കൊക്കക്കോളയ്ക്ക് നഷ്ടം നാല് ബില്യണ്‍ ഡോളര്‍, പണികൊടുത്തത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

By Vaisakhan MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലണ്ടന്‍: ക്രിസ്റ്റിയാനോ റൊണാള്‍ഡോ യൂറോ കപ്പ് മത്സരത്തിന് മുമ്പ ചെയ്ത ഒരു ചെറിയ കാര്യം ഇപ്പോള്‍ കൊക്കക്കോളയ്ക്ക് വന്‍ പാരയായി മാറിയിരിക്കുകയാണ്. നാല് മില്യണാണ് ക്രിസ്റ്റ്യാനോ കൊടുത്ത ആ പണിയില്‍ കൊക്കക്കോളയ്ക്ക് നഷ്ടമായത്. പോര്‍ച്ചുഗല്‍-ഹംഗറി മത്സരം നടക്കുന്നതിന് മുമ്പുള്ള പത്ര സമ്മേളനത്തില്‍ മുന്നിലിരുന്ന കൊക്കക്കോള കുപ്പികള്‍ റൊണാള്‍ഡോ എടുത്ത് മാറ്റിയിരുന്നു. പകരം അവിടെ വെള്ളക്കുപ്പികള്‍ വെക്കുകയും ചെയ്തു. ഇതാണ് വലിയ തിരിച്ചടിയായത്.

കൊക്കക്കോളയ്ക്ക് നഷ്ടം നാല് ബില്യണ്‍ ഡോളര്‍, പണികൊടുത്തത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

കുപ്പികള്‍ മാറ്റിയ ശേഷം അഗ്വ എന്ന് പോര്‍ച്ചുഗീസില്‍ ക്രിസ്റ്റിയാനോ പറയുകയും ചെയ്തു. ഇതിനര്‍ത്ഥം വെള്ളം എന്നാണ്. ആ വെള്ളക്കുപ്പി അദ്ദേഹം ഉയര്‍ത്തി പിടിക്കുകയും ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായി. നിരവധി ആരാധകര്‍ ഇത് ഏറ്റെടുത്തു. കൊക്കക്കോളയ്‌ക്കെതിരെ ക്രിസ്റ്റിയാനോ നിലപാടെടുത്തു എന്ന തരത്തിലായി ചര്‍ച്ചകള്‍. വൈകാതെ തന്നെ വിപണിയില്‍ കൊക്കക്കോളയുടെ മൂല്യം കൂപ്പുകുത്തി. യൂറോ കപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരിലൊരാള്‍ കൂടിയാണ് കൊക്കക്കോള.

യൂറോ കപ്പിലൂടെ ഉള്ള വിലയാണ് കൊക്കക്കോളയ്ക്ക് നഷ്ടമായത്. നാല് ബില്യണാണ് ഇതോടെ കൊക്കക്കോളയ്ക്ക് നഷ്ടമായത്. കൊക്കക്കോളയുടെ ഓഹരി മൂല്യം 1.6 ശതമാനമാണ് ഇടിഞ്ഞത്. 56.10 ഡോളറായിരുന്നു മുമ്പുള്ള ഓഹരി വില. ഇത് 55.22 ഡോളറായി കുറഞ്ഞു. 242 മില്യണായിരുന്നു കൊക്കക്കോള ബ്രാന്‍ഡിന്റെ മാര്‍ക്കറ്റ് മൂല്യം. ഇത് 238 മില്യണ്‍ ഡോളറായും ഇടിഞ്ഞു. അതേസമയം കളിക്കാര്‍ക്ക് സാധാരണ വെള്ളത്തിനൊപ്പം കൊക്കക്കോളയും കൊക്കക്കോള സീറോ ഷുഗറും വാര്‍ത്താസമ്മേളനത്തില്‍ വെക്കാറുണ്ടെന്ന് കമ്പനി വാര്‍ത്താസമ്മേനത്തില്‍ പറഞ്ഞു.

അതേസമയം എല്ലാവരും എന്ത് കുടിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരമുണ്ട്. വ്യത്യസ്തമായ രുചികളും ആവശ്യങ്ങളുമുണ്ടെന്നും കൊക്കക്കോള അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മധുരം നിറഞ്ഞ പാനീയങ്ങള്‍ ക്രിസ്റ്റ്യാനോ കഴിക്കാറില്ലെന്നാണ് വ്യക്തമാകുന്നത്. കടുത്ത ഡയറ്റും അദ്ദേഹത്തിനുണ്ട്. അതുകൊണ്ടാണ് ഇത്തരം പാനീയങ്ങള്‍ ഭക്ഷ്യ ശീലത്തില്‍ നിന്ന് ക്രിസ്റ്റ്യാനോ ഒഴിവാക്കുന്നത്.

English summary

cococola lost 4 billion dollar after cristiano ronaldo removes their bottles

cococola lost 4 billion dollar after cristiano ronaldo removes their bottles
Story first published: Wednesday, June 16, 2021, 23:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X