം കൊടുക്കേണ്ടി വരുന്നതും ചൈനീസ് ഭരണകൂടത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരിനെതിരായ പരസ്യ പ്രതിഷേധ പ്രകടനങ്ങള്‍ അപൂര്‍വമായ ചൈനയില്‍, വിവിധ ബാങ്ക് ശാഖകള്‍ കേന്ദ്രീകരിച്ച് ഹെനാന്‍ പ്രവിശ്യയില്‍ നടന്ന കോടികളുടെ തട്ടിപ്പിനെതിരെ വന്‍ ബഹുജന പ്രക്ഷോഭം അരങ്ങേറിയത് രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ഹെനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഷെങ്ഷൂവിലാണ് തട്ടിപ്പില്‍ പണം നഷ്ടമായ നിക്ഷേപകര്‍ പടുകൂറ്റന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഹെനാന്‍ പ്രവിശ്യയില്‍, നാലു ബാങ്കുകള്‍ പണം പിന്‍വലിക്കുന്നത് ഏപ്രില്‍ പകുതി മുതല്‍ മരവിപ്പിച്ചിരിക്കുകയാണ്. ഇതോടെ പണം തിരിച്ചെടുക്കാന്‍ മാര്‍ഗമില്ലാതെ വലഞ്ഞ നിക്ഷേപകർ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയുടെ ഷെങ്ഷൂവിലെ ശാഖയ്ക്കു മുന്നില്‍ സംഘടിക്കുകയായിരുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications