കൊക്ക കോള ആഗോളതലത്തിൽ 2,200 ജീവനക്കാരെ വെട്ടിക്കുറയ്ക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുന: സംഘടനയുടെ ഭാഗമായി 2,200 ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് കൊക്കകോള കമ്പനി അറിയിച്ചു. ഈ വർഷത്തെ വിൽപ്പന ഇടിവിന് ശേഷം 2021 ൽ മികച്ച വിപണിയ്ക്കായി തയ്യാറെടുക്കുകയാണ് കൊക്ക കോള. ജോലി വെട്ടിക്കുറയ്ക്കൽ ആഗോള തൊഴിലാളികളിൽ 2.6 ശതമാനത്തെ ബാധിക്കുമെന്നും 1,200 യുഎസ് തൊഴിലുകൾ ഇല്ലാതാക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു.

 

ജിയോയ്ക്കും ബി‌എസ്‌എൻ‌എല്ലിനും ഒഴികെ മറ്റെല്ലാ ടെലികോം കമ്പനികൾക്കും കഷ്ടകാലം

മഹാമാരി കമ്പനിയുടെ ഈ മാറ്റങ്ങൾക്ക് കാരണമല്ലെന്നും പക്ഷേ കമ്പനിക്ക് വേഗത്തിൽ വളരാൻ ഈ നടപടി ആവശ്യമാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കാനുള്ള പദ്ധതികൾ അടങ്ങിയ കൊക്കക്കോളയുടെ ഓഗസ്റ്റ് പ്രഖ്യാപനത്തെ തുടർന്നാണ് ഈ നീക്കം.

കൊക്ക കോള ആഗോളതലത്തിൽ 2,200 ജീവനക്കാരെ വെട്ടിക്കുറയ്ക്കും

കമ്പനി 17 ൽ നിന്ന് ഒമ്പത് യൂണിറ്റായി കുറഞ്ഞു. കമ്പനിയുടെ ഏറ്റവും മികച്ച ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത്. ആഗോള വിഭജന പരിപാടികളുമായി ബന്ധപ്പെട്ട് 350 മില്യൺ മുതൽ 550 മില്യൺ ഡോളർ വരെ ചെലവ് കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.

126 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ബാറ്റയ്ക്ക് ഇന്ത്യക്കാരനായ ആഗോള സിഇഒ

വരുമാനം ഒമ്പത് ശതമാനം ഇടിഞ്ഞ് 8.7 ബില്യൺ ഡോളറിലെത്തിയതിനെത്തുടർന്ന് മൂന്നാം പാദത്തിലെ ലാഭത്തിൽ 33 ശതമാനം ഇടിവ് രേഖപ്പെടുത്തി 1.7 ബില്യൺ ഡോളറായി കുറഞ്ഞിരുന്നു. മറ്റ് വൻ‌കിട കമ്പനികളായ ഇൻ‌ഷുറർ‌ ഓൾ‌സ്റ്റേറ്റ്, ഓയിൽ‌ ഭീമനായ എക്സോൺ‌മൊബിൽ‌, അമേരിക്കൻ‌ എയർലൈൻ‌സ്, യുണൈറ്റഡ് എയർലൈൻ‌സ് എന്നിവയുൾ‌പ്പെടെയുള്ള കമ്പനികൾ തൊഴിലവസരങ്ങൾ‌ വെട്ടിക്കുറച്ചിട്ടുണ്ട്.

English summary

Coca-Cola will cut 2,200 employees globally | കൊക്ക കോള ആഗോളതലത്തിൽ 2,200 ജീവനക്കാരെ വെട്ടിക്കുറയ്ക്കും

The Coca-Cola Company said it would cut 2,200 jobs. Read in malayalam.
Story first published: Friday, December 18, 2020, 12:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X