കൊവിഡ് കല്യാണങ്ങൾ പുതിയ ട്രെൻഡ്; ലളിതം, സുന്ദരം, പോക്കറ്റ് കാലിയാകില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഹ്രസ്വവും ലളിതവുമായ വിവാഹങ്ങൾ പുതിയ സാധാരണമായി മാറി. മക്കളുടെ വിവാഹങ്ങൾക്കും മറ്റും വർഷങ്ങളായി നീക്കി വച്ചിരിക്കുന്ന സമ്പാദ്യം മാതാപിതാക്കൾക്ക് ലാഭം. സർക്കാർ നിയന്ത്രണങ്ങൾ കാരണം, കുടുംബങ്ങൾക്ക് അതിഥികളുടെ പട്ടിക വെട്ടിക്കുറയ്ക്കേണ്ട സ്ഥിതിയാണ്. 50 പേർക്ക് മാത്രമേ കേരളത്തിൽ നിലവിൽ വിവാഹങ്ങൾക്ക് പങ്കെടുക്കാൻ സാധിക്കൂ. അതിനാൽ ഇത് നിങ്ങളുടെ ജീവിതത്തിൽ പ്രാധാന്യമുള്ളവരെ മനസിലാക്കുന്നതിനുള്ള ഒരു സ്വാഭാവിക മാർഗമാണ്.

ബജറ്റ്

ബജറ്റ്

വേദി, ഫോട്ടോഗ്രാഫർ, മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങി ആസൂത്രിത ബജറ്റിന്റെ 20% മാത്രമാണ് കൊവിഡ് കല്യാണങ്ങളിൽ ചെലവഴിക്കുന്നത്. വലിയ വിവാഹ സ്വപ്നം കോവിഡ് 19 കാലത്ത് പ്രായോഗികമല്ല. അതാതയ് വർഷങ്ങളായുള്ള സമ്പാദ്യം മികച്ച ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ കഴിയും. ഇത് മഹാമാരിയുടെ ഗുണപരമായ ഫലങ്ങളിൽ ഒന്നാണ്. ആളുകൾ യഥാർത്ഥത്തിൽ എന്താണ് പ്രധാനമെന്ന് മനസിലാക്കാൻ തുടങ്ങി, അതിനായി പണം ചെലവഴിക്കാനും തുടങ്ങി.

വിജയ് മല്യയ്ക്ക് മൂന്നാം വിവാഹം!!! വധു മുൻ കിങ്ഫിഷർ എയർഹോസ്റ്റസ്വിജയ് മല്യയ്ക്ക് മൂന്നാം വിവാഹം!!! വധു മുൻ കിങ്ഫിഷർ എയർഹോസ്റ്റസ്

സാമ്പത്തിക ഭാരം

സാമ്പത്തിക ഭാരം

വിവാഹ ചെലവുകൾ കുറച്ചതിനാൽ ഒരു ശരാശരി കുടുംബത്തിന്റെ ഏറ്റവും വലിയ സാമ്പത്തിക ഭാരം നികത്താൻ സഹായിക്കുമെന്ന് സാമ്പത്തിക ആസൂത്രകർ പറയുന്നു. വിവാഹങ്ങൾക്കും മറ്റും കരുതി വച്ചിരുന്ന തുകയെ ഒരു എമർജൻസി ഫണ്ടായി കുറഞ്ഞത് ആറ്-ഒമ്പത് മാസത്തെ ചെലവുകൾ ഉൾക്കൊള്ളുന്ന തുക മാറ്റി വയ്ക്കുന്നത് ഒരു നല്ല തുടക്കമാണ്.

പ്രവാസികൾ 48 മണിക്കൂറിനകം വിവാഹം രജിസ്റ്റ‍ർ ചെയ്യണം; ഇല്ലെങ്കിൽ പാസ്പോർട്ട് റദ്ദാക്കും!!പ്രവാസികൾ 48 മണിക്കൂറിനകം വിവാഹം രജിസ്റ്റ‍ർ ചെയ്യണം; ഇല്ലെങ്കിൽ പാസ്പോർട്ട് റദ്ദാക്കും!!

സമ്പാദ്യം

സമ്പാദ്യം

സമ്പാദ്യം ഉപയോഗിച്ച് ഒരു ദാമ്പത്യം ആരംഭിക്കുന്നത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും നിങ്ങൾക്ക് ആശ്വാസമേകുന്നു. രണ്ട് പങ്കാളികളും ജോലിചെയ്യുന്നുണ്ടെങ്കിലും മതിയായ ലൈഫ് ഇൻഷുറൻസ് വാങ്ങാൻ മറക്കരുത്. കൂടാതെ, നിങ്ങൾ ഒരുമിച്ച് നേടാൻ ആഗ്രഹിക്കുന്ന സാമ്പത്തിക ലക്ഷ്യങ്ങൾ രേഖപ്പെടുത്തുകയും ആ ലക്ഷ്യങ്ങൾക്ക് അനുസൃതമായി നിക്ഷേപം ആരംഭിക്കുകയും ചെയ്യണം.

ദീപികയും രൺവീറും വിവാഹത്തിന് ചിലവഴിച്ചത് കോടികൾദീപികയും രൺവീറും വിവാഹത്തിന് ചിലവഴിച്ചത് കോടികൾ

മാതാപിതാക്കളുടെ വിരമിക്കൽ

മാതാപിതാക്കളുടെ വിരമിക്കൽ

ഇന്ത്യൻ മാതാപിതാക്കൾ, സാധാരണയായി, അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായാണ് പണം ലാഭിക്കുന്നത്. എന്നാൽ അവരുടെ സ്വന്തം റിട്ടയർമെന്റ് ആസൂത്രണ ഫണ്ടിനെക്കുറച്ച് ചിന്തിക്കാറില്ല. മിക്ക ആളുകളുടെയും ജീവിതത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ ചെലവാണ് മക്കളുടെ വിവാഹം. എന്നാൽ ഇപ്പോൾ ചെലവുകൾ കുറഞ്ഞതോടെ മാതാപിതാക്കൾക്ക് റിട്ടയർമെന്റിന് ശേഷമുള്ള ജീവിതത്തിനായും പണം മാറ്റി വയ്ക്കാം. വിരമിക്കലിനായി ഇതുവരെ പണം സമ്പാദിച്ചിട്ടില്ലാത്ത രക്ഷകർത്താക്കൾക്ക് ഈ അവസരം വിനിയോഗിക്കാം.

വിവാഹ ചെലവ്

വിവാഹ ചെലവ്

കൊവിഡ് -19 ഈ വർഷത്തെ വിവാഹങ്ങളിൽ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. വിവാഹങ്ങൾക്കായി ലക്ഷങ്ങളും കോടികളും ചെലവഴിക്കുന്നത് അനാവശ്യമാണെന്ന് പലരും തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. അടുത്ത ഏതാനും വർഷങ്ങളിലേയ്ക്ക് എങ്കിലും ഈ വിധത്തിലായിരിക്കും വിവാഹങ്ങളും മറ്റും നടത്താനാകുക.

English summary

Covid weddings new trend; Simple, elegant, pocket will not be empty | കൊവിഡ് കല്യാണങ്ങൾ പുതിയ ട്രെൻഡ്; ലളിതം, സുന്ദരം, പോക്കറ്റ് കാലിയാകില്ല

Short and simple marriages have become the norm since the Covid crisis. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X