കോവിഡ്-19: ഫ്ലിപ്കാർട്ട് എല്ലാ സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചു.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് -19 പശ്ചാത്തലത്തിൽ എല്ലാ സേവനങ്ങളും താൽക്കാലികമായി നിർത്തി വയ്‌ക്കുകയാണെന്ന് പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യം കണക്കിലെടുത്താണ് ഇത്. രാജ്യത്ത് 21 ദിവസത്തേക്കാണ് കേന്ദ്ര സർക്കാർ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള യാത്രാ നിയന്ത്രണങ്ങൾക്കൊപ്പം ചരക്ക് നീക്കത്തിലും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്‌കാർട്ടിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തങ്ങളുടെ ബിസിനസ്സ് നടത്തുന്നതിൽ തടസ്സങ്ങൾ നേരിട്ടിരുന്നു.

മറ്റ് ഇ-കൊമേഴ്‌സ് പോർട്ടലുകളായ ആമസോൺ, സ്‌നാപ്‌ഡീൽ, ബിഗ് ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ് എന്നിവയ്‌ക്കും സമാനമായ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ഭക്ഷണം, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഇ-കൊമേഴ്‌സ് വിതരണക്കാരെ ലോക്ക്‌ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും സപ്ലൈ-ചെയിൻ ശൃംഖലയിലുള്ള തകർച്ചയാണ് എല്ലാ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളേയും താൽക്കാലികമായി സേവനങ്ങൾ നിർത്താൻ നിർബന്ധിതരാക്കുന്നത്. ഉപഭോക്താക്കളുടെ സുരക്ഷ പോലെ തന്നെ ഞങ്ങളുടെ ജീവനക്കാരുടേയും സുരക്ഷ ഞങ്ങൾക്ക് പ്രധാനമാണെന്ന് ഫ്ലിപ്‌കാർട്ട് വ്യക്തമാക്കി.

മറ്റ് രാജ്യങ്ങളിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ഇറ്റലിയിൽ ആമസോണിലെ രണ്ടു ജീവനക്കാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നേരത്തെ തന്നെ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകൾക്ക് ഇറ്റലിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. യുഎസിനുള്ളിലും പുറത്തേക്കുമുള്ള അനാവശ്യ യാത്രകൾ എല്ലാം തന്നെ ഒഴിവാക്കാൻ ആമസോൺ ജീവനക്കാർക്ക് രാജ്യം നേരത്തെ തന്നെ നി‍ര്‍ദേശം നൽകിയിരുന്നു. കൊറോണ വൈറസ് പടരുന്നത് പ്രതിരോധിക്കാനും മറ്റുമായി പത്ത് ലക്ഷത്തോളം ഉത്പന്നങ്ങൾക്ക് ആമസോൺ നിരോധനം ഏർപ്പെടുത്തിയിരുന്നു.

കോവിഡ്-19: ഫ്ലിപ്കാർട്ട് എല്ലാ സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചു.

ഓഹരി വിപണിയിലെ ഈ വർഷത്തെ ഏറ്റവും മോശം ദിവസങ്ങൾഓഹരി വിപണിയിലെ ഈ വർഷത്തെ ഏറ്റവും മോശം ദിവസങ്ങൾ

മുൻ‌ഗണന കുറഞ്ഞ ഓർ‌ഡറുകൾ‌ സ്വീകരിക്കില്ലെന്ന് ആമസോൺ

ഇന്ത്യയിൽ മുൻ‌ഗണന കുറഞ്ഞ ഉൽ‌പ്പന്നങ്ങൾ‌ക്കുള്ള ഓർ‌ഡറുകൾ‌ സ്വീകരിക്കുന്നത് താൽ‌ക്കാലികമായി നിർ‌ത്തുകയാണെന്ന് ആമസോൺ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം‌ എന്ന നിലയിൽ ഹെൽ‌ത്ത് കെയർ, പേഴ്‌സണൽ‌ സേഫ്‌റ്റി ഉൽ‌പ്പന്നങ്ങൾ‌ എന്നിവ പോലുള്ള അവശ്യ സാധനങ്ങൾ‌ക്ക് മാത്രമേ മുൻ‌ഗണന നൽ‌കുവെന്ന് ആമസോൺ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.

'ഞങ്ങളുടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം ഞങ്ങളുടെ ഉപഭോക്താക്കളുടെ ഏറ്റവും അടിയന്തിര ആവശ്യങ്ങൾ‌ നിറവേറ്റുകയെന്നതും ഞങ്ങളുടെ കടമയാണ്' അതിനാൽ ഉയർന്ന മുൻഗണനയുള്ള സാധനങ്ങൾ മാത്രം ഓർഡർ ചെയ്യാൻ ശ്രമിക്കണമെന്ന് ആമസോൺ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിരുന്നു.

English summary

കോവിഡ്-19: ഫ്ലിപ്കാർട്ട് എല്ലാ സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചു.

Covid 19: Flipkart has suspended all services
Story first published: Wednesday, March 25, 2020, 12:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X